TRENDING:

അപ്പനേം അമ്മേം നിർത്തിയങ്ങ് ആഘോഷിക്കുവാന്നെ; മാതാപിതാക്കളുടെ വിവാഹസുവർണജൂബിലിക്ക് 'സേവ് ദി ഡേറ്റുമായി' നടൻ ജോജി

Last Updated:
ജോജിയുടെ അച്ഛനും അമ്മയുമായ 83കാരൻ ജോണും 73 കാരിയായ ലൂസമ്മയും 'സേവ് ദി ഡേറ്റ്' വിവാഹവാർഷിക വീഡിയോയിൽ
advertisement
1/12
അപ്പനേം അമ്മേം നിർത്തിയങ്ങ് ആഘോഷിക്കുവാന്നെ; മാതാപിതാക്കളുടെ വിവാഹസുവർണജൂബിലിക്ക് 'സേവ് ദി ഡേറ്റുമായി' നടൻ ജോജി
മുണ്ടക്കയത്തെ കല്ലക്കുളം വീട്ടിൽ കെ.ജെ. ജോണിനും ഭാര്യ ലൂസമ്മ ജോണിനും മക്കൾ നാലുപേർ. മൂന്നാമൻ ഒറ്റ സിനിമയിലെ ഒരു ഡയലോഗിലൂടെ തന്നെ മലയാളി പ്രേക്ഷകകർക് ഒരിക്കലും മറക്കാനാവാത്ത മുഖമായി മാറിയ ജോജി ജോൺ (Joji John). 'ജോജി' സിനിമയിലെ 'നിർത്തിയങ്ങ് അപമാനിക്കുവാന്നേ' എന്ന ഡയലോഗ് അടിച്ച് സ്കോർ ചെയ്ത പനച്ചേൽ ജെയ്‌സണെ എങ്ങനെ മറക്കാനാണ് അല്ലേ? ഇദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും അൻപതാം വിവാഹവാർഷികം അൽപ്പം സ്‌പെഷൽ ആണ്. മക്കളും മരുമകളും പേരമക്കളും എല്ലാം ചേർന്ന് ഒരു കലക്കൻ 'സേവ് ദി ഡേറ്റ്' വീഡിയോ ആണ് ഒരുക്കിയത്
advertisement
2/12
പക്ഷെ ആ മൈൽസ്റ്റോൺ വിവാഹവാർഷികം അടിച്ചുപൊളിക്കാൻ ശരിക്കും 53-ാം വിവാഹവാർഷികം വരെ കാത്തിരിക്കേണ്ടി വന്നു അവർക്ക് (തുടർന്ന് വായിക്കുക)
advertisement
3/12
സകല പ്ലാനും തെറ്റിച്ചു കേറിവന്ന കൊറോണയാണ് കാര്യങ്ങൾ ഇത്രയും വൈകിച്ചത്
advertisement
4/12
"കൊറോണ കാരണം അൻപതാം വാർഷികം 53ലേക്ക് മാറി. ഞങ്ങൾ എല്ലാരും ഒത്തുകൂടി ആലോചിച്ചതിൽ നിന്നുമാണ് ഇങ്ങനെ ഒരു ഐഡിയയിൽ എത്തിച്ചേർന്നത്.," ജോജി പറയുന്നു
advertisement
5/12
വീട്ടിൽ ഒരു സിനിമാക്കാരൻ ഉള്ളപ്പോൾ പിന്നെ ആഘോഷങ്ങൾ കുറയ്ക്കുന്നതെങ്ങനെ?
advertisement
6/12
സിനിമയിൽ നിന്നും അമ്മയ്ക്കും അച്ഛനും അൽപ്പം 1970s റൊമാന്സിന്റെ ഛായ നൽകുന്ന മേക്കപ്പ് ചെയ്തു. ചലച്ചിത്ര രംഗത്തെ മേക്കപ്പ് മാൻ ബോബൻ വരാപ്പുഴയാണ് ചമയം. ജിബിൻ ജോയിയുടെ ആത്രേയ വെഡിങ് സ്റ്റോറീസുമായി കാര്യം അവതരിപ്പിച്ചതും കാര്യങ്ങൾ വേഗത്തിലായി ഈ രൂപത്തിൽ വീഡിയോ എത്തിച്ചേർന്നു
advertisement
7/12
'ഏക് ലഡ്കി കോ ദേഖാ തോ' എന്ന ബോളിവുഡ് ഗാനത്തിന്റെ അകമ്പടിയോടെ 83കാരൻ ജോണും 73 കാരിയായ ലൂസമ്മയും അഭിനയം എന്ന് വിളിക്കാൻ കഴിയാത്തവണ്ണം സ്വാഭാവിക പ്രകടനത്തോടെ ക്യാമറയ്ക്ക് മുന്നിലെത്തി
advertisement
8/12
വിന്റേജ് ജീപ്പ് ഓടിച്ചു വരുന്ന ജോണിനെ കാത്തിരിക്കുന്ന ലൂസമ്മയിൽ തുടങ്ങുന്നു വീഡിയോ. അദ്ദേഹം നൽകിയ പൂച്ചെണ്ട് സ്നേഹത്തോടെ അവർ കൈപ്പറ്റി
advertisement
9/12
വളരെ മനോഹരമായാണ് ഈ രംഗങ്ങൾ ദൃശ്യവൽക്കരിച്ചിട്ടുള്ളത്. ജോമോൻ ജോൺ, ജിജി ജോൺ, ജോജി ജോൺ, ജിൻസി ബെന്നി എന്നിങ്ങനെ മൂന്നാണ്മക്കളും ഒരു മകളുമാണ് ദമ്പതികൾക്കുള്ളത്
advertisement
10/12
യഥാക്രമം സിനി ജോൺ, ആൽഫി, ഷർമിൾ, ബെന്നി എന്നിവർ മരുമക്കളും. മൊത്തം 10 കൊച്ചുമക്കളും കൂടി ചേരുന്നതാണ് ഈ കുടുംബം
advertisement
11/12
വളരെ വർഷങ്ങളായി മലയാള സിനിമാ രംഗത്ത് അസിസ്റ്റന്റ് ഡയറക്ടർ ആയുള്ള ജോജി ജോൺ ദിലീഷ് പോത്തൻ ചിത്രം 'ജോജി'യിലൂടെ അഭിനയരംഗത്തേക്ക് ചുവടുവച്ചു. കുട്ടിക്കാനത്തെ തോട്ടം ബിസിനസും മഡ് ഹൌസ് ബിസിനസുമായി (സൊറ) സജീവമാണ് ജോജി
advertisement
12/12
മമ്മൂട്ടിയുടെ കാതൽ, ശ്രീനിവാസന്റെ 'കുറുക്കൻ' ബിജു മേനോൻ ചിത്രം തുടങ്ങി ഏഴ് സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് ജോജി ജോൺ. ഇതിൽ 'കുറുക്കൻ' സിനിമയിൽ പോലീസ് വേഷത്തിലാണ് അദ്ദേഹം. ജോൺ- ലൂസമ്മ ദമ്പതികളുടെ വിവാഹവാർഷികം ജൂലൈ 15ന് മുണ്ടക്കയത്തെ ഒ.എൽ.ഡി. ഫെറോന പള്ളിയിൽ വച്ച് കൊണ്ടാടും
മലയാളം വാർത്തകൾ/Photogallery/Buzz/
അപ്പനേം അമ്മേം നിർത്തിയങ്ങ് ആഘോഷിക്കുവാന്നെ; മാതാപിതാക്കളുടെ വിവാഹസുവർണജൂബിലിക്ക് 'സേവ് ദി ഡേറ്റുമായി' നടൻ ജോജി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories