ആകെ ഒരു സിനിമ, കാഡ്ബറീസ് മിഠായിയുടെ പരസ്യം; ഇന്ന് 45,000 കോടിയുടെ സാമ്രാജ്യം
- Published by:meera_57
- news18-malayalam
Last Updated:
ആകെ ഒരു ചിത്രം കൊണ്ടുതന്നെ പ്രേക്ഷകരുടെ മനംകവർന്ന നടി ആ ഒരു സിനിമയോട് കൂടിത്തന്നെ സിനിമകളോട് ഗുഡ് ബൈ പറഞ്ഞു
advertisement
1/6

സ്വപ്നങ്ങളുടെ പറുദീസയാണ് ബോളിവുഡ്. ഒറ്റ സിനിമ കൊണ്ട് ജീവിതം മാറിമറിഞ്ഞവരുടെ കഥ ഇവിടെ കേൾക്കാം. അതുപോലെ തന്നെ വർഷങ്ങളോളം കഷ്‌ടപ്പെട്ടാലും ആ സ്വപ്നം കയ്യെത്തിപ്പിടിക്കാൻ പറ്റാതെ പോകുന്നവരുമുണ്ട്. ആകെ ഒരു സിനിമയിൽ മാത്രം മുഖം കാണിച്ച്, ചലച്ചിത്ര നടി എന്ന പേര് ലഭിച്ച്, ശേഷം സിനിമയെ മൊത്തത്തിൽ ഉപേക്ഷിച്ച ഒരു നടിയുടെ കഥ ഇതാ. സിനിമ ഉപേക്ഷിച്ചു പോയെങ്കിലും, ഇന്ന് 45,000 കോടി രൂപയുടെ ഒരു സാമ്രാജ്യത്തിന്റെ ഉടമയാണവർ. ചലച്ചിത്ര ലോകത്തു നിന്നും ബിസിനസിലേക്ക് എത്തിയ ആ താരം ആരെന്നറിയാം
advertisement
2/6
പറഞ്ഞുവരുന്നത് നടി ഗായത്രി ജോഷിയെ കുറിച്ചാണ്. മോഡലിങ്ങിൽ കരിയർ ആരംഭിച്ച വ്യക്തിയാണ് ഗായത്രി. 2000ത്തിൽ അവർ ഫെമിന മിസ് ഇന്ത്യ ഇന്റർനാഷണൽ പട്ടം സ്വന്തമാക്കി. അതിനു ശേഷം ചലച്ചിത്ര മേഖലയിൽ നടിയായി അരങ്ങേറ്റം. ആദ്യത്തേതും അവസാനത്തേതുമായ സിനിമയിൽ അവർ ഷാരൂഖ് ഖാന്റെ നായികയായി വേഷമിട്ടു. സ്വദേശ് ആയിരുന്നു ആ ചിത്രം. ഈ സിനിമ 2004ൽ പുറത്തിറങ്ങി. ഇതിൽ നായകൻ മോഹൻ ഭാർഗ്ഗവിന്റെ കളിക്കൂട്ടുകാരിയായ ഗീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗായത്രിയാണ് (തുടർന്ന് വായിക്കുക)
advertisement
3/6
ആ വർഷത്തെ മികച്ച ഹിറ്റുകളിൽ ഓണായിരുന്നു ഈ ചിത്രം. എന്നാൽ, ആകെ ഒരു ചിത്രം കൊണ്ടുതന്നെ പ്രേക്ഷകരുടെ മനംകവർന്ന നടി ആ ഒരു സിനിമയോട് കൂടിത്തന്നെ സിനിമകളോട് ഗുഡ് ബൈ പറഞ്ഞു
advertisement
4/6
1977ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഗായത്രി ജോഷിയുടെ ജനനം. മറാത്തി ഭാഷ സംസാരിക്കുന്ന ജോഷി കുടുംബത്തിലാണ് ഇവരുടെ പിറവി. രാംനിവാസ് റുണ്ടാല, ഹേമ മിലാനി ദമ്പതികളുടെ മകളാണ് അവർ. അഹാന ജോഷി എന്ന പേരിൽ ഒരു സഹോദരിയുണ്ട്. വീഡിയോ ജോക്കിയായാണ് ഗായത്രി ജോഷിയുടെ കരിയറിന് തുടക്കം. 2000ത്തിലെ ഫെമിന മിസ് ഇന്ത്യ ഇന്റർനാഷണൽ ടൈറ്റിൽ വിന്നറാണ്. അതിനു ശേഷം 2004ൽ ഗായത്രിയുടെ ആദ്യ സിനിമ റിലീസ് ചെയ്തു. ഇതിനു ശേഷം ഗായത്രി സിനിമാ അഭിനയത്തിലേക്ക് മടങ്ങിയില്ല
advertisement
5/6
2005ൽ ഗായത്രി ബിസിനസുകാരനായ വികാസ് ഒബ്‌റോയുടെ ഭാര്യയായി. ഇന്ത്യയിലെ മികച്ച റിയൽ എസ്റ്റേറ്റ് കമ്പനികളിൽ ഒന്നായ ഒബ്‌റോയ് റിയാൽറ്റിയുടെ ഉടമയാണ് വിവേക്. വിഹാൻ, യുവ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. വിവാഹശേഷം ഗായത്രി പൂർണമായും വീട്ടമ്മയായി ഒതുങ്ങി. കുടുംബത്തിനും മക്കൾക്കും വേണ്ടി സമയം ചിലവിടാൻ അവർ സിനിമയോട് നോ പറയുകയായിരുന്നു. മോഡലിംഗ് നാളുകളിൽ ഗായത്രി കാഡ്ബറീസ് പെർക്ക് പരസ്യം ഉൾപ്പെടെയുള്ള പരസ്യചിത്രങ്ങളുടെ മുഖമായിരുന്നു. അക്കാലത്തെ ഹിറ്റ് പരസ്യങ്ങളിൽ ഒന്നായിരുന്നു ഇത്
advertisement
6/6
ഒരു വ്യവസായി എന്ന നിലയിൽ ഗായത്രിയുടെ ഭർത്താവ് വികാസ് ഒബ്‌റോയ് മികച്ച വിജയം നേടിയിട്ടുണ്ട്. ഒബ്‌റോയ് റിയാൽറ്റിയുടെ തലപ്പത്തിരുന്നു കൊണ്ട് അദ്ദേഹം മുംബൈയിലെ വെസ്റ്റിൻ ഹോട്ടൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പടുത്തുയർത്തുന്നതിൽ ശ്രദ്ധേയനായി. വികാസ് ഒബ്‌റോയ്, ഗായത്രി ജോഷി എന്നിവരുടെ ആകെ മൂല്യം 45,000 കോടി രൂപയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
ആകെ ഒരു സിനിമ, കാഡ്ബറീസ് മിഠായിയുടെ പരസ്യം; ഇന്ന് 45,000 കോടിയുടെ സാമ്രാജ്യം