Pranab Mukherjee| മികച്ചത് എന്താണോ അത് ദൈവം ചെയ്യട്ടെ; സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ഒരു പോലെ സ്വീകരിക്കും; ശര്‍മ്മിഷ്ഠ മുഖര്‍ജി

Last Updated:

രണ്ട് ദിവസം മുമ്പാണ് 84കാരനായ പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായത്

ന്യൂഡൽഹി: തലച്ചോറിലെ ശസ്ത്രക്രിയയെ തുടർന്ന് ആശുപത്രിയില്‍ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തുന്നതെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. ഇതിനിടെ പിതാവിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവർക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് പ്രണബിന്‍റെ മകള്‍ ശര്‍മ്മിഷ്ഠ മുഖർജി.
TRENDING Yuvraj Singh prays for Sanjay Dutt |'ആ വേദന എനിക്കറിയാം.. പക്ഷെ നിങ്ങൾ ഒരു പോരാളിയാണ് ഈ ഘട്ടം മറികടക്കും': സഞ്ജയ് ദത്തിന് സുഖാശംസ നേർന്ന് യുവരാജ് സിംഗ് [NEWS]Kamala Harris| ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി; വിമർശനവുമായി ട്രംപ് [NEWS] YouTube Challenge Accepted: ലൈംഗികാവയവത്തിന് തീകൊളുത്തി ലൈവ് നടത്തി യൂട്യൂബ് താരം [NEWS]
വികാരനിർഭരമായ ഒരു ട്വീറ്റിലൂടെയാണ് കോൺഗ്രസ് നേതാവ് കൂടിയായ ശർമ്മിഷ്ഠയുടെ പ്രതികരണം. പിതാവിന് എന്താണോ മികച്ചത് അത് ദൈവം ചെയ്യട്ടേയെന്നാണ് ഇവർ പറയുന്നത്.. ' "കഴിഞ്ഞ വർഷം ഓഗസ്റ്റ് 8നാണ് എന്‍റെ അച്ഛൻ ഭാരതരത്ന നേടിയത്.. എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ ദിവസം.. കൃത്യം ഒരുവർഷം പിന്നിട്ട് ഓഗസ്റ്റ് പത്തിന് അദ്ദേഹം ഗുരുതര രോഗബാധിതനായിരിക്കുന്നു.. അദ്ദേഹത്തിന് മികച്ചത് എന്താണോ അത് ദൈവം ചെയ്യട്ടെ.. അത് സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും സമചിത്തതയോടെ സ്നീകരിക്കാൻ എനിക്ക് കരുത്തും നൽകട്ടെ.. നിങ്ങളെല്ലാവരും പ്രകടിപ്പിക്കുന്ന ഈ ആശങ്കകൾക്ക് ആത്മാർഥമായി നന്ദി പറയുന്നു.." ശര്‍മ്മിഷ്ഠ ട്വിറ്ററിൽ കുറിച്ചു.
advertisement
advertisement
രണ്ട് ദിവസം മുമ്പാണ് 84കാരനായ പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായത്. സർജറിക്ക് മുമ്പായി നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആണെന്നും കണ്ടെത്തിയിരുന്നു
മലയാളം വാർത്തകൾ/ വാർത്ത/India/
Pranab Mukherjee| മികച്ചത് എന്താണോ അത് ദൈവം ചെയ്യട്ടെ; സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ഒരു പോലെ സ്വീകരിക്കും; ശര്‍മ്മിഷ്ഠ മുഖര്‍ജി
Next Article
advertisement
'ഗാസ സമാധാന പദ്ധതി  അംഗീകരിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് നരകം'; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
'ഗാസ സമാധാന പദ്ധതി  അംഗീകരിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് നരകം'; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
  • ഹമാസിന് ഇസ്രായേലുമായി സമാധാന കരാറിൽ ഏർപ്പെടാൻ ട്രംപ് അവസാന അവസരം നൽകി.

  • ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മുമ്പ് കരാറിലെത്തിയില്ലെങ്കിൽ ഹമാസിനെ നരകം കാത്തിരിക്കുന്നു.

  • ഗാസ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം ഏറ്റവും നേരിട്ടുള്ള ഇടപെടലാണ് നടത്തുന്നത്.

View All
advertisement