പാലക്കാട്: യാത്രക്കാരുടെ ജീവന് പുല്ലുവില കൽപ്പിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച് ബസ് ഡ്രൈവർ. പാലക്കാട് - തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. ഡ്രൈവറായ ആലത്തൂർ സ്വദേശി രാജീവിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നാഷണിലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷിനിലാണ് RTOക്ക് പരാതി നൽകിയത്. നാളെ പാലക്കാട് ഓഫീസിലെത്തി വിശദീകരണം നൽകണം എന്നാണ് നോട്ടീസ്. മറുപടി തൃപ്തികരമല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ പറഞ്ഞു.
അവിനാശി അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് ഈ കാഴ്ച. മനുഷ്യ ജീവന് പുല്ലുവില കല്പിച്ചാണ് ഡ്രൈവർ മൊബൈലിൽ നോക്കി ബസോടിക്കുന്നത്. പാലക്കാട് - തൃശൂർ റൂട്ടിലോടുന്ന സെന്റ് ജോസ് എന്ന ബസിലെ ഡ്രൈവറാണ് ഈ മരണക്കളി നടത്തിയത്.
പാലക്കാട് മണപ്പുള്ളിക്കാവ് മുതൽ ആലത്തൂരിലെ ചിതലി വരെ പത്തു കിലോ മീറ്ററോളം സഞ്ചരിച്ച യാത്രക്കാരനാണ് ഈ ദൃശ്യം പകർത്തിയത്. നാല്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു.
അപകടങ്ങൾ പതിവായ ദേശീയപാതയിൽ യാതൊരു ഉത്തരവാദിത്തവുമില്ലാതെ ബസോടിച്ച ഡ്രൈവർക്കെതിരെ കർശന നടപടി വേണമന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.