TRENDING:

വിവാഹം ഉടൻ; കെഎൽ രാഹുലിന് ഒരാഴ്ച്ച അവധി നൽകി ബിസിസിഐ

Last Updated:
ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയുമായി പ്രണയത്തിലാണ് താരം
advertisement
1/7
വിവാഹം ഉടൻ; കെഎൽ രാഹുലിന് ഒരാഴ്ച്ച അവധി നൽകി ബിസിസിഐ
ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലും ബോളിവുഡ് താരം സുനിൽഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം ഉ‌ട‌ൻ ഉണ്ടാകും. വിവാഹം ഉറപ്പിച്ചെന്ന വാർത്ത പുറത്തു വന്നിട്ട് നാളുകളായെങ്കിലും എന്നാണ് വിവാഹമെന്ന് സ്ഥിരീകരിച്ചിരുന്നില്ല.
advertisement
2/7
എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് വിവാഹം ജനുവരി ആദ്യം ഉണ്ടായേക്കും. കെഎൽ രാഹുലിന്റെ തിരക്കു പിടിച്ച ഷെഡ്യൂൾ ആണ് വിവാഹം നീണ്ടു പോകാൻ കാരണം.
advertisement
3/7
ജനുവരി ആദ്യ വാരം രാഹുൽ ഒരാഴ്ച്ചത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു. ഇത് ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്. ഇതോടെയാണ് താര വിവാഹം ജനുവരി ആദ്യം തന്നെയുണ്ടാകുമെന്ന റിപ്പോർട്ടുകൾ വന്നത്. ഇതോടെ ആരാധകരും ആവശേത്തിലാണ്.
advertisement
4/7
വിവാഹത്തെ കുറിച്ച് ക്രിക്കറ്റ് താരമോ സുനിൽഷെട്ടിയുടെ കുടുംബമോ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും വിവാഹം ജനുവരിയിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.
advertisement
5/7
വിരാട് കോഹ്ലി-അനുഷ്ക ഷെട്ടി എന്നിവർക്കു ശേഷം വീണ്ടുമൊരു ക്രിക്കറ്റ്-ബോളിവുഡ് താരവിവാഹത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മൂന്ന് വർഷമായി ആതിയ ഷെട്ടിയുമായി പ്രണയത്തിലാണ് കെഎൽ രാഹുൽ.
advertisement
6/7
അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ വിവാഹം നടത്താൻ ഇരു കുടുംബങ്ങളും നേരത്തേ തീരുമാനിച്ചതായി വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെ ഇരുവരും മുംബൈയിൽ ഫ്ലാറ്റ് വാങ്ങിയതായും വാർത്തകൾ പുറത്തുവന്നു.
advertisement
7/7
കെഎൽ രാഹുലിന്റേയും സുനിൽ ഷെട്ടിയുടേയും നാടായ മാംഗ്ലൂരിൽ വെച്ച് ദക്ഷിണേന്ത്യൻ രീതിയിലായിരിക്കും വിവാഹം.
മലയാളം വാർത്തകൾ/Photogallery/Buzz/
വിവാഹം ഉടൻ; കെഎൽ രാഹുലിന് ഒരാഴ്ച്ച അവധി നൽകി ബിസിസിഐ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories