TRENDING:

ആനകൾക്ക് ഇത്രയും സ്നേഹമോ? 12 വർഷം മുമ്പ് ചികിത്സിച്ച ഡോക്ടറെ തിരിച്ചറിഞ്ഞ് കാട്ടാന

Last Updated:

ഡോക്ടറുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി വ്യത്യസ്തമായ ശബ്ദമുണ്ടാക്കിയ ശേഷം ആന തുമ്പിക്കൈ നീട്ടുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
12 വർഷം മുമ്പ് തന്നെ ചികിത്സിച്ച വെറ്റിനറി ഡോക്ടറെ  തിരിച്ചറിഞ്ഞ് കാട്ടാന. 31 വയസ്സുള്ള പ്ലായ് താംഗ് എന്ന  ആനയാണ് മൃഗഡോക്ടറായ ഡോ. പട്ടറപോൾ മാനിയോണിനെ തിരിച്ചറിഞ്ഞത്. ഡോക്ടറുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി വ്യത്യസ്തമായ ശബ്ദമുണ്ടാക്കിയ ശേഷം ആന തുമ്പിക്കൈ നീട്ടുകയായിരുന്നു. തായ്‌ലൻഡിലാണ് ഈ സംഭവം നടന്നത്.
advertisement

ഡെയ്‌ലി മെയിലിലെ റിപ്പോർട്ട് അനുസരിച്ച്,  ആനയുടെ ഹൃദയസ്പർശിയായ സ്നേഹപ്രകടനം കണ്ട ഡോക്ടറും പ്ലായ് താംഗിനെ തിരിച്ചറിഞ്ഞു. ഡോക്ടർ കാട്ടിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരിക്കുമ്പോഴാണ് മനോഹരമായ ഈ പുന:സമാഗമം നടന്നത്. മൃഗങ്ങളുടെ ക്ഷേമത്തിനായി ആളുകൾ ചെയ്യുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കാൻ ഈ സംഭവം കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു.

ആനയും മാനിയോണും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച 2009 ൽ ആയിരുന്നു.  ഈ സമയത്ത് പനി, വിശപ്പ് കുറയൽ, മുഖം, വയറ്, കഴുത്ത് എന്നിവിടങ്ങളിലെ വീക്കം തുടങ്ങിയ കാരണങ്ങളാൽ ഗുരുതരാവസ്ഥയിലായിരുന്നു പ്ലായ് താംഗ് . ആനയ്ക്ക് ഈ സമയത്ത് വിളർച്ചയും ഉണ്ടായിരുന്നു.

advertisement

ചികിത്സയ്ക്കായി, ആനയെ ലാംപാങ്ങിലെ ഫോറസ്റ്റ് ഇൻഡസ്ട്രി ഓർഗനൈസേഷൻ പരിസരത്ത് കൊണ്ടുവരികയും വന്യജീവി, സസ്യസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ ആനയ്ക്ക് മതിയായ ചികിത്സയും പരിചരണവും നൽകുകയുമായിരുന്നു. പൂർണമായി സുഖം പ്രാപിച്ചുകഴിഞ്ഞ് ആനയെ കാട്ടിലേയ്ക്ക് വിട്ടയച്ചു.

Also Read-ബൈക്കിൽ അഭ്യാസപ്രകടനം; വീഡിയോ വൈറലായതിനു പിന്നാലെ യുവതികൾക്ക് 28,000 രൂപ പിഴ

മരണത്തോട് മല്ലടിച്ച ആനയെ ചികിത്സിച്ച ദിവസങ്ങളെക്കുറിച്ച് ഡോക്ടർ ചില കാര്യങ്ങൾ ഓർത്തെടുത്തു. അന്ന് പ്ലായ് താംഗ് വളരെ ആക്രമണകാരിയായിരുന്നെന്നും എന്നാൽ ശരീരം വളരെ ദുർബലമായിരുന്നെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ കാലക്രമേണ ഡോക്ടർ ആനയെ എങ്ങനെ പരിചരിക്കണമെന്ന് പഠിക്കുകയും സുഖപ്പെടുത്തുകയും ചെയ്തു. സുഖം പ്രാപിക്കാനുള്ള കാലയളവ് അൽപ്പം നീണ്ടതായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. ഒടുവിൽ ആന പൂർണ സുഖം പ്രാപിച്ചു. ആനയാണ് തായ്‌ലൻഡിലെ ദേശീയ മൃഗം. രാജ്യത്ത് ഏകദേശം 3000-4000 ആനകളുണ്ട്. അതിൽ പകുതിയും നാട്ടാനകളാണ്.

advertisement

Also Read-Viral Video | കെട്ടിടത്തിന് മുകളിൽവെച്ച് ബോധം നഷ്ടമായി താഴേക്കു വീണയാളെ കാലിൽ പിടിച്ചു രക്ഷപെടുത്തി

കഴിഞ്ഞ ദിവസം പാന്റും ഷർട്ടും ബെൽറ്റും ധരിച്ച ആനയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ ഈ ചിത്രം പങ്കിട്ടിരുന്നു. പർപ്പിൾ ഷർട്ടും വെള്ള പാന്റും കറുത്ത ബെൽറ്റും ധരിച്ച ആന റോഡിലൂടെ ഗംഭീരമായി നടക്കുന്നു. ‘അവിശ്വസനീയമായ ഇന്ത്യ’ എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം ഷെയർ ചെയ്തത്.

advertisement

മറ്റൊരു സംഭവത്തിൽ കോയമ്പത്തൂരിൽ ട്രെയിൻ ഇടിച്ചു ഗുരുതരമായി പരുക്കേറ്റിരുന്ന ആന കഴിഞ്ഞദിവസം ചെരിഞ്ഞു. കേരള തമിഴ്നാട് അതിർത്തിയിലെ മധുക്കരയിൽ വച്ച് തിങ്കളാഴ്ച പുലർച്ചെയാണ് ആനയെ ട്രെയിൻ തട്ടിയത്. ചെന്നൈ - തിരുവനന്തപുരം മെയിൽ കടന്നുപോകുന്നതിനിടെ ആയിരുന്നു അപകടം. കാലുകൾക്കും ആന്തരിക അവയവങ്ങൾക്കും ഗുരുതരമായി പരുക്കേറ്റിരുന്ന ആനയെ കോയമ്പത്തൂരിലെ ആന കേന്ദ്രത്തിലെത്തിച്ചു ചികിത്സ നൽകുന്നതിനതിനിടെയാണ് മരണം

മലയാളം വാർത്തകൾ/ വാർത്ത/World/
ആനകൾക്ക് ഇത്രയും സ്നേഹമോ? 12 വർഷം മുമ്പ് ചികിത്സിച്ച ഡോക്ടറെ തിരിച്ചറിഞ്ഞ് കാട്ടാന
Open in App
Home
Video
Impact Shorts
Web Stories