TRENDING:

ഓട്ടിസം ബാധിതനാണ്, ആർക്കും ബാധ്യതയാവുന്നില്ല, സിനിമ അവസാനിപ്പിക്കുന്നു; അൽഫോൺസ് പുത്രന്റെ ഡിലീറ്റ് ചെയ്ത പോസ്റ്റ് ചർച്ചയാവുന്നു

Last Updated:
സംവിധായകൻ അൽഫോൺസ് പുത്രന്റെ ഏറ്റവും പുതിയ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ
advertisement
1/6
ഓട്ടിസം ബാധിതനാണ്, ആർക്കും ബാധ്യതയാവുന്നില്ല, സിനിമ അവസാനിപ്പിക്കുന്നു; അൽഫോൺസ് പുത്രന്റെ ഡിലീറ്റ് ചെയ്ത പോസ്റ്റ്..
സംവിധായകൻ അൽഫോൺസ് പുത്രന്റെ (Alphonse Puthren) ഏറ്റവും പുതിയ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ. പോസ്റ്റ് ഇട്ടു അധികമാകും മുൻപേ അത് ഡിലീറ്റ് ചെയ്യുകയുമുണ്ടായി എങ്കിലും, സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ എങ്ങും പാഞ്ഞു. ആരാധകരും സിനിമാ സ്നേഹികളും ഈ പോസ്റ്റ് ചർച്ചയാക്കിക്കഴിഞ്ഞു. അതീവ ഗൗരവതരമായ വിഷയങ്ങളാണ് അൽഫോൺസ് പുത്രൻ ഇതിൽ പരാമർശിക്കുന്നത്
advertisement
2/6
സിനിമാ, തീയേറ്റർ പ്രവർത്തികൾ അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ഏറ്റവും ഒടുവിലത്തെ ചിത്രമായ 'ഗോൾഡ്' അത്യന്തം വിമർശനം നേരിടുകയും ബോക്സ് ഓഫീസിൽ യാതൊരു നേട്ടവും കൈവരിക്കാത്തതുമായ ചിത്രമാണ്. മേക്കിങ്ങിന്റെ പേരിലാണ് വിമർശനങ്ങൾ ഏറെയുമുണ്ടായത്. പുത്രന്റെ പേജിലെ പോസ്റ്റ് ഹാക്കർമാരുടെ പണിയാണോ എന്നും വ്യക്തമല്ല (തുടർന്ന് വായിക്കുക)
advertisement
3/6
തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ കണ്ടെത്തി. സ്വയമേ തിരിച്ചറിഞ്ഞതാണത്. മറ്റൊരാൾക്ക് ബുദ്ധിമുട്ടാവാൻ ആഗ്രഹിക്കുന്നില്ല. ഒ.ടി.ടിക്ക് വേണ്ടി ഗാനങ്ങളും വീഡിയോകളും ഷോർട്ട് ഫിലിമുകളും പരമാവധി ചെയ്യും...
advertisement
4/6
സിനിമ ഉപേക്ഷിക്കാൻ ആഗ്രഹമില്ല. പക്ഷേ മറ്റു പോംവഴിയില്ല. നിറവേറ്റാൻ കഴിയാത്ത ഉറപ്പുകൾ നൽകാൻ ഞാനില്ല. മോശം ആരോഗ്യാവസ്ഥയും പ്രവചനാതീതമായ ജീവിതവും ഇന്റർവെൽ പഞ്ച് പോലൊരു ട്വിസ്റ്റ് കൊണ്ടുവരും' എന്ന് പുത്രൻ
advertisement
5/6
പോസ്റ്റ് ഡിലീറ്റ് ആയിട്ടും പലരും അതെടുത്ത് ട്വീറ്റും ഫേസ്ബുക്ക് പോസ്റ്റും ഇട്ട് തങ്ങളുടെ ഞെട്ടൽ രേഖപ്പെടുത്തുകയാണ്. ഇടയ്ക്ക് ഫേസ്ബുക്കിൽ നിന്നും പൂർണമായി ഇടവേള എടുക്കുന്നു എന്ന നിലയിൽ അദ്ദേഹം ഒരു പോസ്റ്റിട്ടിരുന്നു
advertisement
6/6
ഫഹദ് ഫാസിൽ നായകനായി 'പാട്ട്' എന്നൊരു ചിത്രം അൽഫോൺസ് പുത്രൻ പ്രഖ്യാപിച്ചിരുന്നു. ഇതിനെക്കുറിച്ച് മറ്റുവിവരങ്ങൾ ഏതും പുറത്തുവന്നില്ല. 'പ്രേമം' സിനിമ നൽകിയ ഹൈപ്പിനൊപ്പം നിൽക്കുന്ന ഒരു ചിത്രം അൽഫോൺസ് പുത്രൻ എടുക്കും എന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ എങ്കിലും 'ഗോൾഡ്' അതിന്റെ അടുത്തെങ്ങും എത്താത്ത ചിത്രമെന്ന് വിധിക്കപ്പെടുകയായിരുന്നു. 
മലയാളം വാർത്തകൾ/Photogallery/Buzz/
ഓട്ടിസം ബാധിതനാണ്, ആർക്കും ബാധ്യതയാവുന്നില്ല, സിനിമ അവസാനിപ്പിക്കുന്നു; അൽഫോൺസ് പുത്രന്റെ ഡിലീറ്റ് ചെയ്ത പോസ്റ്റ് ചർച്ചയാവുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories