ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപി മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. മാർച്ച് 26ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിലെ ഒമ്പത് സ്ഥാനാർഥികളുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ബുധനാഴ്ച ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നും സിന്ധ്യ ബിജെപി അംഗത്വം സ്വീകരിച്ചു.
മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളിൽ ഒരാളായി ബിജെപി സിന്ധ്യയെ നാമ നിർദേശം ചെയ്യുമെന്ന് നേരത്തെ തന്നെ വിവരങ്ങളുണ്ടായിരുന്നു. സിന്ധ്യയുടെ അനുഭാവികൾ ഉൾപ്പെടെ 22 എംഎൽഎമാർ സംസ്ഥാന നിയമസഭയിൽ നിന്ന് രാജിവച്ചതായും വിവരങ്ങളുണ്ട്. ഇവരും ബിജെപിയിൽ ചേരുമെന്നാണ് സൂചനകൾ.
അസമിൽ നിന്നുള്ള മുൻ കോൺഗ്രസ് നേതാവ് ഭുവനേശ്വർ കലിത, ബിഹാറിൽ നിന്നുള്ളവിവേക് താക്കൂർ, ഗുജറാത്തിൽ നിന്നുള്ള അഭയ് ഭരദ്വാജ്, രാമില ബെൻ ബാര, ജാർഖണ്ഡിൽ നിന്നുള്ള ദീപക് പ്രകാശ്, മണിപ്പൂരിൽ നിന്നുള്ള ലീസേംബ മഹാരാഷ്ട്രയിൽ നിന്നുള്ള ഉദയൻരാജേ ഭോസലേ, രാജസ്ഥാനില്‍ നിന്നുള്ള രാജേന്ദ്ര ഗെലോട്ട് എന്നിവരാണ് മറ്റ് ബിജെപി സ്ഥാനാർഥികൾ.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.