ഗാനമേളയ്ക്കായി സമാഹരിച്ച പണവുമായി സംഘാടകർ മുങ്ങി; ആസ്വാദകരെ നിരാശരാക്കാതെ കലാപരിപാടി അവതരിപ്പിച്ച് കണ്ണൂർ ഷെരീഫും കലാകാരന്മാരും
- Published by:Rajesh V
- news18-malayalam
Last Updated:
കണ്ണൂർ ഷെരീഫ്, കൊല്ലം ഷാഫി, രഹന എന്നീ പ്രമുഖ ഗായകരെ അണിനിരത്തിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. അന്‍പതോളം കലാകാരന്‍മാരാണ് സംഘാടകരുടെ ക്ഷണം സ്വീകരിച്ച് തൃക്കരിപ്പൂരില്‍ എത്തിയത്
advertisement
1/5

കാസർഗോഡ്: ഗാനമേളയ്ക്കായി സമാഹരിച്ച പണവുമായി സംഘാടകര്‍ മുങ്ങി. കാസർഗോഡ് തൃക്കരിപ്പൂരിലാണ് ഈവന്റ് മാനേജ്മെന്റ് ടീം ഗാനമേളയ്ക്കായി പിരിച്ച തുകയുമായി മുങ്ങിയത്. ഇവർക്കെതിരെ ചന്തേര, പയ്യന്നൂർ,പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
advertisement
2/5
കണ്ണൂർ - ഇരിക്കൂർ സ്വദേശികളായവരാണ് മൈ ഈവന്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ഇളമ്പച്ചി മിനി സ്റ്റേഡിയത്തിൽ മെഹ്ഫിൽ എന്നപേരിൽ ഗാനമേള സംഘടിപ്പിച്ചത്.
advertisement
3/5
കണ്ണൂർ ഷെരീഫ്, കൊല്ലം ഷാഫി, രഹന എന്നീ പ്രമുഖ ഗായകരെ അണിനിരത്തിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. അന്‍പതോളം കലാകാരന്‍മാരാണ് സംഘാടകരുടെ ക്ഷണം സ്വീകരിച്ച് തൃക്കരിപ്പൂരില്‍ എത്തിയത്. എന്നാല്‍ സമയം കഴിഞ്ഞിട്ടും സംഘാടകരെ കാണാതായതോടെയാണ് പറ്റിക്കപ്പെട്ടത് മനസിലായത്.
advertisement
4/5
ഇതോടെ ആസ്വാദകര്‍ അസ്വസ്ഥരാകുന്നത് കണ്ടതോടെ കലാകാരന്‍മാര്‍ പരിപാടി അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരിപാടി ബുക്ക് ചെയ്ത് പണം പിരിച്ചെടുത്ത രണ്ടംഗ സംഘം മുങ്ങിയെന്നും പക്ഷേ ആസ്വാദകരെ മാനിച്ച് പരിപാടി അവതരിപ്പിക്കുകയാണെന്നും പറഞ്ഞ് സംഘം പരിപാടി അവതരിപ്പിക്കുകയായിരുന്നു.
advertisement
5/5
ഓൺലൈനിലൂടെ അഡ്വാൻസ് ബുക്ക് ചെയ്ത മുഴുവൻ തുകയുമായാണ് ഇവർ മുങ്ങിയത്. 2 ലക്ഷത്തോളം രൂപ നൽകാനുള്ള ലൈറ്റ് ആൻഡ് സൗണ്ടിന് അമ്പതിനായിരം രൂപയുടെ ചെക്കാണ് നൽകിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ഗാനമേളയ്ക്കായി സമാഹരിച്ച പണവുമായി സംഘാടകർ മുങ്ങി; ആസ്വാദകരെ നിരാശരാക്കാതെ കലാപരിപാടി അവതരിപ്പിച്ച് കണ്ണൂർ ഷെരീഫും കലാകാരന്മാരും