'വാപ്പച്ചിക്ക് ഒരുങ്ങാൻ അഞ്ച് മിനിട്ട് മതി; വീട്ടിലെ മറ്റുള്ളവർക്ക് മണിക്കൂറുകൾ വേണം': ദുൽഖർ സൽമാൻ
Last Updated:
Dulquer Salmaan on Mammootty | 'എല്ലാവരും ഒരുങ്ങുമ്പോൾ വാപ്പച്ചി ഒരു ചായയൊക്കെ കുടിച്ച് അത് മൊത്തം കണ്ടുകൊണ്ടിരിക്കും. എല്ലാവരും റെഡിയായി കഴിഞ്ഞാല്‍, ആ റെഡിയായോ എനിക്കൊരു അഞ്ച് മിനിട്ട് എന്ന് പറയും'
advertisement
1/6

Dulquer Salmaan on Mammootty | മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി, അദ്ദേഹത്തിന്‍റെ പാത പിന്തുടർന്ന് മകൻ ദുൽഖർ സൽമാൻ. ഏറെ ആഘോഷിക്കപ്പെടുന്ന സിനിമാ കുടുംബമാണ് മമ്മൂട്ടിയുടേത്. പ്രായത്തെ തോൽപ്പിക്കുന്ന കഥാപാത്രങ്ങളുമായി മമ്മൂട്ടിക്ക് മലയാളി സിനിമയിൽ ഇന്നും മുൻനിരയിലാണ് സ്ഥാനം. മകൻ ദുൽഖർ സൽമാനും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി താരപദവി ഉറപ്പിക്കുന്നു. കരിയറിലെ ഏറ്റവും മികച്ച ചിത്രമാകുമെന്ന് പ്രതീക്ഷിക്കുന്ന കിങ് ഓഫ് കൊത്തയുടെ റിലീസിനായി കാത്തിരിക്കുകയാണ് ദുൽഖർ. അതുകൊണ്ടുതന്നെ ഇപ്പോൾ മാധ്യമങ്ങൾക്ക് ദുൽഖർ നൽകുന്ന അഭിമുഖങ്ങളും ശ്രദ്ധേയമാകുന്നു.
advertisement
2/6
വീട്ടിലെ രസകരമായ കാര്യങ്ങളും ദുൽഖർ മാധ്യമങ്ങളോട് പങ്കുവെക്കാറുണ്ട്. ഏറ്റവുമൊടുവിൽ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്‍റെ സ്റ്റൈൽ ഇൻഫ്ലുവൻസ് വാപ്പച്ചിയാണെന്ന് തുറന്ന് പറയുകയാണ് ദുൽഖർ. ഓർമവെച്ച കാലം മുതൽ വാപ്പച്ചിയെ പോലെ ഒരുങ്ങണമെന്നാണ് ആഗ്രഹിച്ചതെന്നും ദുൽഖർ പറയുന്നു.
advertisement
3/6
വീട്ടിൽ എല്ലാവരും കൂടി ഒരുമിച്ച് പുറത്തുപോകുന്നുണ്ടെങ്കിൽ മറ്റുള്ളവർക്ക് ഒരുങ്ങാൻ മണിക്കൂറുകൾ വേണ്ടിവരുമെന്ന് ദുൽഖർ പറയുന്നു. എന്നാൽ വാപ്പച്ചിക്ക് വെറും അഞ്ച് മിനിട്ട് മതി. 'എല്ലാവരും ഒരുങ്ങുമ്പോൾ വാപ്പച്ചി ഒരു ചായയൊക്കെ കുടിച്ച് അത് മൊത്തം കണ്ടുകൊണ്ടിരിക്കും. എല്ലാവരും റെഡിയായി കഴിഞ്ഞാല്‍, ആ റെഡിയായോ എനിക്കൊരു അഞ്ച് മിനിട്ട് എന്ന് പറയും. എന്നിട്ട് റൂമില്‍ പോയി പുറത്തുവരുന്നത് 'അല്ല പിന്നെ' എന്ന മൂഡിലാണ്'- ദുൽഖർ പറയുന്നു.
advertisement
4/6
'വാപ്പച്ചി ഒരുങ്ങാൻ പോകുമ്പോൾ തന്നെ ഞങ്ങള്‍ക്കറിയാം ഇതെന്താവുമെന്ന്. വാപ്പച്ചി വേണമെങ്കില്‍ ആദ്യം പോയ്‌ക്കോ ഞങ്ങള്‍ പിറകെ വന്നോളാം എന്ന് പറയും’- ചിരിച്ചുകൊണ്ട് ദുല്‍ഖര്‍ പറഞ്ഞു. 'വാപ്പച്ചിയെ പോലെ ഒരുങ്ങണം എന്നായിരുന്നു ആഗ്രഹം. ഫുള്‍ ഗ്രോണ്‍ മാനായി ഡ്രസ് ചെയ്യണമെന്നാണ് അന്നും ആഗ്രഹിച്ചത്. ആ ഇന്‍ഫ്‌ളുവന്‍സ് ഇന്നും ഉണ്ട്. വാപ്പച്ചിയുടെ ഓരോ ചിത്രവും വൈറല്‍ ആകുമ്പോള്‍ മറ്റുള്ളവരുടെ റിയാക്ഷന്‍ എന്താണോ അത് തന്നെയാണ് എന്‍റേതും'- ദുൽഖർ പറഞ്ഞു.
advertisement
5/6
കിങ് ഓഫ് കൊത്ത ഓഗസ്റ്റ് 24ന് ഓണം റിലീസായി പ്രദർശനത്തിനെത്തും. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
advertisement
6/6
ദുൽഖറിനെ കൂടാതെ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങി വമ്പൻതാരനിരയുമായാണ് ചിത്രം എത്തുന്നത്. സീ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ ആദ്യ സിനിമ കൂടിയാണിത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'വാപ്പച്ചിക്ക് ഒരുങ്ങാൻ അഞ്ച് മിനിട്ട് മതി; വീട്ടിലെ മറ്റുള്ളവർക്ക് മണിക്കൂറുകൾ വേണം': ദുൽഖർ സൽമാൻ