TRENDING:

'രണ്ടാം വിവാഹത്തിന് ഐശ്വര്യക്ക് ആഗ്രഹം; ദേഷ്യത്തോടെ പ്രതികരിച്ച് രജനി'; വീണ്ടും വിവാദ പ്രസ്താവനയുമായി ബയിൽവാൻ രംഗനാഥന്‍

Last Updated:
ധനുഷിന് മക്കളോടുള്ള ഇഷ്ടം ഐശ്വര്യയോടും തോന്നും, ക്ഷമ വേണം. തെറ്റായ തീരുമാനം എടുക്കരുത് എന്ന് രജനി മകളെ ഉപദേശിച്ചു" ബയിൽവാൻ രംഗനാഥന്‍ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
advertisement
1/5
'രണ്ടാം വിവാഹത്തിന് ഐശ്വര്യക്ക് ആഗ്രഹം;  ദേഷ്യത്തോടെ പ്രതികരിച്ച് രജനി'; വീണ്ടും വിവാദ പ്രസ്താവനയുമായി ബയിൽവാൻ രംഗന
കഴിഞ്ഞ വർഷമാണ് നടൻ ധനുഷും ഐശ്വര്യ രജനീകാന്തും വേർപിരിയൽ പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായി വന്ന ഇവരുടെ വേർപിരിയൽ വാർത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയാൻ തീരുമാനിച്ചത്.
advertisement
2/5
എന്നാൽ ഇപ്പോഴും ഔദ്യോഗികമായി ഇരുവരും വേര്‍പിരിഞ്ഞിട്ടില്ല. ഐശ്വര്യയുടെ പിതാപ് രജനികാന്ത് ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് വിവരം.
advertisement
3/5
അതിനിടെ ഐശ്വര്യ രണ്ടാമതും വിവാഹിതയാകാൻ ഒരുങ്ങുന്നതായുള്ള ചില റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. തമിഴ് സിനിമയിലെ ഒരു യുവ നടനുമായി ഐശ്വര്യ പ്രണയത്തിലാണ്. ചെന്നൈയിലെ ഒരു റിസോർട്ടിൽ വച്ച് യുവ നായകനൊപ്പം ഐശ്വര്യയെ കണ്ടു. ഉടനെ തന്നെ ഇരുവരും വിവാഹിതരാകും എന്നൊക്കെയായിരുന്നു റിപ്പോർട്ടിൽ.
advertisement
4/5
ഇതിനിടെയിലാണ് സിനിമ നടനും, സിനിമ വൃത്തങ്ങളുടെ ഗോസിപ്പുകള്‍ പറയുന്ന ആളുമായ ബയിൽവാൻ രംഗനാഥനാണ് തന്റെ യുട്യൂബ് ചാനലിലൂടെ ചില വിവാദ പ്രസ്താവന ഇറക്കിയത്.
advertisement
5/5
ഐശ്വര്യ രജനീകാന്ത് രണ്ടാമത് ഒരു വിവാഹത്തിന് തയ്യാറെടുക്കുകയാണ് തമിഴ് സിനിമയുമായി ബന്ധപ്പെട്ടയാളാണ് വരന്‍ എന്നും, എന്നാല്‍ ഇത് രജനികാന്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടെന്നും. രജനിയും മകളും വഴക്കായി എന്നും. അതിനെ തുടര്‍ന്നാണ് അടുത്തിടെ രജനി ഒറ്റയ്ക്ക് മാലിദ്വീപില്‍ അവധിക്ക് പോയത് എന്നുമാണ് ഇയാള്‍ പറഞ്ഞത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'രണ്ടാം വിവാഹത്തിന് ഐശ്വര്യക്ക് ആഗ്രഹം; ദേഷ്യത്തോടെ പ്രതികരിച്ച് രജനി'; വീണ്ടും വിവാദ പ്രസ്താവനയുമായി ബയിൽവാൻ രംഗനാഥന്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories