Abhinaya: ആ മുഖം പരിചയപ്പെടുത്തി അഭിനയ; പ്രതിശ്രുതവരനൊപ്പം നടി
- Published by:ASHLI
- news18-malayalam
Last Updated:
മാർച്ച് 9നായിരുന്നു അഭിനയയും ബാല്യകാല സുഹൃത്തും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്
advertisement
1/6

പണി എന്ന ജോജു ജോർജ് ചിത്രത്തിലൂടെ മലയാളികൾ ഏറ്റെടുത്ത നായികയാണ് അഭിനയ. മുമ്പും മലസയാള സിനിമയിൽ അഭിനയിച്ചെങ്കിലും നായികയെന്ന നിലയിൽ അഭിനയയ്ക്ക് മലയാളികൾക്കിടയിൽ ഇടം നേടാനായത് പണിയിലൂടെയാണ്. അതിനാൽ തന്നെ താരം വിവാഹിതയാകുവാൻ ഒരുങ്ങുന്നുവെന്ന വാർത്തയും ആരാധകർ ആഘോഷമാക്കിയിരുന്നു.
advertisement
2/6
മാർച്ച് 9നായിരുന്നു അഭിനയയും ബാല്യകാല സുഹൃത്തും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. എന്നാൽ അന്ന് ആരെയാണ് താൻ വിവാഹം കഴിക്കുന്നത് സംബന്ധിച്ച് യാതൊരു വിവരവും നടി പുറത്ത് വിട്ടിരുന്നില്ല. ക്ഷേത്ര കോവിലിനു മുന്നിലെ മണി മുഴക്കുന്ന തരത്തിലുള്ള ഇരുവരുടേയും കൈകളുടെ ചിത്രം മാത്രമാണ് പുറത്തു വിട്ടിരുന്നത്.
advertisement
3/6
ഇപ്പോഴിതാ താൻ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയുടെ ചിത്രം ആരാധകർക്കായി പങ്കിട്ടിരിക്കുകയാണ് നടി. ആ വ്യക്തിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലും ടാഗ് ചെയ്താണ് ഫോട്ടോ പങ്കിട്ടത്. സണ്ണി വർമയെന്നാണ് അഭിനയയുടെ പ്രതിശ്രുതവരന്റെ പേര്.
advertisement
4/6
ഏറെ നാളത്തെ ബന്ധമാണ് ഇരുവരും തമ്മിലെന്നും. ഈ സൗഹൃദമാണ് വിവാഹത്തിലെത്തിയതെന്നും നേരത്തെ വാർത്തകൾ എത്തിയിരുന്നു. ചുരുങ്ങിയ സമത്തിനകം പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അഭിനയ.
advertisement
5/6
മോഡലിംഗ് രംഗത്തിലൂടെയാണ് നടി സിനിമയിലെത്തുന്നത്. നാടോടികൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. 2009ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സമുദ്രക്കനി ആയിരുന്നു.
advertisement
6/6
പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിലഭിനയിച്ച അഭിനയ സിനിമയിൽ ഏറെ വൈകാതെ തന്നെ സജീവമായി. ഐസക് ന്യൂട്ടൺ S/O ഫിലിപ്പോസ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മലയാളം സിനിമയിലേക്കുള്ള രംഗപ്രവേശം.