TRENDING:

33 വർഷങ്ങൾക്ക് മുൻപ് വിവേകാനന്ദപ്പാറ കാണാൻ പോയ ആളെ പരിചയമുണ്ടോ? ചിത്രം വൈറൽ

Last Updated:
ചിത്രത്തിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമയും, അതിനു ചുറ്റും വലംവയ്ക്കുന്ന ഏതാനും പേരെയും കാണാം
advertisement
1/6
33 വർഷങ്ങൾക്ക് മുൻപ് വിവേകാനന്ദപ്പാറ കാണാൻ പോയ ആളെ പരിചയമുണ്ടോ? ചിത്രം വൈറൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) കന്യാകുമാരിയിലെ വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കുന്ന വാർത്ത രാജ്യമെമ്പാടും ശ്രദ്ധ നേടുകയാണ്. ആകെ 45 മണിക്കൂർ നീളുന്ന ധ്യാനത്തിലാണ് മോദി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടു കൂടി മോദി കന്യാകുമാരിയിൽ എത്തിച്ചേർന്ന് ധ്യാനം ആരംഭിച്ചു. നാളെ തിരികെ മടക്കം. ഈ വേളയിൽ 33 വർഷങ്ങൾ മുൻപുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു
advertisement
2/6
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമയും, അതിനു ചുറ്റും വലംവയ്ക്കുന്ന ഏതാനും പേരെയും കാണാം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിലാണ് ഈ ചിത്രം എത്തിച്ചേർന്നത്. ഈ ചിത്രത്തിന് പിന്നിലെ കഥയും ഫോട്ടോ ക്യാപ്‌ഷനിൽ കാണാം (തുടർന്ന് വായിക്കുക)
advertisement
3/6
'ഏക്താ യാത്ര' എന്ന പേരിൽ നടന്ന യാത്രയുടേതാണ് ചിത്രം. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ തുടങ്ങി, കാശ്മീർ വരെയായിരുന്നു യാത്ര. 1991 ഡിസംബർ 11നായിരുന്നു ഈ ചിത്രം പകർത്തിയതായി പറയപ്പെടുന്നത്
advertisement
4/6
ചിത്രത്തിൽ മുരളി മനോഹർ ജോഷിയും നരേന്ദ്ര മോദിയും ആണെന്ന് ക്യാപ്‌ഷൻ സൂചിപ്പിക്കുന്നു. നരേന്ദ്ര മോദിയുടെ ഫാൻ പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത യാത്ര ആർക്കൈവൽ ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ റെക്കോർഡിംഗുകൾ, കത്തുകൾ, പത്ര ക്ലിപ്പുകൾ, മറ്റ് മെറ്റീരിയലുകൾ എന്നിവയിലൂടെ' എന്നാണ് പേജിലെ ബയോ
advertisement
5/6
ചിത്രം പ്രത്യക്ഷപ്പെട്ടതും, നിരവധിപ്പേർ ഈ പോസ്റ്റ് ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയുമുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ജൂൺ മാസം ഒന്നിന് നടക്കാനിരിക്കെയാണ്‌. ജൂൺ ഒന്നിന് തന്നെയാകും നരേന്ദ്ര മോദി തിരികെ പോവുക
advertisement
6/6
മേയ് 30ന് കന്യാകുമാരിയിലെത്തിയ പ്രധാനമന്ത്രി ആദ്യം ഭഗവതി അമ്മൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. തുടർന്ന് വിവേകാനന്ദ പാറ സ്മാരകത്തിലേക്ക് പോയി
മലയാളം വാർത്തകൾ/Photogallery/Buzz/
33 വർഷങ്ങൾക്ക് മുൻപ് വിവേകാനന്ദപ്പാറ കാണാൻ പോയ ആളെ പരിചയമുണ്ടോ? ചിത്രം വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories