കൂർത്ത വസ്തുക്കൾ പിടിപ്പിച്ച വല വിരിച്ച് അൻപത് വയസോളം പ്രായമായ മുതലയെ ഇവർ പിടികൂടുകയും ചെയ്തു. തടവിലാക്കപ്പെട്ട് രണ്ട് ദിവസം പിന്നിട്ടപ്പോൾ പരിക്കും തളർച്ചയും മൂലം മുതല ചത്തു. അക്രമകാരിയായ മുതലയുടെ വിവരം ലഭിച്ചപ്പോൾ തന്നെ അവിടുത്തെ പ്രാദേശിക മൃഗസംരക്ഷണ ഏജൻസികൾ ഗ്രാമവാസികളെ സമീപിച്ചിരുന്നു. മുതലയെ മറ്റൊരിടത്തേക്ക് മാറ്റാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഗ്രാമവാസികൾ അതിന് തയ്യാറായില്ലെന്നാണ് ബങ്ക ബെലിതുംഗ് നാച്യുറൽ കണ്‍സര്‍വേഷൻ ഏജൻസി അധ്യക്ഷനായ സെപ്റ്റ്യാൻ ഗാരോ പറയുന്നത്.
advertisement
[NEWS]Kamala Harris| ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി; വിമർശനവുമായി ട്രംപ് [NEWS] YouTube Challenge Accepted: ലൈംഗികാവയവത്തിന് തീകൊളുത്തി ലൈവ് നടത്തി യൂട്യൂബ് താരം [NEWS]
മുതലയെ മറ്റെതെങ്കിലും സ്ഥലത്തേക്ക് മാറ്റിയാൽ ഗ്രാമം മുഴുവൻ നശിച്ചു പോകുമെന്ന വിശ്വാസം ഇവിടുത്തെ ജനങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവരെ അനുനയിപ്പിച്ച് മുതലയെ മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നാണ് ഗാരോ പറയുന്നത്. വിശ്വാസപരമായ ചില കാരണങ്ങളാൽ മുതല അവിടെത്തന്നെ കഴിയട്ടെയെന്ന നിലപാടാണ് ഗ്രാമവാസികൾ സ്വീകരിച്ചത്.
'ആ മുതല ഒരു പൈശാചിക ശക്തിയാണ് അതിനെ ഗ്രാമത്തിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയാൽ സർവ്വനാശം സംഭവിക്കും' എന്നായിരുന്നു വിശ്വസം. അതുകൊണ്ട് തന്നെ ഈ സ്ഥലം മാറ്റത്തെ അവർ ശക്തമായി എതിര്‍ക്കുകയാണുണ്ടായത്. 2016 ലും സമാന സംഭവം ഇവിടെ ഒരു ഗ്രാമത്തിൽ ഉണ്ടായി എന്നും ഗാരോ ഓർത്തെടുക്കുന്നു. അന്നും ഇതുപോലെ അക്രമകാരിയായ മുതലയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കത്തെ ഈ ഭയം മൂലം നാട്ടുകാർ തടഞ്ഞിരുന്നു..
തടവിൽ ചത്ത മുതലയെ നാട്ടുകാർ തന്നെയാണ് സംസ്കരിച്ചത്. സംസ്കരിക്കുന്നതിന് മുമ്പായി അതിന്‍റെ തലയറുത്തിരുന്നു. തലയും ഉടലും വേവ്വെറെ സംസ്കരിച്ചില്ലെങ്കിൽ ദുരാത്മാവായി ആ പൈശാചിക ശക്തി തിരികെയെത്തി തങ്ങളെ വേട്ടയാടുമെന്ന വിശ്വാസത്തിലായിരുന്നു ഇത്.. കുഴിച്ചിടുന്നതിനു മുമ്പായി മുതലയുടെ ശവശരീരം താൻ പരിശോധിച്ചിരുന്നുവെന്ന് ഗാരോ പറയുന്നു.. അതിന്‍റെ പല്ലുകൾ നഷ്ടമായി നിലയിലായിരുന്നു..
വലിപ്പവും ഭാരവും വളരെ കൂടിയ കൂറ്റൻ ജീവിയെ ബുൾഡോസറിലാണ് സംസ്കാരത്തിനായെത്തിച്ചത്. കുഴിച്ചിടുന്നതിന് മുമ്പായി പ്രത്യേക ആചാരങ്ങൾ നടത്തി അതിന്‍റെ തല അറുത്തെടുത്തു. ഗ്രാമവാസികൾ മുഴുവൻ ഈ ആചാര ചടങ്ങിൽ പങ്കെടുത്തിരുന്നു.