Also Read-2021നെ കാത്ത് മഹാദുരന്തങ്ങൾ, കാന്‍സറിന് മരുന്ന്'; വീണ്ടും ചർച്ചയായി ബാബ വാംഗയുടെ പ്രവചനങ്ങൾ
ക്രിസ്മസ് ദിനത്തിലും ഇതുപോലെ കോൺജുഗൽ വിസിറ്റിന് അനുവാദം നൽകിയിരുന്നു. എന്നാൽ തന്‍റെ ഭാര്യ സന്ദർശനത്തിന് വിസ്സമ്മതിച്ചു എന്നറിഞ്ഞ തടവുകാരന്‍ ലിംഗം മുറിച്ചു മാറ്റുകയായിരുന്നു എന്നാണ് യുകെ മാധ്യമമായ ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്. രക്തത്തില്‍ കുളിച്ച നിലയിലാണ് ജയിൽ അധികൃതർ ഇയാളെ കണ്ടെത്തുന്നത്. ഉടൻ തന്നെ ജയിലിലെ ഹെൽത്ത് സെന്‍ററിലേക്ക് മാറ്റി. ഇയാളുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. എന്നാൽ മുറിച്ചു മാറ്റിയ അവയവം തുന്നിച്ചേർത്തോ എന്ന കാര്യം സംബന്ധിച്ച് വ്യക്തതയില്ല. തടവുകാരന്‍റെ പേരടക്കമുള്ള വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.
advertisement
Also Read-തൊഴിൽ ഉടമ മലദ്വാരത്തിൽ വായു പമ്പ് ചെയ്തു; സഹോദരന്റെ മരണത്തിൽ ആരോപണവുമായി യുവാവ്
ഇയാൾ എന്തിനാണ് തടവില്‍ കഴിയുന്നതെന്നോ ഇയാൾക്ക് മാനസികമായി പ്രശ്നങ്ങള്‍ ഉണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ലെന്നാണ് റിപ്പോർട്ട്. ഇതാദ്യമായല്ല സ്പെയിനിൽ നിന്നും ഇത്തരം വാർത്തകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നേരത്തെ സമാനമായ സംഭവത്തിൽ ഒരു തടവുകാരൻ തന്‍റെ ചെവി കത്തി ഉപയോഗിച്ച് മുറിച്ച് വിഴുങ്ങിയെന്ന വാർത്തയെത്തെയിരുന്നു.
Also Read-പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പീഡനം; കണ്ണൂരിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു
ഇന്ത്യയിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ ഒരു ജയിലിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയാണ് കൂര്‍പ്പിച്ച സ്പൂൺ ഉപയോഗിച്ച് ലിംഗം ച്ഛേദിച്ചത്. ജയിൽ പരിസരത്തുള്ള ശിവക്ഷേത്രത്തിൽ ഭഗവാന് സമർപ്പിക്കാനായിരുന്നു ഈ കടുംകൈ. രക്തത്തിൽ കുളിച്ചു കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ച് ലിംഗം തുന്നിച്ചേർത്തെങ്കിലും ഫലമുണ്ടായില്ല.