TRENDING:

Ahaana Krishna | ചിരിക്കുന്ന കുട്ടി അമ്മു എന്ന അഹാന കൃഷ്ണ, കൂടെയുള്ള താരപുത്രിയെ പിടികിട്ടിയോ? പോസ്റ്റുമായി സിന്ധു കൃഷ്ണ

Last Updated:
സിന്ധു കൃഷ്ണയുടെ ഫേസ്ബുക്ക് മെമ്മറിയിൽ പൊന്തിവന്ന ചിത്രത്തിലെ കുട്ടികളിൽ ഒരാൾ അഹാന, മറ്റേയാൾ...
advertisement
1/7
Ahaana Krishna | ചിരിക്കുന്ന കുട്ടി അമ്മു എന്ന അഹാന കൃഷ്ണ, കൂടെയുള്ള താരപുത്രിയെ പിടികിട്ടിയോ? പോസ്റ്റുമായി സിന്ധു
സിന്ധു കൃഷ്ണയുടെ (Sindhu Krishna) ഫേസ്ബുക്ക് മെമ്മറിയിൽ പൊന്തിവന്ന ഒരു പഴയകാല ഓർമയാണ് ഈ ചിത്രം. ഒരു ബർത്ത്ഡേ പാർട്ടിക്ക് കേക്ക് മുറിച്ച് ആഘോഷിക്കുന്ന അമ്മു എന്ന് വിളിക്കുന്ന മകൾ അഹാന കൃഷ്ണയുടെയും (Ahaana Krishna) കൂട്ടുകാരിയുടെയും ചിത്രമാണിത്. ചിരിക്കുന്ന മുഖത്തോടെ നിൽക്കുന്ന അഹാനയുടെ അടുത്തു നിൽക്കുന്ന പെൺകുട്ടിയും പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള ഒരു താരപുത്രിയാണ്
advertisement
2/7
ആ പാർട്ടിയിൽ പങ്കെടുത്ത കുട്ടികളുടെ പൂർണമായ ചിത്രമാണിത്. ഇതിൽ അഹാനയും അനുജത്തിമാരായ ദിയ കൃഷ്ണയും ഇഷാനി കൃഷ്ണയുമുണ്ട്. ഏറ്റവും ഇളയ അനുജത്തിയായ ഹൻസിക കൃഷ്ണ പിറക്കും മുൻപുള്ള ചിത്രമാണിത്. കൂടെയുള്ള കുട്ടികളിൽ നാലുപേരെ എളുപ്പം കണ്ടെത്താനാകും (തുടർന്ന് വായിക്കുക)
advertisement
3/7
ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റു നാലുപേർ. അഥവാ സുരേഷ് ഗോപിയുടെ മക്കൾ. കുട്ടിക്കാലത്ത് സുരേഷ് ഗോപിയുടെയും കൃഷ്ണകുമാറിന്റെയും മക്കൾ കൂട്ടുകാരായിരുന്നു. ഭാഗ്യയുടെ വിവാഹ ആഘോഷങ്ങളുടെ വിവരം ആദ്യമായി പുറത്തുവന്നതും അഹാനയുടെ പോസ്റ്റിലൂടെയാണ്
advertisement
4/7
അഹാനയുടെ അടുത്ത് വാപൊത്തി ചിരിച്ചു നിന്ന കുട്ടിയും ഭാഗ്യാ സുരേഷ് തന്നെ. ജനുവരി മാസത്തിലാണ് ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹം നടന്നത്. ശ്രേയസ് മോഹനാണ് ഭാഗ്യയുടെ ഭർത്താവ്. അഹാനയും ഭാഗ്യയും സമപ്രായക്കാരാണ്
advertisement
5/7
കുഞ്ഞുനാൾ മുതലുള്ള സൗഹൃദങ്ങളിൽ ചിലത് ഇന്നും മങ്ങാതെ സൂക്ഷിക്കുന്ന വ്യക്തിയാണ് അഹാന കൃഷ്ണ. അഹാന കൃഷ്ണയുടെ അടുത്ത കൂട്ടുകാരിൽ ഒരാളായ റിയ നജാം സ്കൂൾ കാലം മുതൽ അഹാനയുടെ കൂടെയുള്ള സുഹൃത്താണ്
advertisement
6/7
അടുത്തിടെ അഹാനയും റിയയും ഒന്നിച്ച് പങ്കെടുത്ത ഒരു വിവാഹ ചടങ്ങിന്റെ ചിത്രമാണിത്. അഹാനയുടെ സുഹൃത്തായ ചലച്ചിത്ര ഛായാഗ്രാഹകൻ നിമിഷ് രവിയുടെ സഹോദരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത അഹാനയും റിയയും
advertisement
7/7
അഹാന കൃഷ്ണയും അനുജത്തിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും തിരുവനന്തപുരത്തെ ഹോളി ഏഞ്ചൽസ് സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത്. ഏറ്റവും ഇളയ അനുജത്തിയായ ഹൻസിക മാത്രമാണ് ഇപ്പോൾ സഹോദരിമാരുടെ കൂട്ടത്തിലെ ഏക വിദ്യാർത്ഥിനി
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | ചിരിക്കുന്ന കുട്ടി അമ്മു എന്ന അഹാന കൃഷ്ണ, കൂടെയുള്ള താരപുത്രിയെ പിടികിട്ടിയോ? പോസ്റ്റുമായി സിന്ധു കൃഷ്ണ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories