TRENDING:

Reba Monica John| നടി റെബ മോണിക്ക ജോൺ വിവാഹിതയായി

Last Updated:
ബെംഗളൂരുവിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
advertisement
1/6
Reba Monica John| നടി റെബ മോണിക്ക ജോൺ വിവാഹിതയായി
Reba Monica John Wedding: നടി റെബ മോണിക്ക ജോൺ വിവാഹിതയായി. ജോമോൻ ജോസഫ് ആണ് വരൻ. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ബെംഗളൂരുവിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
advertisement
2/6
റേബ ഒരു വെളുത്ത വിവാഹ ഗൗണും ജോമോൻ ഒരു സ്റ്റൈലിഷ് ബ്ലാക്ക് ബ്ലേസറുമാണണ് ധരിച്ചിരുന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി.വിവാഹത്തിന് ശേഷം ബാം​​ഗ്ലൂർ ലീല പാലസിൽ റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ഷോയും വിവാഹത്തോട് അനുബന്ധിച്ച് നടന്നു. 
advertisement
3/6
കഴിഞ്ഞ ഫെബ്രുവരിയിൽ റെബയുടെ ജന്മദിനത്തിലാണ് ജോയ്മോൻ തന്റെ പ്രണയം പറഞ്ഞത്. പ്രണയാഭ്യർത്ഥന റെബ സ്വീകരിക്കുകയും ചെയ്തു. പ്രണയം ഒരു വർഷം തികയും മുൻപേയാണ് ഇരുവരും ഒന്നായിരിക്കുന്നത്. വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയാണ് ഇരുവരും വിവാഹിതരായത്.
advertisement
4/6
2016 ൽ പുറത്തിറങ്ങിയ നിവിൻ പോളി നായകനായ ‘ജേക്കബിന്റെ സ്വർഗരാജ്യം’ എന്ന സിനിമയിലൂടെയാണ് റെബ അഭിനയ രംഗത്തേക്ക് എത്തിയത്. ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’, മിഖായേൽ, ഫോറൻസിക് എന്നീ മലയാള സിനിമകളിലും അഭിനയിച്ചു.
advertisement
5/6
തമിഴ്, കന്നഡ ചിത്രങ്ങളിലും റെബ അഭിനയിച്ചിട്ടുണ്ട്. ജര്‍ഗണ്ടി, ഹരീഷ് കല്യാൺ സംവിധാനം ചെയ്ത ധനുസു രാശി  നേയർകളെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
advertisement
6/6
തമിഴിൽ വിജയ് ചിത്രം ബിഗിലിൽ ഒരു പ്രധാന വേഷം റെബ ചെയ്തിരുന്നു. വിഷ്ണു വിശാല്‍ നായകനാകുന്ന എഫ് ഐ ആര്‍ ആണ് റെബയുടെ പുതിയ ചിത്രം. മനു ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Reba Monica John| നടി റെബ മോണിക്ക ജോൺ വിവാഹിതയായി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories