TRENDING:

ലൈംഗിക ബന്ധത്തിലേർപ്പെടാ൯ സിനിമാ ഹാളിലേക്ക് ഒളിച്ചു കയറി ദമ്പതികൾ: വൈറൽ വീഡിയോ കാണാം

Last Updated:

ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച ദമ്പതികൾക്കെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് 19 കേസുകളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. അതുകൊണ്ടു തന്നെ ഈ മഹാമാരിയെ തടയുന്നതിനായി വിവിധ സ്ഥലങ്ങളിൽ പല തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഗവൺമെന്റുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിലും തിയേറ്ററുകളിൽ പോകുന്നതിനുമെല്ലാം ഇപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. പലയിടങ്ങളിലും ഈ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ പലരും പാലിക്കാതെ വരികയും തക്ക ശിക്ഷ അവർക്ക് ലഭിക്കുകയും ചെയ്യുന്നുമുണ്ട്.
advertisement

എന്നാൽ, ഇപ്പോൾ പുറത്തു വരുന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മുതലെടുത്തു കൊണ്ട് റഷ്യൻ ദമ്പതികൾ വിജനമായ ഒരു തിയേറ്ററിൽ പ്രവേശിക്കുകയും അവിടെയുള്ള ഭക്ഷണ പാനീയങ്ങൾ മോഷ്‌ടിക്കുകയും തുടർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌തു. മാർച്ച് 18 -ന് റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്‌സ്‌ബർഗിലെ സൗത്ത് പോൾ ഷോപ്പിംഗ് സെന്ററിലെ കിനോഗ്രാഡ് തിയേറ്ററിലാണ് സംഭവം നടന്നത്. ദമ്പതികളുടെ സി സി ടി വി ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ബിഗ് ബോസ് താരവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ് മരിച്ചു

advertisement

സ്‌ക്രീനിംഗ് റൂമിലേക്ക് പോകുന്നതിന് മുമ്പ് ഭക്ഷണ കൗണ്ടറിൽ നിന്ന് പോപ്‌കോണും മറ്റ് പാനീയങ്ങളും മോഷ്‌ടിക്കുന്നതായി 53 സെക്കൻഡ് വരുന്ന സി സി ടി വി ദൃശ്യത്തിൽ കാണിക്കുന്നു. ദമ്പതികൾ വലിയ ഒരു കണ്ടെയ്‌നറിൽ നിന്ന് രണ്ട് പോപ്‌കോൺ ബക്കറ്റുകളിൽ പോപ്‌കോണുകൾ എടുക്കുന്നതായും ദൃശ്യങ്ങൾ കാണിക്കുന്നു. പിറ്റേന്ന് രാവിലെ സെക്യൂരിറ്റി ഗാർഡുകളുടെ കണ്ണിൽപ്പെടാതെ ഹാളിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പായി മുൻ നിരയിലെ സീറ്റിൽ ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതും സ്‌ക്രീനിംഗ് ഹാളിലെ ക്യാമറയിൽ പതിഞ്ഞിരുന്നു.

advertisement

ഹാൾ വിടുന്നതിന് മുമ്പായി ഇവർ ഷൂ ധരിക്കുന്നതും കാണാം. തുടർന്ന് ഹാൾ വൃത്തിയാക്കിയതിന് ശേഷമാണ് ഇരുവരും പുറത്തേക്ക് പോയതെന്ന് സിനിമ സ്‌പോക്‌സ്‌പേഴ്‌സൺ പറഞ്ഞതായി ലാഡ് ‌ബൈബിൾ റിപ്പോർട്ട് ചെയ്‌തു. അധികൃതർ സി സി ടി വി ഫൂട്ടേജ് ഇൻസ്‌റ്റാഗ്രാമിൽ പോസ്‌റ്റ് ചെയ്യുകയായിരുന്നു.

'അയാൾ അഭിനയിക്കും, അയാൾ പാട്ടു പാടും' - സംവിധായകൻ മോഹൻലാലിന് ആശംസയുമായി സുരേഷ് ഗോപി

ഭക്ഷണ പാനീയങ്ങൾ എടുത്തതിന് ശേഷം ദമ്പതികൾ ടോർച്ചിന്റെ സഹായത്തോടു കൂടിയാണ് സിനിമാ ഹാളിലേക്ക് പ്രവേശിക്കുന്നത്. ഹാളിൽ നിന്ന് പുറത്തു പോകുന്നതിന് മുമ്പ് അവിടം വൃത്തിയാക്കിയതു കൊണ്ടു തന്നെ അവർക്ക് സൗജന്യമായി ടിക്കറ്റുകൾ നൽകിക്കൊണ്ട് ഒരു പ്രത്യേക ഷോ‌ നടത്താൻ തിയേറ്റർ ഉടമകൾ ചിന്തിക്കുന്നുണ്ടെന്ന് പ്രാദേശിക മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ഈ വിഷയം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. നിരവധി അഭിപ്രായങ്ങൾ പൊതു ജനങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുകയാണ്. ചിലർ ഈ വിഷയത്തോട് വളരെ ഗൗരവപരമായും മറ്റു ചിലർ തമാശയായും പ്രതികരിച്ചിരിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച ദമ്പതികൾക്കെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അവർക്ക് തക്കതായ ശിക്ഷ നൽകണമെന്നും അവർ അഭിപ്രായപ്പെടുന്നു. അതേസമയം, മറ്റ് ചിലർ ഷോപ്പിംഗ് സെന്ററിലെ സുരക്ഷയെ ചോദ്യം ചെയ്യുന്നു. ഇത്ര എളുപ്പത്തിൽ ദമ്പതികൾക്ക് എങ്ങനെ അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞു എന്നതിനെക്കുറിച്ചും മറ്റ് ചിലർ വാചാലരാണ്. എന്നാൽ, ദമ്പതികൾക്ക് ശിക്ഷ ലഭിച്ചിട്ടുണ്ടോ എന്നതും സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടോ എന്നതും ഇപ്പോഴും വ്യക്തമല്ലെന്ന് സൺ റിപ്പോർട്ട് ചെയ്യുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/
ലൈംഗിക ബന്ധത്തിലേർപ്പെടാ൯ സിനിമാ ഹാളിലേക്ക് ഒളിച്ചു കയറി ദമ്പതികൾ: വൈറൽ വീഡിയോ കാണാം
Open in App
Home
Video
Impact Shorts
Web Stories