TRENDING:

Diya Krishna | ദിയ കൃഷ്ണയുടെ കൂട്ടുകാരൻ അശ്വിൻ മലയാളിയല്ലേ? ഓമനപ്പേര് പോലും മറ്റൊരു ഭാഷയിൽ

Last Updated:
ഓമനപ്പേരിന്റെ കാര്യത്തിൽ ദിയ വിഗ്നേഷ് ശിവന് ഒരു കോമ്പറ്റിഷൻ കൊടുക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു
advertisement
1/9
Diya Krishna | ദിയ കൃഷ്ണയുടെ കൂട്ടുകാരൻ അശ്വിൻ മലയാളിയല്ലേ? ഓമനപ്പേര് പോലും മറ്റൊരു ഭാഷയിൽ
പ്രണയകാലം ആസ്വദിക്കുന്ന തിരക്കിലാണ് ദിയ കൃഷ്ണയും (Diya Krishna) കൂട്ടുകാരൻ അശ്വിൻ ഗണേഷും (Aswin Ganesh). താൻ പുതിയ പ്രണയം കണ്ടെത്തിയ വിവരവും, വിലയേറിയ പ്രൊപോസൽ നിമിഷവും എല്ലാം ദിയ കൃഷ്ണ ആരാധകരോടും പറയും. ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ വിവരങ്ങൾ എല്ലാം അപ്പപ്പോൾ തന്നെയെത്തും. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് അശ്വിൻ ഗണേഷ് എന്നാണ് സോഷ്യൽ മീഡിയയിൽ ലഭ്യമായ വിവരം
advertisement
2/9
പോയ വർഷം 'പീലാ പീലാ' എന്ന ഗാനം ഷൂട്ട് ചെയ്ത വേളയിൽ ബാക്കിയായ ഒരു വീഡിയോ ക്ലിപ്പിംഗ് ദിയ കൃഷ്ണ മാറ്റിവച്ചിരുന്നു. ദിയയെ കൈക്കുമ്പിളിൽ എടുത്ത് വട്ടം കറക്കുന്ന അശ്വിൻ ഗണേഷ് ആണ് ഈ വീഡിയോ ശകലത്തിൽ. അതിനും മുൻപേ ദിയ അശ്വിനുമായി പ്രണയത്തിലെന്ന് പലരും പ്രവചിച്ചിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/9
ദിയയുടെ ഒപ്പം വിദേശ ടൂർ പോകാനും, റീൽസിൽ ആടിത്തകർക്കാനും എല്ലാം അശ്വിൻ തന്നെയാണ് ഒപ്പമുണ്ടായത്. അപ്പോഴേക്കും നിങ്ങൾ ഡേറ്റിംഗ് ആണോ എന്ന ചോദ്യം വന്നു വീണുകഴിഞ്ഞിരുന്നു. അതിനും ദിയ ഒരു വീഡിയോയിലൂടെ മറുപടി കൊടുത്തു
advertisement
4/9
നമ്മൾ തമ്മിൽ ഡേറ്റിംഗ് ആണോ, ആവണോ എന്നെല്ലാം അശ്വിനോട് ദിയ ചോദിക്കുന്നതായിരുന്നു അതിനുള്ള മറുപടി. അതിനും കുറച്ചുനാളുകൾക്ക് മുൻപ് ഒരു പ്രണയം അവസാനിച്ചതിന്റെ വിവരങ്ങളും ദിയ കൃഷ്ണ തുറന്നു പറഞ്ഞിരുന്നു
advertisement
5/9
ദിയയുടെ പ്രിയതമൻ മലയാളിയല്ലേ എന്നാണ് ഇപ്പോഴത്തെ ചോദ്യം. കഴിഞ്ഞ ദിവസം രണ്ടുപേരും തമ്മിൽ മറ്റൊരു ഭാഷയിൽ സംസാരിക്കുന്നതായിരുന്നു ദിയ കൃഷ്ണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. വീഡിയോയിൽ ദിയയുടെ അടുത്തു തന്നെ അശ്വിനെ കാണാം
advertisement
6/9
'ക്യൂട്ട് ലിറ്റിൽ തമിഴ് ടോക്ക്സ്' എന്നാണ് ദിയ കൃഷ്ണ ഈ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത്. അശ്വിൻ ഗണേഷ് തമിഴ് ഭാഷ സംസാരിക്കുന്ന വ്യക്തിയാണോ എന്നാണ് ചോദ്യം. ദിയ അശ്വിനെ വിളിക്കുന്ന ഓമനപ്പേരിനുമുണ്ട് പ്രത്യേകത
advertisement
7/9
ഇക്കാര്യത്തിൽ ദിയ വിഗ്നേഷ് ശിവന് ഒരു കോമ്പറ്റിഷൻ കൊടുക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. നയൻ‌താരയെ 'തങ്കമേ' എന്നാണ് വിക്കി സ്നേഹത്തോടെ വിളിക്കുക. ദിയ അശ്വിനെ വിളിക്കുന്നതാകട്ടെ 'തങ്കമകൻ' എന്നും
advertisement
8/9
ദിയ യൂട്യൂബ് ചാനലായ ഓസി ടോക്കീസിൽ സജീവമാണ്. അശ്വിൻ ദിയക്ക് നൽകിയ പ്രൊപോസൽ വീഡിയോയ്ക്ക് ഇതുവരെ 1.8 മില്യൺ വ്യൂസ് ലഭിച്ചു കഴിഞ്ഞു. പ്രണയമെന്നു പ്രഖ്യാപിക്കുന്നതിന് മുൻപും ദിയ കൃഷ്ണയും അശ്വിനും ഒന്നിച്ചുള്ള വീഡിയോസ് ഈ ചാനലിൽ വന്നിട്ടുണ്ട്
advertisement
9/9
തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലിൽ ദിയക്ക് അശ്വിൻ നൽകിയ പ്രൊപ്പോസലിന്റെ ദൃശ്യം. മോതിരം കൈമാറിയാണ് അശ്വിൻ പ്രണയം തുറന്നു പറഞ്ഞത്
മലയാളം വാർത്തകൾ/Photogallery/Buzz/
Diya Krishna | ദിയ കൃഷ്ണയുടെ കൂട്ടുകാരൻ അശ്വിൻ മലയാളിയല്ലേ? ഓമനപ്പേര് പോലും മറ്റൊരു ഭാഷയിൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories