Dharmendra:19-ാം വയസിൽ ആദ്യ വിവാഹം..2 ഭാര്യമാർ, 6 മക്കൾ , 3 മരുമക്കൾ, 13 പേരക്കുട്ടികൾ; നടൻ ധർമേന്ദ്രയുടെ സന്തുഷ്ട കുടുംബം!
- Published by:Sarika N
- news18-malayalam
Last Updated:
ഒരു സ്കൂൾ ഹെഡ്മാസ്റ്ററിന്റെ മകൻ ബോളിവുഡിന്റെ 'ഹീ-മാൻ' ആയി മാറിയ കഥ!
advertisement
1/8

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർതാരങ്ങളിൽ ഒരാളാണ് 'ഹീ-മാൻ' എന്നറിയപ്പെടുന്ന ധർമേന്ദ്ര (Dharmendra) . അദ്ദേഹത്തിന്റേത് ഹിന്ദി സിനിമാ ലോകം മുതൽ അമേരിക്ക വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ സിനിമാ കുടുംബമാണ്. 1935 ഡിസംബർ 8-ന് പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി ഗ്രാമത്തിൽ ജാട്ട് സിഖ് കുടുംബത്തിലാണ് ധർമേന്ദ്ര എന്ന ധരം സിംഗ് ഡിയോൾ ജനിച്ചത്. അദ്ദേഹത്തിൻ്റെ പിതാവ് കേവൽ കിഷൻ സിംഗ് ഡിയോൾ ഒരു സ്കൂൾ ഹെഡ്മാസ്റ്ററും അമ്മ സത്വന്ത് കൗർ ഭക്തയുമായിരുന്നു.
advertisement
2/8
ധർമേന്ദ്രയുടെ സഹോദരൻ അജിത് സിംഗ് ഡിയോൾ സിനിമയിൽ അഭിനയിച്ചെങ്കിലും വലിയ പ്രശസ്തി നേടാൻ കഴിഞ്ഞില്ല. അജിത്തിൻ്റെ മകൻ അഭയ് ഡിയോൾ നിലവിൽ ബോളിവുഡിലെ ശ്രദ്ധേയനായ നടനാണ്. ധർമേന്ദ്രയുടെ കസിൻ വീരേന്ദർ സിംഗ് ഡിയോൾ പഞ്ചാബി സിനിമയിലും ശ്രദ്ധേയനായിരുന്നു.
advertisement
3/8
ധർമേന്ദ്രയുടെ വ്യക്തിജീവിതം പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. പ്രകാശ് കൗർ (Prakash Kaur), ഹേമ മാലിനി എന്നിവരാണ് അദ്ദേഹത്തിന്റെ ഭാര്യമാർ. പ്രകാശ് കൗറുമായുള്ള ബന്ധത്തിൽ അദ്ദേഹത്തിന് സണ്ണി ഡിയോൾ (Sunny Deol) , ബോബി ഡിയോൾ (Bobby Deol) എന്നീ ആൺമക്കളും വിജേത (Vijeta Deol) , അജീത (Ajeita Deol) എന്നീ പെൺമക്കളുമുണ്ട്. തന്റെ 19-ാം വയസിലാണ് അദ്ദേഹം പ്രകാശ് കൗറുമായി വിവാഹിതനാവുന്നത്.
advertisement
4/8
സഹതാരം ഹേമ മാലിനിയുമായി പ്രണയത്തിലായ ധർമേന്ദ്ര 1980-ൽ അവരെ വിവാഹം കഴിച്ചു. ഹേമ മാലിനിയുമായുള്ള വിവാഹത്തിൽ ഇഷാ ഡിയോൾ (Esha Deol) , അഹാന ഡിയോൾ (Ahana Deol) എന്നിവരാണ് അദ്ദേഹത്തിന്റെ മക്കൾ. വലിയൊരു താരകുടുംബത്തിന്റെ തലവനാണ് ഇന്ന് ധർമേന്ദ്ര.
advertisement
5/8
സണ്ണി ഡിയോൾ അദ്ദേഹത്തിന്റെ ഭാര്യ പൂജ ഡിയോൾ, ബോബി ഡിയോൾ അദ്ദേഹത്തിന്റെ ഭാര്യ താനിയ അഹൂജ എന്നിവർ സിനിമ പാരമ്പര്യം തുടർന്നു. മകൾ വിജേത ഭർത്താവ് വിവേക് ഗിൽ, അജേത ഭർത്താവ് കിരൺ ചൗധരി എന്നിവർ സിനിമാലോകത്ത് നിന്ന് പൂർണ്ണമായും ഒഴിഞ്ഞു നിൽക്കുന്നവരാണ്. അജേത യു.എസിലാണ് താമസിക്കുന്നത്. സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോൾ 2023-ൽ ദിഷ ആചാര്യയെ വിവാഹം ചെയ്തു. ധർമേന്ദ്രയ്ക്ക് മൊത്തം 13 പേരക്കുട്ടികളുണ്ട്.
advertisement
6/8
ധർമേന്ദ്രയുടെ ആസ്തി ഏകദേശം 335 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ലോണാവാലയിലെ 100 ഏക്കർ ഫാം ഹൗസും റെസ്റ്റോറൻ്റ് ശൃംഖലകളും ഉൾപ്പെടുന്നു. 1960-ൽ 'ദിൽ ഭി തേരാ ഹം ഭി തേരെ' എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. 300-ൽ അധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം മരണം വരെയും സിനിമയിൽ സജീവമായിരുന്നു. നിലവിൽ ചുരുക്കം ചില മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള റോളുകൾക്ക് പോലും ധർമേന്ദ്ര 4 മുതൽ 5 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
advertisement
7/8
അഭിനയം കൂടാതെ ബിസിനസ്സ് രംഗത്തും ധർമേന്ദ്ര തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ധർമേന്ദ്രയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് ശൃംഖലയാണ് ഗരം ധരം ധാബ. 2022-ൽ കർണാൽ ഹൈവേയിൽ അദ്ദേഹം 'ഹീ-മാൻ' എന്ന പേരിൽ ഒരു പുതിയ റെസ്റ്റോറന്റ് കൂടി ആരംഭിച്ചു. 1993-ൽ ധർമേന്ദ്ര സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് സ്ഥാപിച്ചു. വിജയത ഫിലിംസ് എന്ന ഈ ബാനറിലൂടെ തന്റെ മക്കളെ സിനിമയിലേക്ക് കൊണ്ടുവന്നു.
advertisement
8/8
ബോളിവുഡിന്റെ 'ഹീ-മാൻ' 2025 നവംബർ 24-ന് 89-ാം വയസ്സിൽ മുംബൈയിലെ വസതിയിൽ വെച്ച് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിടവാങ്ങി. തന്റെ തൊണ്ണൂറാം ജന്മദിനത്തിന് ദിവസങ്ങൾ ശേഷിക്കവേയാണ് ധർമേന്ദ്രയുടെ വിടവാങ്ങൽ.
മലയാളം വാർത്തകൾ/Photogallery/Buzz/
Dharmendra:19-ാം വയസിൽ ആദ്യ വിവാഹം..2 ഭാര്യമാർ, 6 മക്കൾ , 3 മരുമക്കൾ, 13 പേരക്കുട്ടികൾ; നടൻ ധർമേന്ദ്രയുടെ സന്തുഷ്ട കുടുംബം!