TRENDING:

കണ്ടാലറിയില്ലേ, പാവം കുട്ടിയാ; പക്ഷേ ഇന്ന് കക്ഷി സ്റ്റൈലിഷ് ലുക്കാണ്; ഈ താരത്തെ നിങ്ങൾക്കറിയാം

Last Updated:
ഇപ്പോഴത്തെ ലുക്ക് നോക്കിയാൽ ആ നാടൻ ചുരിദാർ പെൺകൊടിയുമായി യാതൊരു ബന്ധവും തോന്നിയേക്കില്ല
advertisement
1/7
കണ്ടാലറിയില്ലേ, പാവം കുട്ടിയാ; പക്ഷേ ഇന്ന് കക്ഷി സ്റ്റൈലിഷ് ലുക്കാണ്; ഈ താരത്തെ നിങ്ങൾക്കറിയാം
ലുക്കിൽ എന്തിരിക്കുന്നു എന്ന് ചോദിച്ചിട്ട് കാര്യമില്ല. വർഷങ്ങൾ കഴിഞ്ഞാൽ സ്കൂളിലും കോളേജിലും പഠിക്കുന്ന നാളുകളിൽ നിന്നും പലരും അടിമുടി മാറിയിട്ടുണ്ടാകും. ഇത് പ്രായം കൂടിയതിന്റെ മാറ്റം മാത്രമാകില്ല, അവരുടെ ലുക്കിലും സ്റ്റൈലിലും ഒക്കെ ആ മാറ്റം കണ്ടേക്കും. പ്രേക്ഷകരുടെ ഒരു പ്രിയ താരത്തിന്റെ 21-ാം വയസ്സിലെ ലുക്കാണിത്. മഞ്ഞ ചുരിദാറും മഞ്ഞ ഷോളും ധരിച്ചു നിൽക്കുന്ന തനി നാടൻ പെൺകൊടി
advertisement
2/7
ഒരിക്കൽ കാവ്യാ മാധവനെ കണ്ടതും കൂട്ടുകാരിയേയും കൂടെ വിളിച്ചു കൊണ്ടുപോയി ഇങ്ങനെയൊരു ഫോട്ടോയ്ക്കും പോസ് ചെയ്തു. ഇന്നിപ്പോൾ മലയാളത്തിലെ അഭിനയ, അവതരണ മേഖലകളിൽ നിറസാന്നിധ്യമാണ് ഈ പെൺകുട്ടി. ഇപ്പോഴത്തെ ലുക്ക് നോക്കിയാൽ ആ നാടൻ ചുരിദാർ പെൺകൊടിയുമായി യാതൊരു ബന്ധവും തോന്നിയേക്കില്ല (തുടർന്ന് വായിക്കുക)
advertisement
3/7
നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ ഒരു പഴയകാല ചിത്രമാണ് നിങ്ങൾ കണ്ടത്. നിലവിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറിയ ചലഞ്ചിന്റെ ഭാഗമായാണ് അശ്വതി ഈ ചിത്രം പോസ്റ്റ് ചെയ്തത്
advertisement
4/7
അഭിനയം, അവതരണം തുടങ്ങിയ മേഖലകൾ മാത്രമല്ല കൈമുതൽ, അടുത്തിടെ എഴുത്തും പരീക്ഷിച്ചു കഴിഞ്ഞു അശ്വതി. നല്ല വായനാശീലവുമുണ്ട്. സ്ത്രീജീവിതങ്ങൾ പ്രമേയമാക്കിയ 'കാളി' എന്ന പുസ്തകം അശ്വതി ശ്രീകാന്ത് എഴുതിയിരുന്നു
advertisement
5/7
സജീവമായ ഒരു യൂട്യൂബ് ചാനലും കൂടി അശ്വതി ശ്രീകാന്ത് മാനേജ് ചെയ്യുന്നു. ജീവിതവിജയം കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതിൽ നിറയെ ജീവിത പാഠങ്ങളെക്കുറിച്ചുള്ള സെഷനുകൾ അശ്വതി പ്രത്യേകം നൽകുന്നുണ്ട്
advertisement
6/7
എല്ലാ തിരക്കുകൾക്കിടയിലും മക്കളായ പത്മയേയും കമലയേയും കൂടി അശ്വതിക്ക് പരിപാലിക്കേണ്ടതുണ്ട്. മലയാളത്തിലെ ശ്രദ്ധേയയായ ആർ.ജെ., അവതാരക എന്ന നിലയിൽ നിന്നും അഭിനേത്രിയെന്ന ചുവടുവയ്പ്പ് വളരെ പെട്ടെന്നായിരുന്നു
advertisement
7/7
'ചക്കപ്പഴം' സീരിയലിലെ ആശ എന്ന വേഷത്തോടെ അശ്വതി കൂടുതൽ ജനകീയയായി എന്ന് വേണം പറയാൻ. ഈ സീരിയലിൽ അഭിനയിച്ചു വരുന്ന സമയത്താണ് ഇളയമകൾ കമലക്ക് അശ്വതി ജന്മം നൽകിയതും
മലയാളം വാർത്തകൾ/Photogallery/Buzz/
കണ്ടാലറിയില്ലേ, പാവം കുട്ടിയാ; പക്ഷേ ഇന്ന് കക്ഷി സ്റ്റൈലിഷ് ലുക്കാണ്; ഈ താരത്തെ നിങ്ങൾക്കറിയാം
Open in App
Home
Video
Impact Shorts
Web Stories