'അയാൾ അഭിനയിക്കും, അയാൾ പാട്ടു പാടും' - സംവിധായകൻ മോഹൻലാലിന് ആശംസയുമായി സുരേഷ് ഗോപി
Last Updated:
അദ്ദേഹം ഒരു സംവിധായകനെന്ന നിലയിൽ ഒരു പുതിയ യാത്ര ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഈ അതിശയകരമായ തുടക്കത്തിൽ, എന്റെ പ്രിയപ്പെട്ട ലാലിന് എല്ലാവിധ ആശംസകളും വിജയം മാത്രവും നേരുന്നു
മലയാളികളുടെ പ്രിയനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബാറോസ്'. ഇന്ന് ചിത്രത്തിന്റെ പൂജയാണ്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ ചിത്രത്തിന്റെ പൂജയുടെ ലൈവ് പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് പ്രിയ നടന്റെ ആദ്യ സംവിധാന സംരംഭത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
അതേസമയം, മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വലിയ ദിവസങ്ങളിൽ ഒന്നായ ഇന്ന് ആരാധകർ മാത്രമല്ല സിനിമാ മേഖലയിലെ സഹപ്രവർത്തകരും മോഹൻലാലിന് ആശംസകളുമായി എത്തി. നടൻ സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിലാണ് പ്രിയ താരത്തിന് ആശംസകളുമായി എത്തിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രത്തിന് ഒപ്പമാണ് മോഹൻലാൽ ആശംസകൾ കുറിച്ചത്.
'അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയും, അദ്ദേഹത്തിന് പാട്ടു പാടാൻ കഴിയും, അദ്ദേഹത്തിന് ശരീരം നന്നായി ചലിപ്പിക്കാനും അദ്ദേഹത്തിന്റെ കഴിവുകളെ സമ്പന്നമാക്കാൻ എന്തു ചെയ്യാനും കഴിയും. ഇന്ന്, അദ്ദേഹം ഒരു സംവിധായകനെന്ന നിലയിൽ ഒരു പുതിയ യാത്ര ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഈ അതിശയകരമായ തുടക്കത്തിൽ, എന്റെ പ്രിയപ്പെട്ട ലാലിന് എല്ലാവിധ ആശംസകളും വിജയം മാത്രവും നേരുന്നു. ബാറോസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും താരങ്ങൾക്കും പ്രത്യേകിച്ച് ജിജോ പുന്നൂസ്, ആന്റണി പെരുമ്പാവൂർ, സന്തോഷ് ശിവൻ എന്നിവർക്കും എല്ലാവിധ ആശംസകളും നേരുന്നു' - സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
advertisement
advertisement
പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് 'ബാറോസ്: ഗാർഡ്യൻ ഓഫ് ഡി'ഗാമാസ് ട്രെഷർ'. കുട്ടികൾക്ക് വേണ്ടി 3D യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രി - പ്രൊഡക്ഷൻ ജോലികൾ നിലവിൽ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്. ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്.
ബാറോസ്: ഗാർഡിയൻ ഓഫ് ഡി'ഗാമാസ് ട്രെഷർ എന്ന പേരിലെ നോവൽ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹൻലാൽ ചെയ്യും. ഗോവയും പോർച്ചുഗലുമാണ് പ്രധാന ലൊക്കേഷനുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.
advertisement
2019 ഏപ്രിൽ മാസത്തിലാണ് താൻ സംവിധായകനാകാൻ പോകുന്ന വിവരം മോഹൻലാൽ തന്റെ ബ്ലോഗിൽ കുറിച്ചത്.
കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. 'കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബിക്കഥകൾ വിസമയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിന്‍റെ തീർത്തും വ്യത്യസ്തമായ ഒരു ലോകം തീർക്കണമെന്നാണ് എന്‍റെ സ്വപ്നം'- മോഹൻലാൽ ബ്ലോഗിൽ കുറിച്ചതിങ്ങനെ.
advertisement
കഴിഞ്ഞദിവസം ആയിരുന്നു ബാറോസിന്റെ ചിത്രീകരണം തുടങ്ങാൻ പോകുകയാണെന്ന കാര്യം മോഹൻലാൽ തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
'ജീവിത വഴിത്താരയിൽ വിസ്മയ ചാർത്തുകളിൽ സ്വയം നടനായി, നിർമ്മാതാവായി, സിനിമ തന്നെ ജീവനായി, ജീവിതമായി. ഇപ്പോഴിതാ, ആകസ്മികമായ മറ്റൊരു വിസ്മയത്തിനു തിരനോട്ടം കുറിക്കുന്നു. 24ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഞാൻ. ഈ നിയോഗത്തിനും എനിക്ക് തിര-ജീവിതം തന്ന നവോദയയുടെ ആശിർവാദവും, സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടർ യാത്രകളിലും അനുഗ്രഹമായി, നിങ്ങൾ ഏവരും ഒപ്പമുണ്ടാകണമെന്ന്, ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,' - ബാറോസിന്റെ ചിത്രീകരണം തുടങ്ങുന്നതിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞത് ഇങ്ങനെ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 24, 2021 11:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'അയാൾ അഭിനയിക്കും, അയാൾ പാട്ടു പാടും' - സംവിധായകൻ മോഹൻലാലിന് ആശംസയുമായി സുരേഷ് ഗോപി