32കാരൻ 85 കാരിയെ വിവാഹം ചെയ്തു; ഭർത്താവിന്റെ കയ്യിൽ കിടന്ന് മരിക്കണം എന്ന് ആഗ്രഹം; ഒരുക്കങ്ങളുമായി ദമ്പതികൾ
- Published by:user_57
- news18-malayalam
Last Updated:
85-year-old granny and 32-year-old Gambian man get married | ഭാര്യ നൽകിയ പണം കൊണ്ട് ഇയാൾ ഒരേക്കർ സ്ഥലം വാങ്ങിയിരിക്കുകയാണ്
advertisement
1/6

32 കാരനെ വിവാഹം ചെയ്ത 85കാരിയായ മുത്തശ്ശിക്ക് ഭർത്താവിന്റെ കൈകളിൽ കിടന്ന് മരിക്കാൻ ആഗ്രഹം. കഴിഞ്ഞ 15 വർഷങ്ങളായി ഗാംബിയയിൽ ശാരീരിക ബന്ധത്തിലേർപ്പെടാൻ എത്തുന്ന ടൂറിസ്റ്റുകൾക്ക് സേവനമൊരുക്കുന്ന വ്യക്തിയായ ആൽക്കയാണ് യൂറോപ്പിൽ നിന്നുമുള്ള ഫ്രാൻസ്വാ എന്ന മുത്തശ്ശിയെ വിവാഹം ചെയ്തത്
advertisement
2/6
ഇവർക്ക് 85 വയസ്സ് പ്രായമുണ്ടെന്ന് അൽക്ക. എന്നാൽ ഗാംബിയയിലെത്തുന്ന പല ടൂറിസ്റ്റുകളും ശാരീരിക ബന്ധം കഴിഞ്ഞു മടങ്ങിപ്പോകാൻ എത്തുമ്പോൾ ഇവർ അങ്ങനെയല്ല എന്ന് അൽക്ക പറയുന്നു. ആരോഗ്യകരമായ ശാരീരിക ബന്ധമാണ് തങ്ങൾ തമ്മിലുള്ളത്; പരിമിതികളുണ്ടെങ്കിൽ പോലും
advertisement
3/6
അൽക്കയ്‌ക്ക് സമ്മാനമായി 54,000 പൗണ്ട് അഥവാ 51,20,916 രൂപയാണ് ഇവർ നൽകിയത്. തിരിച്ച് സന്തോഷവും സെക്‌സും താൻ നൽകുമെന്ന് ഇയാൾ പറയുന്നു. ലഭിച്ച പണം കൊണ്ട് ഒരു ഏക്കർ സ്ഥലം വാങ്ങി. ഇവിടെ വീടൊരുക്കണം എന്നാണു ആഗ്രഹം. ഫ്രാൻസ്വ അറിയാതെയാണ് ഈ മുന്നൊരുക്കങ്ങളെല്ലാം
advertisement
4/6
'സെക്സ് ഓൺ ദി ബീച്ച്' എന്ന ഡോക്യൂമെന്ററിയിലാണ് ഇവരുടെ കഥ ഇടംനേടിയത്. മരിക്കുമ്പോൾ ഒന്നിച്ച് അടക്കം ചെയ്യാനുള്ള പറമ്പും ഇവർ ഒരുക്കിക്കഴിഞ്ഞു. തമ്മിൽ പിരിയുമോ എന്ന ചോദ്യത്തിന്, അതിനുള്ള സാധ്യത ഉണ്ടാവില്ലെന്നാണ് ഡോക്യുമെന്ററി ചിത്രീകരിച്ച ആളോട് പറയുന്നത്
advertisement
5/6
തന്നെക്കാൾ കേവലം രണ്ടു വയസ്സിനു ഇളപ്പമുള്ളയാളെയാണ് മകൻ വിവാഹം ചെയ്തത് എന്നത് അൽക്കയുടെ അമ്മയ്ക്കും ഞെട്ടലുണ്ടാക്കി. ഏറ്റവും അടുത്ത സുഹൃത്തിനെ കാൻസർ ബാധയിൽ നഷ്‌ടപ്പെട്ടപ്പോൾ ലഭിച്ചതാണ് അൽക്കയെ എന്ന് ഫ്രാൻസ്വ. അത്രയേറെ ഹൃദയ ബന്ധമാണ് ഇയാളുമായുളളതെന്ന് അവർ പറഞ്ഞു
advertisement
6/6
ഗാംബിയയിൽ വിനോദ സഞ്ചാരത്തിനെത്തി വിവാഹിതരാവുന്നവരുടെ എണ്ണം ഏറുകയാണെന്നും റിപ്പോർട്ട് ഉണ്ട്. തന്നെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ വിവാഹം ചെയ്ത വേറൊരു ദമ്പതികളും ഇവിടെയുണ്ടെന്ന് പറയപ്പെടുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
32കാരൻ 85 കാരിയെ വിവാഹം ചെയ്തു; ഭർത്താവിന്റെ കയ്യിൽ കിടന്ന് മരിക്കണം എന്ന് ആഗ്രഹം; ഒരുക്കങ്ങളുമായി ദമ്പതികൾ