TRENDING:

Kollam Sudhi | അറംപറ്റിയ ഡയലോഗ്; കട്ടപ്പനയിലെ ഋതിക് റോഷനിൽ കൊല്ലം സുധി പറഞ്ഞ വാചകം ഓർത്തെടുത്ത് ആരാധകർ

Last Updated:
നടന്റെ മരണത്തിനു ശേഷം അദ്ദേഹം സിനിമയിൽപ്പറഞ്ഞ ഡയലോഗ് വേദനയോടെ ബാക്കിയാവുന്നു
advertisement
1/6
Kollam Sudhi | അറംപറ്റിയ ഡയലോഗ്; കട്ടപ്പനയിലെ ഋതിക് റോഷനിൽ കൊല്ലം സുധി പറഞ്ഞ വാചകം ഓർത്തെടുത്ത് ആരാധകർ
കുറച്ചുകാലം കൊണ്ട് ഒരുപാട് ചിരിപ്പിച്ച്, പെട്ടെന്നൊരു ദിവസം അന്ന് ചിരിപ്പിച്ചവരുടെ മനസ് നിറയെ ദുഃഖം മാത്രമാക്കി കൊല്ലം സുധി വിടവാങ്ങി. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് വരവേ, തൃശൂർ കയ്പമംഗലത്ത് വച്ച് ഉണ്ടായ റോഡ് അപകടത്തിലാണ് സുധിയുടെ മരണം. ഒപ്പം സഞ്ചരിച്ച സഹപ്രവർത്തകർ പരിക്കുകളോടെ ചികിത്സയിലുണ്ട്
advertisement
2/6
കോമഡി ഉത്സവം ഉൾപ്പെടെയുള്ള ഷോകളിലൂടെയാണ് സുധി ഏവർക്കും പരിചിതനായത്. ചുരുക്കം ചില ചിത്രങ്ങളിൽ സുധിയുടെ മുഖം കണ്ട പരിചയമുണ്ട് പ്രേക്ഷകർക്ക്. കട്ടപ്പനയിലെ ഋതിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ തുടങ്ങിയ സിനിമകളിൽ സുധി വേഷമിട്ടിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയാണ് സുധിയുടെ ആദ്യ ചിത്രം. ഒരു കഥാപാത്രമെന്നു പറയാനും വേണ്ടി വലിയ വേഷമല്ലെങ്കിലും ഇതില്പറഞ്ഞ ഡയലോഗ് ഇപ്പോൾ സുധിയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയാണ്
advertisement
4/6
പറഞ്ഞ വാക്കുകൾ അറംപറ്റിയോ എന്ന് തോന്നിപ്പോകും, ആ വാക്കുകൾ കേട്ടാൽ: 'ഞാൻ പോവാണ്. വെറുതെ എന്തിനാ ഒരുപാട് എക്സ്പ്രഷൻ ഇട്ട് ചാവണത്' എന്നായിരുന്നു ആ വാചകം. നായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ ഉൾപ്പെടുന്ന രംഗമാണത്
advertisement
5/6
ഭാര്യയും മൂന്ന് മക്കളും ചേരുന്ന കുടുംബമാണ് സുധിയുടേത്. ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം മകനെ 11 വയസ്സ് വരെ സുധി തനിയെ വളർത്തി. ശേഷം രേണുവിനെ ജീവിതസഖിയാക്കി. സുധിക്കും രേണുവിനും രണ്ട് പെണ്മക്കൾ കൂടിയുണ്ട്
advertisement
6/6
കൊച്ചിയിൽ ജനിച്ച സുധിയുടെ പിതാവ് കൊച്ചി കോർപറേഷനിലെ റെവന്യൂ ഇൻസ്‌പെക്ടർ ആയിരുന്നു. മാതാവ് ഗോമതി. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. ഇതിൽ മൂത്ത സഹോദരൻ നേരത്തേ മരണപ്പെട്ടിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Kollam Sudhi | അറംപറ്റിയ ഡയലോഗ്; കട്ടപ്പനയിലെ ഋതിക് റോഷനിൽ കൊല്ലം സുധി പറഞ്ഞ വാചകം ഓർത്തെടുത്ത് ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories