TRENDING:

Bibi Ayesha| താലിബാന് മുന്നിൽ കീഴടങ്ങിയ അഫ്ഗാനിലെ വനിതാ യോദ്ധാവ് ബീബി ആയിഷ ആരാണ്?

Last Updated:

1980 കളിൽ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ ആയിഷാ പോരാട്ടം നടത്തിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാബൂൾ: അഫ്ഗാനിസ്ഥാനിലെ വനിതാ പോരാളി ബീബി ആയിഷ താലിബാന് മുന്നിൽ കീഴടങ്ങിയതായാണ് റിപ്പോർട്ടുകൾ. സോവിയറ്റ്, താലിബാൻ അധിനിവേശങ്ങൾക്കെതിരെ സ്വന്തം സായുധ സൈന്യത്തെ നയിച്ച് വടക്കൻ പ്രവിശ്യയായ ബഗ്‌ലാനിൽ ബീബി ആയിഷ നടത്തിയ പതിറ്റാണ്ടുകൾ നീണ്ട ചെറുത്തുനിൽപ് സമാനതകളില്ലാത്തതാണ്.
advertisement

Also Read- യുഎഇ- ഇസ്രായേൽ 'ഭായ് ഭായ്' ; പൗരന്മാർക്ക് ഇനി വിസ വേണ്ട

കമാൻഡർ കഫ്താർ എന്നറിയപ്പെടുന്ന അവർ അനുയായികൾക്കൊപ്പം ബഗ്‌ലാനിൽ കീഴടങ്ങിയതായി താലിബാൻ തന്നെയാണ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. താഴ്‌വര താലിബാൻ പിടിക്കുകയും സംഘാംഗങ്ങളിൽ പലരും കൂറുമാറുകയും ചെയ്തതോടെയാണ് 70കാരിയുടെ കീഴടങ്ങലെന്നാണ് സൂചന. അതേസമയം മാതാവ് രോഗശയ്യയിലാണെന്നും ധാരണപ്രകാരമുള്ള സഹകരണത്തിനാണ് സന്നദ്ധരായതെന്നും മകൻ റാസ് മുഹമ്മദ് അറിയിച്ചു.

Also Read- ലഡാക്കിൽ പിടിയിലായ സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി

advertisement

നഹ്‌റിൻ ജില്ലയിലെ സജാനോ പ്രദേശത്ത് തങ്ങൾക്കെതിരെ നിലകൊണ്ട വനിതാ കമാൻഡർ (കഫ്താർ), അവരുടെ അനുയായികൾക്കൊപ്പം ഐ‌ഇഎ മുജാഹിദിനൊപ്പം ചേർന്നു. അവരെ സ്വാഗതം ചെയ്യുന്നു- ഒക്ടോബർ 16 ന് ഇറക്കിയ വാർത്താക്കുറിപ്പിൽ മുജാഹിദ് വിഭാഗം അറിയിച്ചു. താലിബാന്റെ പ്രസ്താവന അഫ്ഗാൻ അധികൃതരും സ്ഥിരീകരിച്ചു. കമാൻഡർ കഫ്താറും അവര്‍ക്കൊപ്പം സായുധരായ കുറച്ചുപേരും താലിബാനൊപ്പം ചേർന്നുവെന്ന് ബഗ്ലാനിലെ വടക്കൻ പ്രവിശ്യയായ നഹറിൻ ജില്ലയുടെ ഗവർണർ ഫസൽ ദിൻ മുറാദിയെ ഉദ്ധരിച്ച് റേഡിയോ ഫ്രീ അഫ്ഗാനിസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു.

advertisement

Also Read- പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് നിരോധിച്ച് കുവൈറ്റ് സിറ്റി

1980 കളിൽ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ ആയിഷാ പോരാട്ടം നടത്തിയിരുന്നു. 1990 കളിൽ തീവ്രവാദ സംഘം അഫ്ഗാനിസ്ഥാനെ കീഴടക്കിയപ്പോൾ അവർ താലിബാനെതിരെ പോരാടി. 2001 അവസാനത്തിൽ താലിബാൻ ഭരണകൂടത്തിന്റെ വീഴ്ചയെ തുടർന്നും തന്റെ പോരാളികളെ നിരായുധരാക്കാൻ ആയിഷ വിസമ്മതിച്ചതായി ഗാന്ധാര ന്യൂസ് പോർട്ടൽ പറയുന്നു.

advertisement

Also Read- തൊഴിൽതേടി സന്ദർശക വിസയിൽ UAEയിലേക്ക് വരേണ്ടതില്ലെന്ന് മുന്നറിയിപ്പ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ബീബി ആയിഷ കീഴടങ്ങിയതല്ലെന്നും താലിബാനുമായി ഉടമ്പടിയിലെത്തുകയുമായിരുന്നുവെന്ന് ആയിഷയുടെ മകനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ''അവർ താലിബാനിൽ ചേർന്നിട്ടില്ല. ഞങ്ങൾ ഇനി താലിബാനോട് യുദ്ധം ചെയ്യില്ല; ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള ആയുധങ്ങൾ ഞങ്ങളുടെ പക്കലുണ്ട് ”- ആയിഷയുടെ മകൻ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/
Bibi Ayesha| താലിബാന് മുന്നിൽ കീഴടങ്ങിയ അഫ്ഗാനിലെ വനിതാ യോദ്ധാവ് ബീബി ആയിഷ ആരാണ്?
Open in App
Home
Video
Impact Shorts
Web Stories