Diya Krishna| 'ഹണി മൂണിനുള്ള കാശു കൂടി നാട്ടുകാരിൽ നിന്നും ഉണ്ടാക്കണ്ടേ'; സ്വിം സൂട്ടിലുള്ള ദിയ അശ്വിന്റെ ചിത്രങ്ങൾക്ക് വിമർശനം
- Published by:ASHLI
- news18-malayalam
Last Updated:
'അമ്മാവന്മാർ തിരക്കിലാണെന്ന് തോന്നുന്നു നെഗറ്റീവ് കമന്റ്സ് കുറവ്' ദിയയുടെ ചിത്രങ്ങൾക്ക് പിന്തുണയേകിയും ഒരുപറ്റം ആരാധകർ
advertisement
1/6

ദിവസങ്ങൾക്കു മുൻപാണ് ദിയ കൃഷ്ണ(Diya Krishna)യുടെയും അശ്വിൻഗണേഷി(Aswin Ganesh)ന്റെയും വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് രണ്ടുപേരുടെയും കുടുംബങ്ങളുടെ ആശിർവാദത്തോടെ ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
advertisement
2/6
ഇപ്പോൾ നവദമ്പതികൾ ഹണിമൂൺ മൂഡിലാണ്. വെറും ഹണിമൂൺ അല്ല മോഹൻലാൽ ചിത്രം ആയ 'മിഥുനം' സ്റ്റൈൽ ഹണിമൂൺ ആണ് ഇരുവരുടെയും. ദിയയുടെ മൊത്തം കുടുംബവും ഇവർക്കൊപ്പം ഹണിമൂൺ ആഘോഷത്തിലാണ്.
advertisement
3/6
ബാലിയിൽ ഹണിമൂൺ ആഘോഷിക്കുന്ന കുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇതിനിടെ സ്വിമ്മിംഗ് സൂട്ടിലുള്ള ദിയ(Diya Krishna)യുടെയും ഭർത്താവ് അശ്വിന്റെ(Aswin Ganesh)യും ചിത്രങ്ങൾ വിമർശനങ്ങൾ നേരിടുകയാണ്.
advertisement
4/6
സ്വിമ്മിങ് സൂട്ടിൽ ഹോട്ട് ആൻഡ് സെക്സി ആയിട്ടുള്ള ദിയയുടെ ചിത്രങ്ങൾ ഒരുപറ്റം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. 'ഹണി മൂണിനുള്ള കാശു കൂടി നാട്ടുകാരിൽ നിന്നും ഉണ്ടാക്കണ്ടേ','ഇതൊക്കെ നിങ്ങൾ കണ്ടാൽ പോരേ നാട്ടുകാരെ കാണിക്കേണ്ടതുണ്ടോ',
advertisement
5/6
'ഹണിമൂൺ ആകുമ്പോൾ ഇത്രയും മതി' എന്നിങ്ങനെ ചിലർ വിമർശിച്ചുകൊണ്ട് കമന്റ് ഇടുന്നു. അതേസമയം ചിത്രങ്ങൾക്ക് പൂർണ്ണ പിന്തുണയും പ്രോത്സാഹനവും നൽകി മറ്റു ചില കമന്റുമായി എത്തുന്നുണ്ട്.
advertisement
6/6
'അമ്മാവന്മാർ തിരക്കിലാണെന്ന് തോന്നുന്നു നെഗറ്റീവ് കമന്റ്സ് കുറവ്', എന്തായാലും പൊളിച്ചു കപ്പിൾ ഗോൾസ്, നൈസ് കപ്പിൽ ലൗലി, അവൾ മിടുക്കി കുട്ടിയാണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.
മലയാളം വാർത്തകൾ/Photogallery/Buzz/
Diya Krishna| 'ഹണി മൂണിനുള്ള കാശു കൂടി നാട്ടുകാരിൽ നിന്നും ഉണ്ടാക്കണ്ടേ'; സ്വിം സൂട്ടിലുള്ള ദിയ അശ്വിന്റെ ചിത്രങ്ങൾക്ക് വിമർശനം