TRENDING:

മറച്ചു പിടിക്കാൻ പറ്റുന്നില്ല; വിവാഹമോചന വാർത്ത തകർക്കുമ്പോൾ അഭിഷേക് ബച്ചൻ, ഐശ്വര്യ ബന്ധത്തിന്റെ മറ്റൊരു വശം

Last Updated:
ഐശ്വര്യയെയും ആരാധ്യയേയും കൂട്ടാതെ അഭിഷേക് വിവാഹത്തിൽ പങ്കെടുത്തത് മുതലാണ് വിവാഹമോചന വാർത്ത ശക്തി പ്രാപിച്ചത്
advertisement
1/8
മറച്ചു പിടിക്കാൻ പറ്റുന്നില്ല; വിവാഹമോചന വാർത്ത തകർക്കുമ്പോൾ അഭിഷേക് ബച്ചൻ, ഐശ്വര്യ ബന്ധത്തിന്റെ മറ്റൊരു വശം
ഒന്നിച്ചിറങ്ങിയാൽ, 'എന്ത് നല്ല കുടുംബം' എന്ന് ആരും പറഞ്ഞു പോയിരുന്ന ഒന്നാണ് നടൻ അഭിഷേക് ബച്ചന്റെയും (Abhishek Bachchan) ഭാര്യ ഐശ്വര്യ റായിയുടെയും (Aishwarya Rai) ബച്ചൻ ഖന്ദാൻ. എന്നാൽ, അനന്ത് അംബാനിയുടെ വിവാഹത്തിൽ ക്ഷണിക്കപ്പെട്ട ഈ കുടുംബത്തെപ്പറ്റി അത്ര രസമുള്ള കാഴ്ചയല്ല ആരാധകർ കണ്ടത്. അഭിഷേക് ബച്ചൻ അച്ഛനും അമ്മയ്ക്കും സഹോദരിക്കും അവരുടെ കുടുംബത്തിനും ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ, ഐശ്വര്യയും മകളും പ്രത്യേകം എത്തിച്ചേരുകയായിരുന്നു
advertisement
2/8
നീണ്ട 17 വർഷത്തെ ദാമ്പത്യം അവസാനിക്കാൻ ഇനിയധികം നാളുകൾ ഇല്ല എന്ന് പ്രവചിക്കപ്പെടാൻ സമയം വേണ്ടിവന്നില്ല. അഭിഷേക് ഭാര്യ ഐശ്വര്യയേയും മകൾ ആരാധ്യ ബച്ചനേയും ഒപ്പം കൂട്ടാത്തതിന് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായും വന്നു. വിവാഹമോചനം ഉടനെയുണ്ടാവും എന്ന് റിപോർട്ടുകൾ വരുമ്പോൾ അഭിഷേക് വീണ്ടും ഞെട്ടിക്കുകയാണ് (തുടർന്ന് വായിക്കുക)
advertisement
3/8
ഇക്കഴിഞ്ഞ ദിവസം സഹോദരി ശ്വേതാ ബച്ചന്റെ പുത്രൻ അഗസ്ത്യ നന്ദ, മകൾ നവ്യ നവേലി നന്ദ, ഷാരൂഖ് ഖാൻ പുത്രി സുഹാന ഖാൻ എന്നിവരുമായി ഒരു റൈഡ് പോയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ ഐശ്വര്യ റായിക്ക് എന്ത് പ്രാധാന്യം എന്നല്ലേ?
advertisement
4/8
അഗസ്ത്യ നന്ദയും സുഹാന ഖാനും തമ്മിൽ പ്രണയമെന്നു മുൻപും റിപോർട്ടുകൾ ഉണ്ടായിരുന്നു. അവരെയും കൂട്ടി അമ്മാവൻ അഭിഷേക് ഒരു യാത്ര പോയതാവാം എന്നും വ്യാഖ്യാനമുണ്ട്. ഇവർ യാത്ര ചെയ്ത കാറാണ് വാർത്തകളിലെ താരം
advertisement
5/8
മുൻപ് അഭിഷേകിനും ഐശ്വര്യാ റായിക്കും ഒരു മെഴ്‌സിഡസ് ബെൻസ് എസ് ക്‌ളാസ് കാർ ഉണ്ടായിരുന്നു. ഈ കാർ വിറ്റു. പകരം കറുപ്പ് നിറമുള്ള ഒരു കാറിലാണ് അഭിഷേക് അഗസ്ത്യയെയും നവ്യയേയും സുഹാനയേയും കൊണ്ട് യാത്ര ചെയ്തത്
advertisement
6/8
ബോളിവുഡ് ഫോട്ടോഗ്രാഫർ യോഗൻ ഷാ, ഈ വാഹനത്തിന്റെ നമ്പർ പ്ളേറ്റ് എങ്ങനെയെന്നും കൂടി ശ്രദ്ധിച്ചു. ഐശ്വര്യയുടെ ഇഷ്‌ട കാർ നമ്പറായ 5050 ആണ് അഭിഷേകിന്റെ പുതിയ കാറിന്റെയും നമ്പർ. ഈ നമ്പറിന് വേറെയും പ്രത്യേകതയുണ്ട്
advertisement
7/8
ഐശ്വര്യ മകൾ ആരാധ്യക്ക് ജന്മം നൽകാൻ ആശുപത്രിയിലേക്ക് പോയതും 5050 എന്ന് നമ്പറുള്ള കാറിലായിരുന്നത്രെ. അന്ന് ഐശ്വര്യയുടെ കൂടെ അഭിഷേക് ബച്ചനും അമിതാഭ് ബച്ചനുമായിരുന്നു ഇതേ കാറിൽ ഉണ്ടായിരുന്നത്
advertisement
8/8
കഴിഞ്ഞ ദിവസം അഭിഷേക്, നവ്യ, അഗസ്ത്യ, സുഹാന എന്നിവർ സഞ്ചരിച്ച കാർ. ഐശ്വര്യയോടുള്ള അഭിഷേകിന്റെ മറച്ചുപിടിക്കാൻ സാധിക്കാത്ത സ്നേഹത്തിന്റെ തെളിവാണ് ഈ കാർ എന്നും വ്യാഖ്യാനമുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
മറച്ചു പിടിക്കാൻ പറ്റുന്നില്ല; വിവാഹമോചന വാർത്ത തകർക്കുമ്പോൾ അഭിഷേക് ബച്ചൻ, ഐശ്വര്യ ബന്ധത്തിന്റെ മറ്റൊരു വശം
Open in App
Home
Video
Impact Shorts
Web Stories