TRENDING:

ഏഴു വയസ്സുകാരന്റെ പിതാവ് യുവതിയായി മാറി; പുരുഷനാവാൻ കാത്ത് അമ്മയും

Last Updated:
Dad of seven-year-old becomes woman, his mom waiting to be a man | നീണ്ട 10 കൊല്ലത്തെ ചിന്തയ്‌ക്കൊടുവിലാണ് ലൂയിസ് ദ്രാവൻ എന്ന 34 കാരൻ സ്ത്രീയാവാൻ തീരുമാനിച്ചത്
advertisement
1/7
ഏഴു വയസ്സുകാരന്റെ പിതാവ് യുവതിയായി മാറി; പുരുഷനാവാൻ കാത്ത് അമ്മയും
ഏഴു വയസ്സുകാരന്റെ പിതാവ് യുവതിയായി മാറി, പുരുഷനായി മാറാനുള്ള കാത്തിരിപ്പിലാണ് കുട്ടിയുടെ അമ്മ. നീണ്ട 10 കൊല്ലത്തെ ചിന്തയ്‌ക്കൊടുവിലാണ് ലൂയിസ് ദ്രാവൻ എന്ന 34 കാരൻ സ്ത്രീയാവാൻ തീരുമാനിച്ചത്. പങ്കാളി ചാർളി ദ്രാവൻ മാസങ്ങളായി ലിംഗമാറ്റ ശസ്ത്രക്രിയയിലേക്ക് കടക്കാനുള്ള കാത്തിരിപ്പിലാണ്. ഈ അപൂർവ ട്രാൻസ്ജെണ്ടർ ദമ്പതികളെപ്പറ്റി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു (ചിത്രങ്ങൾ: ഡെയ്‌ലി മെയിൽ)
advertisement
2/7
മിഡിൽസ്ബൊറോയിൽ താമസമാക്കിയ ഇവർക്ക് ക്‌ളൗഡ്‌ എന്ന പേരിൽ ഒരു മകനുണ്ട്. ഒരു പതിറ്റാണ്ടിനു ശേഷം താൻ സ്വത്വം കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ്‌ ലൂയിസ്. കഴിഞ്ഞ 26 മാസങ്ങളായി ജൻഡർ ഡിസ്‌ഫോറിയ എന്ന അവസ്ഥ വൈദ്യശാസ്ത്ര പരമായി കണ്ടെത്താനുള്ള കാത്തിരിപ്പിലാണ് ചാർളി
advertisement
3/7
ഇവർ മകനെന്നോ മകളെന്നോ പറഞ്ഞല്ല കുഞ്ഞിനെ വളർത്തിയതെന്ന്‌ പറയുന്നു. പക്ഷെ അവൻ വളർന്നു വലുതായ ശേഷം ആൺകുട്ടി എന്ന് സ്വയം തിരിച്ചറിഞ്ഞു എന്ന് രക്ഷകർത്താക്കൾ പറയുന്നു. ലൂയിസിന്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ട് അഞ്ചാഴ്ചകളായി
advertisement
4/7
ഇപ്പോൾ കാര്യങ്ങളെല്ലാം സുഖകരമായി മാറിയിരിക്കുന്നു എന്ന് ലൂയിസ്. വികാരങ്ങളുടെ ഭാണ്ഡക്കെട്ട് എന്നന്നേക്കുമായി ഒഴിച്ചുവച്ചു എന്ന ആശ്വാസവും ലൂയിസിനുണ്ട്. ഒട്ടേറെപ്പേർ തങ്ങളെ പിന്തുണയ്ക്കുമ്പോൾ, സൈബർ ലോകം നെഗറ്റീവ് പ്രതികരണങ്ങളാണ് കൂടുതലും നൽകുന്നതെന്ന് ലൂയിസ്
advertisement
5/7
ഇത്രയും നാളത്തെ കാത്തിരിപ്പ് ഒട്ടേറെ ബുദ്ധിമുട്ടുണ്ടാക്കി എന്നാണ് ചാർളി പറയുന്നത്. ഈ അവസ്ഥ കണ്ടെത്തും വരെ വ്യക്തികളോട് കാത്തിരിക്കാൻ പറയുന്നത് പുതിയ കുറെ പ്രശ്നങ്ങൾക്ക് ഇട വയ്ക്കുമെന്ന് ചാർളി പറയുന്നു
advertisement
6/7
കോവിഡ് പ്രതിസന്ധി കാരണം ഡോക്‌ടറെ കാണാനുള്ള തന്റെ അപ്പോയ്ന്റ്മെന്റ് എപ്പോഴായിരിക്കുമെന്ന് അറിയില്ലെന്നും ചാർളി
advertisement
7/7
അമ്മയിൽ ഉണ്ടാവാൻ പോകുന്ന മാറ്റത്തെ പറ്റി മകനോട് സൂചിപ്പിച്ചിട്ടുമുണ്ട്. സർജറി എന്ന് കേട്ടപ്പോൾ "അമ്മ ഒട്ടേറെ ദൂരം പോകുമ്പോൾ തിരികെ എന്തുകൊണ്ടുവരും എന്നാണ്" മകൻ ചോദിച്ചത്. എന്നാൽ പിന്നീട് അമ്മയ്ക്ക് സന്തോഷമെങ്കിൽ എനിക്കും സന്തോഷം എന്നായിരുന്നു മകന്റെ പ്രതികരണം
മലയാളം വാർത്തകൾ/Photogallery/Buzz/
ഏഴു വയസ്സുകാരന്റെ പിതാവ് യുവതിയായി മാറി; പുരുഷനാവാൻ കാത്ത് അമ്മയും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories