Viral Video | കെട്ടിടത്തിന് മുകളിൽവെച്ച് ബോധം നഷ്ടമായി താഴേക്കു വീണയാളെ കാലിൽ പിടിച്ചു രക്ഷപെടുത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
കെട്ടിടത്തിന് മുകളിൽ കൈവരിയിൽ ചാരിനിന്ന യുവാവാണ് ബോധരഹിതനായി താഴേക്കു വീഴാൻ ഒരുങ്ങിയത്. എന്നാൽ തൊട്ടടുത്തു നിന്ന ബാബു അതിവേഗം കാലിൽ കയറി പിടിക്കുകയായിരുന്നു
കോഴിക്കോട്: രണ്ടാം നിലയുടെ മുകളിൽവെച്ച് ബോധരഹിതനായി താഴേക്കു വീഴാൻ ഒരുങ്ങിയയാളെ കാലിൽ പിടിച്ചു രക്ഷിച്ചു യുവാവ്. കോഴിക്കോട് വടകരയിൽനിന്നാണ് ഈ അത്ഭുത വീഡിയോ. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ഈ വീഡിയോ വൈറലായി കഴിഞ്ഞു. കീഴൽ സ്വദേശി ബാബുവാണ് തൊട്ടടുത്ത് നിന്നയാളെ അത്ഭുതകരമായി രക്ഷപെടുത്തിയത്.
കെട്ടിടത്തിന് മുകളിൽ കൈവരിയിൽ ചാരിനിന്ന യുവാവാണ് ബോധരഹിതനായി താഴേക്കു വീഴാൻ ഒരുങ്ങിയത്. എന്നാൽ തൊട്ടടുത്തു നിന്ന ബാബു അതിവേഗം കാലിൽ കയറി പിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെല്ലാം പിടിച്ചതോടെ താഴേക്കു വീഴുമായിരുന്ന യുവാവിനെ അത്ഭുതകരമായി രക്ഷപെടുത്തുകയായിരുന്നു.
ഫ് ളാറ്റിന്റെ മുകളില്‍ നിന്നും അമ്മയും കുഞ്ഞും താഴെ വീണു. വീഴ്ചയില്‍ യുവതി മരിച്ചപ്പോൾ ആറുമാസം പ്രായമായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ സ്വദേശി അബു ഫസലിന്‍റെ ഭാര്യ നിമയാണ് മരിച്ചത്. ബാൽക്കണിയിൽ നിൽക്കുമ്പോൾ അമ്മയുടെ കൈയ്യില്‍ നിന്നും കുട്ടി വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് നിഗമനം. വർക്കല ഇടവ ഐ ഒ ബി ബാങ്കിന് സമീപത്തുള്ള ഫ്ളാറ്റിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
advertisement
കുട്ടിയുടെ അമ്മ നിമയുടെ നിലവിളി കേട്ട് അവരുടെ മാതാവും തൊട്ടടുത്ത കടയിലെ ജീവനക്കാരും ഓടി എത്തിയപ്പോള്‍ അമ്മയും കുഞ്ഞും നിലത്തു വീണു കിടക്കുന്നതാണ്. രക്തം വാർന്ന നിലയിൽ കിടന്ന നിമയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
നിമയുടെ തലയില്‍ ആറുപൊട്ടലുകള്‍ സംഭവിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടിക്ക് നിസാരമായ പരിക്കുകള്‍ മാത്രമേ ഉള്ളൂ. ഭര്‍ത്താവ് അബു ഫസല്‍ ദുബായില്‍ ആണ്. സീനത്താണ് മരിച്ച നിമയുടെ മാതാവ്. ഇവരും നിമയ്ക്ക് ഒപ്പമായിരുന്നു താമസം.
advertisement
നിമയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സംഭവത്തെക്കുറിച്ച് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ യുവാവിനെ കുളിക്കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ തേന്‍പാറ ഒലിച്ചുചാട്ടത്തില്‍ ആണ് രാജന്‍-വസന്ത ദമ്പതികളുടെ മകന്‍ രജിന്‍ രാജനെ(19) നെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആനക്കാംപൊയിലില്‍ വാഴ തോട്ടത്തില്‍ ജോലി ചെയ്യുന്ന രജിന്‍ രാവിലെ ഏഴുമണിയോടെ ബന്ധുവിനൊപ്പം പുഴയിലെ കുളിക്കടവില്‍ പോയിരുന്നു.
advertisement
തിരിച്ചു വരാന്‍ വൈകിയതിനെ തുടര്‍ന്ന് ബന്ധു നടത്തിയ തിരച്ചിലില്‍ കുളിക്കടവിന് സമീപം വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ തിരുവമ്ബാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 19, 2021 12:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Viral Video | കെട്ടിടത്തിന് മുകളിൽവെച്ച് ബോധം നഷ്ടമായി താഴേക്കു വീണയാളെ കാലിൽ പിടിച്ചു രക്ഷപെടുത്തി