മധ്യപ്രദേശ്: തൊഴിൽ ഉടമ മലദ്വാരത്തിൽ വായു പമ്പ് ചെയ്തതിന് പിന്നാലെ യുവാവ് മരണപ്പെട്ടു. ഒരാഴ്ച്ചയോളം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷമാണ് ഇയാൾ മരണപ്പെട്ടത്. മധ്യപ്രദേശിലെ ശിവപുരിയിൽ ശനിയാഴ്ച്ചയാണ് സംഭവം നടന്നത്.
തൊഴിൽ തർക്കത്തെ തുടർന്ന് തൊഴിൽ ഉടമ ഇയാളുടെ മലദ്വാരത്തിൽ കംപ്രസർ ഉപയോഗിച്ച് വായു പമ്പ് ചെയ്യുകയായിരുന്നു. നാൽപ്പത്തിയഞ്ച് ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് ശിവപുരിയിലെ പൊലീസ് സൂപ്രണ്ടന്റ് രാജേഷ് സിങ് ചന്ദേൽ അറിയിച്ചു.
ഞായറാഴ്ച്ചയാണ് സംഭവം പൊലീസ് അറിയുന്നത്. മരണത്തിൽ ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എസ്പി അറിയിച്ചു.
നവംബർ 8 നാണ് സംഭവം നടന്നതെന്ന് മരിച്ചയാളുടെ സഹോദരനായ ദനിറാം ദക്കഡ് പറയുന്നു. രാവിലെ ജോലിക്ക് പോയ സഹോദരന് വയറുവേദന ഉണ്ടെന്ന് പറഞ്ഞ് ഉച്ചയ്ക്ക് സന്ദേശം ലഭിച്ചു. ഗ്യാസിന്റെ അസ്വസ്ഥത എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സഹോദരനെ നേരിട്ട് കണ്ടപ്പോൾ ഗ്യാസിന‍്റെ പ്രശ്നമല്ലെന്നും സഹപ്രവർത്തകർക്കൊപ്പം ചേർന്ന് തൊഴിൽ ഉടമ മലദ്വാരത്തിൽ കൂടി വായു പമ്പ് ചെയ്തെന്നും അറിയിച്ചു. സഹോദരനേയും കൊണ്ട് നിരവധി ആശുപത്രികളിൽ ചെന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും ഇയാൾ പറയുന്നു.
സംഭവത്തിൽ വിഷദമായ അന്വേഷണം നടക്കുകയാണ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.