അതേസമയം, അവസാന വോട്ടും എണ്ണുന്നതുവരെ ഒന്നും അവസാനിക്കില്ലെന്ന് ജോ ബൈഡൻ പറഞ്ഞു. നമ്മൾ നല്ല നിലയിലാണ്യ നമ്മൾ വിജയത്തിലേക്ക് നീങ്ങുകയാണ്. അരിസോണയുടെ കാര്യത്തിൽ ആത്മവിശ്വാസമുണ്ട്. ജോർജിയയിൽ ഇപ്പോഴും പോരാട്ടം തുടരുകയാണ്. പെൻസിൽവാനിയയിൽ നമ്മൾ വിജയിക്കും. പക്ഷേ വോട്ടെണ്ണി കഴിയാൻ സമയമെടുക്കും'- പ്രവർത്തകരോട് ജോ ബൈഡൻ പറഞ്ഞു. ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ (രാവിലെ 11.50) ജോ ബൈഡൻ 215 ഉം ട്രംപ് 171 ഉം വോട്ടുകൾ നേടി.
ALSO READ: യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് കോവിഡ് വാക്സിൻ സ്വീകരിച്ചു; എല്ലാവരുടെയും അസുഖം ഭേദമാകട്ടെ എന്ന് ആശംസ[NEWS]ബാണാസുര മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മരിച്ചത് തമിഴ്നാട് സ്വദേശി വേൽമുരുകനെന്ന് പൊലീസ് സ്ഥിരീകരിച്ചു
advertisement
[NEWS]IPL 2020 SRH vs MI| ഹൈദരാബാദും പ്ലേഓഫിലേക്ക്; മുംബൈക്കെതിരെ പത്ത് വിക്കറ്റ് ജയം[NEWS]
നിര്‍ണായക സംസ്ഥാനങ്ങളായ ഫ്‌ളോറിഡ, ടെക്‌സാസ്, ഒഹായോ എല്ലാം ട്രംപ് നേടിയതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ വോട്ടുകളുള്ള കാലിഫോര്‍ണിയ(55) ബൈഡനൊപ്പമാണ് നിലകൊള്ളുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച ഫ്ളോറിഡയില്‍ ട്രംപ് ആണ് മുന്നേറുന്നത്. 29 ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള ഫ്‌ളോറിഡ നഷ്ടമാവുകയാണെങ്കില്‍ ഭരണം ട്രംപിന് നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണ് വിലയിരുത്തല്‍. ജോജിയയിലും ട്രംപിന് തന്നെയാണ് മുന്‍തൂക്കം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഇന്ത്യാനയും ട്രംപിനൊപ്പം നിന്നു.
19 സംസ്ഥാനങ്ങളില്‍ ബൈഡനും 17 സംസ്ഥാനങ്ങളില്‍ ട്രംപും വിജയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജനകീയ വോട്ടില്‍ 49.8 ശതമാനം ബൈഡനും ട്രംപിന് 48.4 ശതമാനം വോട്ടും ലഭിച്ചതായാണ് വിവരം