'ലാലേട്ടൻ മമ്മൂക്കേന ഉമ്മ വെക്കണ സീൻ എങ്ങനെയെടുത്തു?' ജോഷിയോട് അൽഫോൺസ് പുത്രൻ
- Published by:Rajesh V
- news18-malayalam
Last Updated:
നമ്പർ 20 മദ്രാസ് മെയിൽ പുറത്തിറങ്ങിയിട്ട് ഇന്ന് 34 വർഷം
advertisement
1/7

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിച്ച സൂപ്പർഹിറ്റ് സിനിമ നമ്പർ 20 മദ്രാസ് മെയിൽ പുറത്തിറങ്ങിയിട്ട് ഇന്ന് 34 വർഷം. ജോഷി സംവിധാനം ചെയ്ത സിനിമയ്ക്ക് ഇന്നും പ്രേക്ഷക മനസ്സിൽ ഇടമുണ്ട്. ഈ സിനിമയിലെ പല രംഗങ്ങളും ഇന്നും നവമാധ്യമങ്ങളിലടക്കം പ്രേക്ഷകർ പങ്കുവെക്കാറുണ്ട്. (Image: M3DB)
advertisement
2/7
സിനിമ റിലീസായി 34 വര്‍ഷം തികയുന്ന ദിനം, സംവിധായകൻ ജോഷിയുമായി മുൻപ് നടത്തിയ സംഭാഷണത്തിന്റെ പൂർണരൂപം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് യുവ സംവിധായകൻ അൽഫോൺസ് പുത്രൻ.
advertisement
3/7
'പ്രേമം' റിലീസ് ചെയ്തതിന് ശേഷം ഇരുവരും തമ്മിൽ നടത്തിയ സൗഹൃദസംഭാഷണത്തെക്കുറിച്ചാണ് പുത്രന്റെ പോസ്റ്റ്. ഇതിൽ 'നമ്പർ 20 മദ്രാസ് മെയിൽ' എന്ന ചിത്രത്തെക്കുറിച്ച് അൽഫോൺസ് ജോഷിയോട് ചോദിക്കുന്നുണ്ട്.
advertisement
4/7
നമ്പർ 20 മദ്രാസ് മെയിലിലെ ഏറ്റവും മികച്ച സീനുകളിലൊന്നാണ് മോഹൻലാൽ മമ്മൂട്ടിയെ ഉമ്മ വെക്കുന്നത്. ഈ സീനിനെ കുറിച്ചാണ് അല്‍ഫോൺസ് പുത്രൻ ജോഷിയോട് ചോദിക്കുന്നത്.
advertisement
5/7
'സർ എങ്ങനെ No 20 മദ്രാസ് മെയിലിൽ ലാലേട്ടൻ മമ്മൂക്കേന ഉമ്മ വെക്കണ സീൻ എടുത്തു ?'- എന്നായിരുന്നു അൽഫോൺസ് പുത്രന്റെ ചോദ്യം. മോഹൻലാൽ ഇട്ട ഇംപ്രൊവൈസേഷൻ താൻ അപ്പ്രൂവ് ചെയ്യുകയായിരുന്നുവെന്നാണ് ജോഷിയുടെ മറുപടി.
advertisement
6/7
''ഞാൻ കൂടുതലും Spontaneous ആയിട്ട് വർക്ക് ചെയ്യുന്ന ആളാണ്. എനിക്ക് ലൊക്കേഷൻ വർക്ക് ആവണം, ഇല്ലെങ്കിൽ ആർട്ടിസ്റ്റിന്റെ പെർഫോമൻസ് എക്സൈറ്റ് ചെയ്യിക്കണം'- എന്നും ജോഷി പറഞ്ഞു.
advertisement
7/7
പ്രേമം ഹൗസ് ഫുളായി ഓടിയനാളുകളിൽ, സിനിമയിലെ മൂന്ന് കാലഘട്ടം എങ്ങനെ ഷൂട്ട് ചെയ്തുവെന്നാണ് ജോഷി സാർ തന്നോട് ചോദിച്ചതെന്നും അതിന് നൽകിയ മറുപടിയും അൽഫോൺസ് പുത്രൻ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ലാലേട്ടൻ മമ്മൂക്കേന ഉമ്മ വെക്കണ സീൻ എങ്ങനെയെടുത്തു?' ജോഷിയോട് അൽഫോൺസ് പുത്രൻ