Poornima Indrajith | അടിപൊളി! സാരിയിൽ ഓണസദ്യ വിളമ്പി പൂർണിമ ഇന്ദ്രജിത്ത്
- Published by:Sneha Reghu
- news18-malayalam
Last Updated:
ഓണത്തിൻ്റെ ബാല്യകാല സ്മരണകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഞങ്ങളുടെ സർഗ്ഗാത്മക യാത്ര
advertisement
1/5

നടിയെന്നതിലുപരി ഫാഷൻ ഡിസൈനിംഗ് രംഗത്തും തന്റെതായ രീതിയിൽ പ്രശസ്തി ആർജിച്ച താരമാണ് പൂർണിമ ഇന്ദ്രജിത്ത്. പൂർണിമയുടെ സംരഭമായ പ്രാണയുടെ ഓണം കളക്ഷനാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വ്യത്യസ്തമായ രീതിയിലെ ഡിസൈൻ ചെയ്ത സാരിയാണ് പ്രാണ അവതരിപ്പിച്ചിരിക്കുന്നത്.
advertisement
2/5
സാരിയിൽ ഓണത്തെ ഓർമിപ്പിക്കുന്ന എല്ലാം എംബ്രോയിഡറി ചെയ്തിട്ടുണ്ട്. ഓണ സദ്യ വിളമ്പിയ സാരി എന്നു ചുരുക്കത്തിൽ പറയാവുന്ന തരത്തിലാണ് പൂർണിമയും സംഘവും സാരി തീർത്തിരിക്കുന്നത്. ഓലപ്പടക്കം മുതൽ പായസം വരെ സാരിയിലുണ്ട്.
advertisement
3/5
സാരിയുടെ വിവിധ ഭാഗങ്ങളിലായി പഴം, ഇല, ചിപ്സ്, സാമ്പാർ, ഓലൻ, കൂട്ടുകറി ഇവ കൂടാതെ, ഓണത്തപ്പൻ, അത്തപൂക്കളം, ഓലപ്പടക്കം തുടങ്ങി എല്ലാം സാരിയിൽ ഒരുക്കിയിട്ടുണ്ട്.
advertisement
4/5
ഓണം സാരിയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് പൂർണിമ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'തലയിൽ ഉദിച്ചതും സ്കെച്ചിംഗും ഒരുപാട് രസകരം! ആശയം മുതൽ സൃഷ്‌ടി വരെ, ഞങ്ങളുടെ ടീം പ്രവർത്തിക്കുന്നത് കാണൂ... ഓണത്തിൻ്റെ ബാല്യകാല സ്മരണകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഞങ്ങളുടെ സർഗ്ഗാത്മക യാത്ര'- എന്നായിരുന്നു സാരിയിൽ എംബ്രോയിഡറി വർക്ക് ചെയ്യുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്.
advertisement
5/5
വ്യത്യസ്തമായ ആശയം എന്നാണ് കൂടുതൽ പേരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ചിലർ അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Poornima Indrajith | അടിപൊളി! സാരിയിൽ ഓണസദ്യ വിളമ്പി പൂർണിമ ഇന്ദ്രജിത്ത്