TRENDING:

'അവരാണ് ഭൂമിയിലെ ഏറ്റവും വൃത്തികെട്ട മനുഷ്യര്‍';ദിയ പറഞ്ഞത് ആരെപ്പറ്റിയാണ്?

Last Updated:
ദിയ പറഞ്ഞത് ആരെപ്പറ്റിയാകുമെന്നാണ്
advertisement
1/6
'അവരാണ് ഭൂമിയിലെ ഏറ്റവും വൃത്തികെട്ട മനുഷ്യര്‍';ദിയ പറഞ്ഞത് ആരെപ്പറ്റിയാണ്?
ആരാധകർ ഏറെയുള്ള പ്രിയ താരമാണ് നടന്‍ കൃഷ്ണ കുമാറിന്റെ നാല് മക്കളില്‍ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ. മക്കൾ നാല് പേരും മലയാളികള്‍ക്ക് സുപരിചതരാണെങ്കിലും ദിയ സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റെ എല്ലാ വിശേഷവും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
advertisement
2/6
ദിയയുടെ ഓരോ പോസ്റ്റും വൈറലായി മാറാറുണ്ട്. ദിയയുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും ചര്‍ച്ചയായി മാറാറുണ്ട്. ഇതിനിടെയില്‍ ദിയയുടെ പ്രണയവും കാമുകനൊത്തുമുള്ള വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയങ്ങളാണ്.
advertisement
3/6
എന്നാൽ ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു സ്റ്റോറിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു കാരണവുമില്ലാതെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ താഴെയിടുന്നുവെങ്കില്‍ അവരാണ് ഭൂമിയിലെ ഏറ്റവും വൃത്തികെട്ട മനുഷ്യര്‍ എന്നായിരുന്നു ദിയയുടെ സ്‌റ്റോറി.
advertisement
4/6
എന്നാല്‍ എന്താണ് താരത്തിന്റെ സ്‌റ്റോറിയുടെ പിന്നിലെ കാരണമെന്നത് വ്യക്തമല്ല. കൂടുതല്‍ വിശദീകരണങ്ങള്‍ക്കോ ആരുടെയെങ്കിലും പേര് പരാമര്‍ശിക്കാനോ ദിയ തയ്യാറായിട്ടില്ല.
advertisement
5/6
അതേസമയം പ്രണയം തുറന്നുപറഞ്ഞതിനു ശേഷമുള്ള അശ്വിൻ ഗണേഷിന്റെ ആദ്യ പിറന്നാൾ കെങ്കേമമാക്കി ദിയയുടെ വീഡിയോ സോഷ്യൽ മീഡിയിയിൽ വൈറലായിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ ജന്മദിനാഘോഷത്തിനുള്ള തയാറെടുപ്പുകൾ ആരംഭിച്ച വിശേഷം ദിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കണ്ടിരുന്നു.
advertisement
6/6
പ്രണയാർദ്രമായ കാൻഡിൽ ലൈറ്റ് കേക്ക് കട്ടിങ് ആണ് ദിയ അശ്വിൻ ഗണേഷിന് വേണ്ടി ഒരുക്കിയത്. കാലങ്ങളായി കാത്തിരുന്ന തന്റെ സൂര്യോദയം എന്നാണ് ദിയ അശ്വിൻ ഗണേഷിനെ വിശേഷിപ്പിച്ചത്. ഇനിയും ഒരു 100 കൊല്ലം കൂടി തനിക്കൊപ്പം ജീവിക്കട്ടെ എന്ന് ദിയ ആഗ്രഹിച്ചു പോകുന്നു.താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'അവരാണ് ഭൂമിയിലെ ഏറ്റവും വൃത്തികെട്ട മനുഷ്യര്‍';ദിയ പറഞ്ഞത് ആരെപ്പറ്റിയാണ്?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories