TRENDING:

COVID 19 |ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; 114 രാജ്യങ്ങളിൽ രോഗം പടർന്നു

Last Updated:

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചൈനയ്ക്ക് പുറത്ത് കോവിഡ് ബാധിതരുടെ എണ്ണം 13 മടങ്ങ് കൂടിയെന്നും കോവിഡ് ബാധിത രാജ്യങ്ങൾ മൂന്നിരട്ടിയായെന്നും WHO

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെർലിൻ: കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. 114 രാജ്യങ്ങളിൽ രോഗം പടർന്നു. തൊണ്ണൂറ് ശതമാനവും റിപ്പോർട്ട് ചെയ്തത് നാല് രാജ്യങ്ങളിൽ. 4291 പേർ ഇതിനകം മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചൈനയ്ക്ക് പുറത്ത് കോവിഡ് ബാധിതരുടെ എണ്ണം 13 മടങ്ങ് കൂടിയെന്നും കോവിഡ് ബാധിത രാജ്യങ്ങൾ മൂന്നിരട്ടിയായെന്നും WHO
advertisement

ആറു രാജ്യങ്ങളിലായി വിവിധ കായികമേളകള്‍ വൈറസ് ബാധ കാരണം മാറ്റിവച്ചു. കുവൈറ്റിൽ നാളെ മുതൽ മാർച്ച് 29 വരെ പൊതു അവധി പ്രഖ്യാപിച്ചു. യൂറോപ്പിലേക്കുള്ള വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവയ്ക്കുന്നതായി ഇറാന്‍ എയര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

BEST PERFORMING STORIES:സിന്ധ്യ രാജ്യസഭാ സ്ഥാനാർഥി; തീരുമാനം ബിജെപിയിൽ ചേർന്നതിന് തൊട്ടു പിന്നാലെ [NEWS]Covid19: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ കർശനമായി പാലിക്കുക [NEWS]മൊബൈലിൽ ചാറ്റ് ചെയ്ത് ഡ്രൈവിങ്; ബസ് ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ് [NEWS]

advertisement

കറൻസി നോട്ടിലൂടെ രോഗം പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. കടലാസില്‍ ദിവസങ്ങളോളം ജീവിക്കാന്‍ വൈറസിനുള്ള ശേഷിയാണ് ഇതിനു കാരണം. കറന്‍സി നോട്ടുകളുടെ ഉപയോഗം പരമാവധി കുറച്ച് ഡിജിറ്റല്‍ രീതിയിലേക്കു മാറാനും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.

അതേസമയം, ഇന്ന് കേരളത്തിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. 1179 സാമ്പിളുകൾ അയച്ചു. 889 റിസൾട്ട് നെഗറ്റീവ്. 273 റിസൾട്ട് ലഭിക്കാനുണ്ട്- മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോഴിക്കോട് ജില്ലകളിൽ പരിശോധന ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 3,313 പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 12 ആയി.

മലയാളം വാർത്തകൾ/ വാർത്ത/World/
COVID 19 |ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; 114 രാജ്യങ്ങളിൽ രോഗം പടർന്നു
Open in App
Home
Video
Impact Shorts
Web Stories