Also Read- പൂരപ്രേമികളെ പുളകം കൊള്ളിച്ച ഗജവീരൻ മംഗലാംകുന്ന് കർണൻ ചരിഞ്ഞു
പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയ ചര്‍ച്ചകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിന് കടിഞ്ഞാണിടാന്‍ ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ ആഗ്രഹിക്കുകയാണെങ്കില്‍ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചര്‍ച്ചകളിലും ഭാഗമാകുന്നതിന് സാധിക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. കമ്പനിയുടെ നാലാംപാദ വരുമാനം സംബന്ധിച്ച യോഗത്തിൽ അനലിസ്റ്റുകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
advertisement
''അനീതിക്കെതിരേ സംസാരിക്കുന്നതിനോ, വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനോ ഇത്തരം ചര്‍ച്ചകള്‍ സഹായകമാകാം. എന്നാല്‍ രാഷ്ട്രീയമോ, പോരാട്ടമോ ഞങ്ങളുടെ സേവനങ്ങളില്‍ നിന്ന് ഉപയോക്താക്കളുടെ അനുഭവങ്ങളെ കീഴടക്കുന്നതിനോട് താല്പര്യമില്ലെന്നാണ് ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ നിന്ന് ലഭിച്ച പ്രധാന പ്രതികരണം.''- സക്കർ ബർഗ് പറഞ്ഞു.
Also Read- തീപിടിത്തതിന് പിന്നാലെ മുളങ്കാടകം ക്ഷേത്രത്തിൽ മോഷണം; കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഎസിലെ ഉപയോക്താക്കള്‍ക്ക് രാഷ്ട്രീയ- സിവിക് ഗ്രൂപ്പുകളെ ശുപാര്‍ശ ചെയ്യുന്നത് ഫേസ്ബുക്ക് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോ കാപിറ്റോള്‍ കലാപത്തിന് ഇന്ധനം പകരുന്നതായിരുന്നു എന്ന വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നയം ആഗോളതലത്തില്‍ നടപ്പാക്കാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
Also Read- മോഷ്ടിച്ച ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി; മോഷ്ടാവെന്നുകരുതി പിടികൂടിയ യുവാവിനെ തല്ലിച്ചതച്ചു
റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമത്തിന് പിന്നിലും ഫേസ്ബുക്ക് വഴിയുള്ള പ്രചാരണങ്ങളും സന്ദേശങ്ങളും പ്രധാന പങ്കുവഹിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് കടുത്ത തീരുമാനമെടുക്കാൻ ഫേസ്ബുക്ക് നിർബന്ധിതരായത് എന്നാണ് വിവരം.
കാപിറ്റോളിൽ സംഭവിച്ചത്
ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ അമേരിക്കൻ ഭരണസിര കേന്ദ്രമായ കാപിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചുകയറിയത് ജനുവരി ആറിനാണ്. യു എസ് പ്രസിഡൻറായി ഡെമോക്രാറ്റ് പ്രതിനിധി ജോ ബൈഡന്റെ ജയത്തിന് അംഗീകാരം നൽകാൻ കോൺഗ്രസ് സംയുക്ത സമ്മേളനം ചേരാനിരിക്കെയായിരുന്നു അമേരിക്കയെ മുൾമുനയിലാക്കിയ അതിക്രമം.
ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ വിസമ്മതിച്ച് അനുയായികൾ അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപിറ്റോൾ ഹിൽ ബിൽഡിംഗിൽ നടത്തിയ ആക്രമണത്തിൽ രണ്ട് സ്ത്രീകളടക്കം അഞ്ചുപേർക്കാണ് ജീവൻ നഷ്ടമായത്. സുരക്ഷാവീഴ്ച ഉണ്ടായെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിൽ കാപിറ്റോൾ ഹിൽ പൊലീസ് മേധാവി രാജിവച്ചു.
സംഘടിച്ചെത്തിയ നൂറോളംപേരാണ് അക്രമം അഴിച്ചുവിട്ടത്. കുപ്രസിദ്ധ തീവ്രവലതുപക്ഷ സംഘടനയായ പ്രൗഡ് ബോയിസ് ക്യുവനോനിന്റെ അംഗങ്ങളാണ് അറസ്റ്റിലായവരിൽ ഭൂരിഭാഗവും.