Abhaya Hiranmayi | 'പാന്റ്സ് ഇടാൻ മറന്നു പോയ യുവതി'യെ കൂടി കണ്ടോ? 'സദാചാര പൊന്നിക്കക്ക്' ഫോട്ടോഷൂട്ടിലൂടെ മറുപടിയുമായി അഭയ ഹിരണ്മയി
- Published by:user_57
- news18-malayalam
Last Updated:
'അടുത്ത ഷോക്ക് ബിക്കിനി ഇടാൻ ഉദ്ദേശിക്കുന്നുണ്ട് അത്രേ!!! മ്ലേച്ഛം'. ചിത്രങ്ങൾക്ക് മേലുള്ള കമന്റിന് ചിത്രങ്ങളിലൂടെ അഭയ ഹിരണ്മയിയുടെ മറുപടി
advertisement
1/8

വളരെ മോഡേൺ വസ്ത്രങ്ങൾ ധരിച്ച് സ്റ്റേജ് പരിപാടികളിലും ഫോട്ടോഷൂട്ടുകളിലും എത്താറുള്ള ഗായികയാണ് അഭയ ഹിരണ്മയി (Abhaya Hiranmayi). അതിന്റെ പേരിൽ പലപ്പോഴും അഭയ ട്രോളുകൾക്ക് വിധേയ ആയിട്ടുണ്ട്. കുറച്ചേറെ കാലമായി അഭയക്ക് നേരെ ട്രോളുകൾ വരുന്നത് കുറഞ്ഞിട്ടുണ്ട്. പക്ഷെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരാൾ അഭയക്ക് നേരെ രൂക്ഷമായി കമന്റ് ചെയ്തിരുന്നു. അതിന്റെ പ്രതികരണമെന്നോണം അഭയ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്
advertisement
2/8
അടുത്തിടെ നടത്തിയ സ്റ്റേജ് പരിപാടിയിലെ ലുക്കിലെ ചിത്രങ്ങൾ ചേർത്ത്, തനിക്ക് പറയാനുള്ള കാര്യങ്ങളും ചേർത്താണ് അഭയയുടെ പോസ്റ്റ്. ക്യാപ്‌ഷനിൽ കുറിക്കു കൊള്ളുന്ന മറുപടിയും അഭയ ഉൾപ്പെടുത്തിയിട്ടുണ്ട്: "നഗ്നതാ പ്രദർശനം ചെയ്ത് കാശുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പാന്റ്സ് ഇടാൻ മറന്നു പോയ യുവതി. അത് വഴി... (തുടർന്ന് വായിക്കുക)
advertisement
3/8
കേരളത്തിന്റെ സാംസ്‌കാരത്തെയും കുട്ടികളെയും വഴിതെറ്റിക്കാൻ ഉദ്ദേശിക്കുന്ന അഹങ്കാരി ! അടുത്ത ഷോക്ക് ബിക്കിനി ഇടാൻ ഉദ്ദേശിക്കുന്നുണ്ട് അത്രേ!!! മ്ലേച്ഛം" എന്നാണ് ക്യാപ്‌ഷൻ
advertisement
4/8
അഭയയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ആൾ തന്നെയാണ് ഈ കമന്റ് പാസാക്കിയതും. 'സ്ത്രീകൾക്ക് വഴി പിഴക്കാനുള്ള മാർഗം പറഞ്ഞു തന്ന എന്റെ പൊന്നിക്ക' എന്നാണ് അഭയ ഇദ്ദേഹത്തിന്റെ കമന്റിനെ വിശേഷിപ്പിച്ചതും
advertisement
5/8
'എന്റെ പാട്ടും ഡ്രെസ്സും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ അപഗ്രഥിച്ചു വിശകലനം ചെയ്യുകയും, ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകൾ അപഗ്രഥനം നടത്തി വിമർശിക്കാനുള്ളതാണ്...
advertisement
6/8
കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയയും മുഴുവൻ സാംസ്‌കാരിക ഉന്നമനം അദ്ദേഹത്തിൽ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം' എന്ന് ട്രോൾ മാതൃകയിലാണ് അഭയ ഈ കമന്റിനെ കുറിച്ച് സംസാരിച്ചത്
advertisement
7/8
'പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അതു തീർത്തും ഒരു വിചാരം മാത്രമാണ്... ശക്തമായി പ്രതികരിക്കും' എന്ന നിലപാടിലാണ് അഭയ
advertisement
8/8
മാളൂട്ടി സിനിമയിൽ ജയറാമിന്റെയും ഉർവ്വശിയുടെയും മകളായി എത്തിയതിന്റെ ക്ത അടുത്തിടെ അഭയ വെളിപ്പെടുത്തിയിരുന്നു. ബേബി ശ്യാമിലിയുടെ കൈക്കുഞ്ഞായിരിക്കുന്ന കാലമാണ് അഭയ ഹിരണ്മയിയുടേത്
മലയാളം വാർത്തകൾ/Photogallery/Buzz/
Abhaya Hiranmayi | 'പാന്റ്സ് ഇടാൻ മറന്നു പോയ യുവതി'യെ കൂടി കണ്ടോ? 'സദാചാര പൊന്നിക്കക്ക്' ഫോട്ടോഷൂട്ടിലൂടെ മറുപടിയുമായി അഭയ ഹിരണ്മയി