TRENDING:

Gopika Anil | ദുൽഖറിനോടും ജയസൂര്യയോടും ഇലയ്ക്ക് പുറത്തു ചിതറി വീഴാതെ വിളമ്പാൻ പറയണം; ഗോപിക അനിലിന്റെ വിവാഹത്തിന് വൈറലായി വീഡിയോ

Last Updated:
ഗോവിന്ദ് പത്മസൂര്യ, ഗോപിക അനിൽ വിവാഹ ചിത്രങ്ങളേക്കാൾ വൈറലായത് മറ്റൊരു കാര്യമാണ്
advertisement
1/8
ദുൽഖറിനോടും ജയസൂര്യയോടും ഇലയ്ക്ക് പുറത്തു ചിതറി വീഴാതെ വിളമ്പാൻ പറയണം; ഗോപിക അനിലിന്റെ വിവാഹത്തിന് വൈറലായി വീഡിയോ
മലയാള സിനിമാ, സീരിയൽ ലോകം ആഘോഷമാക്കിയ ഏറ്റവും പുതിയ വിവാഹമാണ് നടൻ ഗോവിന്ദ് പത്മസൂര്യയുടെയും (Govind Padmasoorya) ഗോപിക അനിലിന്റേയും (Gopika Anil). വടക്കുംനാഥൻ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ലളിതമായ താലികെട്ടിനു ശേഷം ഗംഭീര വിവാഹസത്ക്കാരമായിരുന്നു നടന്നത്. ഇവിടെ സിനിമാ, സീരിയൽ താരങ്ങൾ പങ്കെടുത്തത് ശ്രദ്ധേയമായി (ചിത്രം: വെറൈറ്റി മീഡിയ, ഇൻസ്റ്റഗ്രാം)
advertisement
2/8
നടൻ ജയസൂര്യയും ഭാര്യ സരിതയും, വിജയ് യേശുദാസ്, മൃദുല വിജയ്, അനിഖ സുരേന്ദ്രൻ, ജീവ, സാനിയ അയ്യപ്പൻ, സ്വാസികയും പ്രേം ജേക്കബും എന്നിങ്ങനെ നിരവധിപ്പേരാണ് വധൂവരന്മാർക്ക് ആശംസയുമായി എത്തിച്ചേർന്നത്. വേദിയിൽ സുരക്ഷയും ഉറപ്പു വരുത്തിയിരുന്നു. എന്നാൽ ഇതിനെക്കാളെല്ലാം ഇതേ ദിവസം വൈറലായ മറ്റൊരു സംഗതിയുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/8
'സാന്ത്വനം' എന്ന സീരിയലാണ് ഗോപികയെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാക്കിയത്. അതിനു വളരെ വർഷങ്ങൾക്ക് മുൻപ് 'ബാലേട്ടൻ' എന്ന ചിത്രത്തിൽ ഗോപികയും അനുജത്തിയും മോഹൻലാലിൻറെ മക്കളായി വേഷമിട്ടിരുന്നു
advertisement
4/8
ഗോപികയുടെ വിവാഹത്തോടെ 'സാന്ത്വനം' എന്താകും എന്ന ചിന്തയിലായിരുന്നു ആരാധകർക്കും ഒരു മറുപടി വന്നിരുന്നു. എന്നാൽ, ഗോപികയുടെ അഭിനയ ജീവിതത്തെക്കുറിച്ച് അവർ തന്നെയാകും തീരുമാനം എടുക്കുക എന്ന് ജി.പി. അറിയിച്ചിരുന്നു
advertisement
5/8
വിവാഹദിവസം വൈറലായി മാറിയ ഒരു ഡയലോഗുണ്ട് ഗോപികയുടേതായി. 'വിളമ്പാൻ നിൽക്കുന്ന സെക്ഷനിലെ ദുൽഖറിനോടും ജയസൂര്യയോടും ഒക്കെ ചോറ് വിളമ്പുമ്പോൾ ഇലയ്ക്ക് പുറത്തു ചിതറി വീഴാതെ വിളമ്പാൻ പറയണം' എന്ന ഗോപികയുടെ സീരിയൽ ഡയലോഗാണ് വൈറലായി മാറിയത്
advertisement
6/8
അതേസമയം, ഇവരുടെ വിവാഹത്തിനെത്തിയ അതിഥികളിൽ ഒരാൾ ജയസൂര്യയായിരുന്നു എന്നത് തീർത്തും യാദൃശ്ചികം. ഈ വീഡിയോയുടെ താഴെ ട്രോളും രസകരമായ കമന്റും ഒക്കെയുണ്ട് കേട്ടോ
advertisement
7/8
'ലെ സുരേഷ് ഗോപി: പപ്പടം എന്റെയാ, അത് ഞാൻ ഇങ്ങെടുക്കുവാ' എന്നാണ് അതിൽ ഒരെണ്ണം. 'ചിതറി വീണാലും കുഴപ്പമില്ല ചേച്ചീ, ക്ളീനിംഗിന് നിൽക്കുന്ന മമ്മൂട്ടിയും കമൽ ഹാസനും വൃത്തിയാക്കിക്കോളും' എന്ന് മറ്റൊരാൾ (ചിത്രം: വെറൈറ്റി മീഡിയ)
advertisement
8/8
ഗോപികയുടെ ഡയലോഗ് പ്രചരിക്കുന്ന വീഡിയോയുടെ സ്ക്രീൻഷോട്ട് ആണിത്
മലയാളം വാർത്തകൾ/Photogallery/Buzz/
Gopika Anil | ദുൽഖറിനോടും ജയസൂര്യയോടും ഇലയ്ക്ക് പുറത്തു ചിതറി വീഴാതെ വിളമ്പാൻ പറയണം; ഗോപിക അനിലിന്റെ വിവാഹത്തിന് വൈറലായി വീഡിയോ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories