Gopi Sundar | ഡ്രൈവർ സീറ്റിൽ ഗോപി സുന്ദർ; പിൻസീറ്റിലെ ഗ്ലാമറസ് ലുക്കുള്ള സുന്ദരി ആരെന്നു കണ്ടോ?
- Published by:meera_57
- news18-malayalam
Last Updated:
കാറിൽ യാത്രപോകുന്ന ചിത്രത്തിൽ ഗോപി സുന്ദറിന്റെ ഒപ്പം പിൻസീറ്റിൽ ഒരാൾ കൂടിയുണ്ട്
advertisement
1/7

പുതിയ ചിത്രം പെരുമാനിയുടെ മ്യൂസിക് ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന ചിത്രം പങ്കിട്ട് സംഗീത സംവിധായകൻ ഗോപി സുന്ദർ (Gopi Sundar). കാറിൽ യാത്രപോകുന്ന ചിത്രത്തിൽ പിൻസീറ്റിൽ ഒരാൾ കൂടിയുണ്ട്. കുറച്ചു നാളുകളായി ആളെ ഗോപിയുടെ കാണാൻ കഴിഞ്ഞിരുന്നില്ല എങ്കിലും, വീണ്ടും അവർ രണ്ടുപേരും ഒന്നിച്ചൊരു പരിപാടിയിൽ പങ്കെടുക്കുകയാണ്
advertisement
2/7
മയോനി എന്ന ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയായ പ്രിയാ നായരെ പ്രേക്ഷകർ മറന്നു കാണില്ല. ഗോപിയുടെ ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഏറെ വിമർശനങ്ങൾ നേരിട്ട യുവതിയാണ് ആർട്ടിസ്റ്റായ പ്രിയ നായർ. ഒടുവിൽ എല്ലാ വിമർശനങ്ങൾക്കും ഗോപി സുന്ദർ തന്നെ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/7
ലുലു മാളിലേക്ക് പോകുന്ന ചിത്രം പ്രിയ നായർ അവരുടെ ഇൻസ്റ്റഗ്രാം പേജിലും പങ്കിട്ടിട്ടുണ്ട്. രണ്ടുപേരും ഇൻസ്റ്റഗ്രാം സ്റ്റോറി രൂപത്തിലാണ് ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. ഗോപിയുടെ കൂടെയുള്ള യാത്രകൾക്കും ചിത്രങ്ങൾക്കും പ്രിയ ഏറെ പഴി കേട്ടിരുന്നു
advertisement
4/7
തന്നെ സ്നേഹിക്കാൻ പഠിപ്പിച്ച വ്യക്തി എന്നായിരുന്നു ഗോപിയെ പറ്റി പ്രിയ ഒരു പോസ്റ്റിൽ കുറിച്ചത്. ഗോപിക്ക് പിറന്നാൾ ആശംസയുമായി പ്രിയ ഇട്ട ഒരു ചിത്രമാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. അതിനു ശേഷം ഗോപിയും അമൃതയും തമ്മിൽ അകന്നതും വിഷയമായി
advertisement
5/7
അതിനിടെ ഗായിക അദ്വൈത പത്മകുമാറിന്റെ ഒപ്പമുള്ള ചിത്രങ്ങളും വിഷയമായി മാറി. കൈമാറ്റ കൊണ്ടുള്ള ആക്രമണം മുന്നിൽക്കണ്ട ഗോപിയും അദ്വൈതയും ചിത്രങ്ങളുടെ കമന്റ് സെക്ഷൻ ഓഫ് ആക്കി വച്ചിരുന്നു
advertisement
6/7
അദ്വൈതക്കൊപ്പമാണ് ഗോപി വൃന്ദാവനം സന്ദർശിക്കാൻ പോയതും, വിഷു ആഘോഷിച്ചതും. ഈ ചിത്രങ്ങൾ അദ്വൈത പോസ്റ്റ് ചെയ്തിരുന്നു. ഗോപിയുടെ ആൽബം വഴി സംഗീത ലോകത്ത് അവതരിപ്പിക്കപ്പെട്ട ഗായികയാണ് അദ്വൈത
advertisement
7/7
ഗായികമാരായ അഭയ ഹിരണ്മയി, അമൃത സുരേഷ് എന്നിവരുമായി പ്രണയമുണ്ടായിരുന്ന ഗോപിയുടെ ആ രണ്ടു ബന്ധങ്ങളും അവസാനിച്ചിരുന്നു. അഭയയുമായി ഒരു പതിറ്റാണ്ടിലേറെ നീണ്ട ബന്ധമായിരുന്നു. ഒന്നിച്ചുണ്ടായിരുന്ന ഗോപിയും അമൃതയും ഒരു വർഷത്തിന് ശേഷം പിരിഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
Gopi Sundar | ഡ്രൈവർ സീറ്റിൽ ഗോപി സുന്ദർ; പിൻസീറ്റിലെ ഗ്ലാമറസ് ലുക്കുള്ള സുന്ദരി ആരെന്നു കണ്ടോ?