TRENDING:

'എന്നാ ക്യൂട്ടാടാ ഈ കൊച്ച്': കുട്ടിയുടുപ്പില്‍ ടൈംസ് സ്ക്വയറില്‍ മീര ജാസ്മിൻ; ഫോട്ടോ വൈറൽ

Last Updated:
പ്രായത്തെ പിന്നിലാക്കുന്ന ലുക്കിലാണ് മീര ജാസ്മിൻ പ്രത്യക്ഷപ്പെടുന്നത്.
advertisement
1/7
'എന്നാ ക്യൂട്ടാടാ ഈ കൊച്ച്': കുട്ടിയുടുപ്പില്‍ ടൈംസ് സ്ക്വയറില്‍ മീര ജാസ്മിൻ; ഫോട്ടോ വൈറൽ
ദിലീപിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന മലയാള സിനിമയിലൂടെ അഭിമുഖമായ നടിയാണ് മീര ജാസ്മിൻ. പിന്നീട് തെന്നിന്ത്യയില്‍ ഒരു കാലത്ത് നിറഞ്ഞു നിന്ന താരമായി മീര ജാസ്മിന്‍ മാറി. ഇപ്പോഴിതാ ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.
advertisement
2/7
ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം ആറു വർഷത്തെ ഇടവേളക്ക് ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ്. ഇതിനു പിന്നാലെ പ്രായത്തെ പിന്നിലാക്കുന്ന ലുക്കിലാണ് മീര ജാസ്മിൻ ആരാധകരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
advertisement
3/7
ഇപ്പോഴിതാ ഇൻസ്റ്റാ​ഗ്രാമിൽ നടി പങ്കുവച്ച പുത്തൻ ഫോട്ടോകള്‍ വൈറലാകുകയാണ്. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നിന്നുള്ള മീരയുടെ ചിത്രങ്ങളാണ് ജനപ്രീതി നേടിയത്.
advertisement
4/7
കുട്ടിഡ്രസ് അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കൊണുന്നത്. അമേരിക്കയിൽ അവധിക്കാലം ആഘോഷിക്കുന്ന താരത്തിന്റെ പോസറ്റ് ‌നിമിഷ നേരം കൊണ്ടാണ് ആരാധകർഏറ്റെടുത്തിരിക്കുന്നത്.
advertisement
5/7
വരികള്‍ക്കിടയിലൂടെയുള്ള ജീവിതം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രം കണ്ട് കമന്റുമായി എത്തിയിരിക്കുന്നത്. വീണ്ടും ചെറുപ്പമായി, എന്താ ലുക്ക് എന്നൊക്കെയാണ് ആരാധകരുടെ കമന്റ.
advertisement
6/7
ആറു വര്‍ഷങ്ങള്‍ക്കു ശേഷം സത്യൻ അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര നായികയായി മലയാളത്തിലേക്ക് തിരിച്ചെത്തിയത്. മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് നടിയെ തേടിയെത്തുന്നത്.
advertisement
7/7
യൈ നോട്ട് സ്റ്റുഡിയോസ് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിലും തിരിച്ചെത്തുകയാണ് മീര. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ക്വീൻ എലിസബത്ത്’ ആണ് മലയാളത്തിൽ മീരയുടെ പുതിയ ചിത്രം. നരേനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
'എന്നാ ക്യൂട്ടാടാ ഈ കൊച്ച്': കുട്ടിയുടുപ്പില്‍ ടൈംസ് സ്ക്വയറില്‍ മീര ജാസ്മിൻ; ഫോട്ടോ വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories