ചുവന്ന ടീ ഷർട്ടും കറുത്ത പാന്റും ധരിച്ച് ബൈക്കിൽ അഭ്യാസപ്രകടനം; വീഡിയോ വൈറലായതിനു പിന്നാലെ യുവതികൾക്ക് 28,000 രൂപ പിഴ

Last Updated:

വാഹനമോടിച്ച സഞ്ജന എന്ന പ്രിൻസി പ്രസാദ് ആണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. മണിക്കൂറുകൾക്കകം വീഡിയോ വൈറലാവുകയും ചെയ്തു.

ഇൻസ്റ്റാഗ്രാമിൽ ബൈക്ക് ഓടിച്ചുള്ള അഭ്യാസ പ്രകടനങ്ങൾക്ക് ലൈക്കുകൾ നിരവധിയാണ്. എന്നാൽ, ഇത്തരത്തിലുള്ള വീഡിയോകൾ വൈറലാകുന്നതോടെ ബൈക്ക് ഓടിക്കുന്നവർ പൊലീസ് പിടിയിലാകുന്ന വാർത്തകളാണ് ഈ അടുത്ത ദിവസങ്ങളിൽ കണ്ടത്. ഇത്തരത്തിൽ ഹെൽമെറ്റ് ധരിക്കാത്തത് ഉൾപ്പെടെ വാഹനമോടിക്കുമ്പോൾ നിരവധി നിയമങ്ങൾ ലംഘിച്ചതിന് രണ്ട് യുവതികൾക്ക് ഗാസിയാബാദ് പൊലീസ് പിഴ ചുമത്തി. 28,000 രൂപ പിഴയാണ് പൊലീസ് ഇവർക്ക് ചുമത്തിയത്.
ബൈക്ക് സ്റ്റണ്ട് നടത്തുന്ന ഫോട്ടോയോടൊപ്പമാണ് പൊലീസ് ഇരുവർക്കും ചലാൻ അയച്ചത്. ഒരേ പോലെയുള്ള ചുവന്ന ടീ ഷർട്ടും കറുത്ത പാന്റുമാണ് ഇരുവരുടെയും വേഷം. ശിവാംഗി ദബാസ്, സ്നേഹ രഘുവൻഷി എന്നിവർക്കാണ് പിഴ ചുമത്തിയത്.
മഞ്ജു ദേവി, സഞ്ജയ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ബൈക്കുകളാണ് യുവതികൾ അഭ്യാസ പ്രകടനങ്ങൾക്കായി ഉപയോഗിച്ചത്. മഞ്ജു ദേവിക്ക് 11,000 രൂപയും സഞ്ജയ് കുമാറിന് 17,000 രൂപയും പിഴ നൽകിയാണ് കേസ് എടുത്തിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രണ്ട് യുവതികളും ഗുസ്തിക്കാരാണ്.
advertisement
മധുബൻ ബാപ്പുധാമിന് സമീപമാണ് ശനിയാഴ്ച ബൈക്ക് സ്റ്റണ്ടിനായി പരിശീലനം നടത്തിയതെന്ന് ശിവാംഗി പറഞ്ഞു. വീഡിയോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റു ചെയ്തു. ഇതോടെ വീഡിയോ വൈറലാകുകയും മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ഇത് പൊലീസിന്റെ ശ്രദ്ധയിലും പെട്ടു.
ട്രാഫിക് നിയമലംഘനം, ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ ബൈക്ക് സ്റ്റണ്ട് നടത്തൽ, തെറ്റായ നമ്പർ പ്ലേറ്റുകൾ, മൂന്ന് പേരെ വച്ച് വാഹനമോടിക്കൽ എന്നിവ ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് കേസ് എടുത്തിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ട് വീഡിയോകൾ ചിത്രീകരിച്ചതായി പൊലീസ് പറഞ്ഞു. ബൈക്ക് സ്റ്റണ്ട് റെക്കോർഡ് ചെയ്യാനും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാനും തങ്ങൾ ഒരു ‘സുരക്ഷിതമായ സ്ഥലം’  തിരഞ്ഞെടുത്തുക്കുകയായിരുന്നുവെന്ന് ശിവാംഗി പറഞ്ഞു.
advertisement
ഹെൽമെറ്റും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ മറ്റൊരു യുവതിയെ ഗുജറാത്ത് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സൂറത്തിലെ തിരക്കേറിയ റോഡിൽ ആയിരുന്നു യുവതിയുടെ പ്രകടനം. ഒന്നിലധികം വകുപ്പുകൾ ചേർത്താണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 279, സെക്ഷൻ 188, സെക്ഷൻ 269, പകർച്ചവ്യാധി നിയമത്തിലെ വകുപ്പുകൾ എന്നിവയുൾപ്പെടെ ചേർത്താണ് പൊലീസ് കേസെടുത്തത്.
വാഹനമോടിച്ച സഞ്ജന എന്ന പ്രിൻസി പ്രസാദ് ആണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. മണിക്കൂറുകൾക്കകം വീഡിയോ വൈറലാവുകയും ചെയ്തു. വെസു, ഗൗരവ് പാത്ത് പ്രദേശങ്ങളിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ വാഹനമോടിച്ചയാൾക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. നിലവിൽ സഞ്ജനയെ ജാമ്യത്തിൽ വിട്ടു. അറസ്റ്റിന് കാരണമായ വീഡിയോ 17000ൽ അധികം ലൈക്കുകളും നേടിയിട്ടുണ്ട്. വീഡിയോ ക്ലിപ്പിൽ, സഞ്ജന ഹെൽമെറ്റ് മാത്രമല്ല ഫേസ് മാസ്കും ധരിച്ചിട്ടില്ല.
advertisement
Keywords: bike rider, viral video, police, penalty, ബൈക്ക് റൈഡർ, വൈറൽ വീഡിയോ, പൊലീസ്, പിഴ
Summary: Two Ghaziabad Women Fined Rupees 28000 after their Bike Stunts Video Goes Viral
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചുവന്ന ടീ ഷർട്ടും കറുത്ത പാന്റും ധരിച്ച് ബൈക്കിൽ അഭ്യാസപ്രകടനം; വീഡിയോ വൈറലായതിനു പിന്നാലെ യുവതികൾക്ക് 28,000 രൂപ പിഴ
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement