ഫൂൾ ആക്കിയതാണോ കൊച്ചേ? സ്വന്തം മരണവാർത്ത അടിച്ചിറക്കിയ നടി പൂനം പാണ്ഡെ നിറവയറുമായി
- Published by:meera_57
- news18-malayalam
Last Updated:
ഏറെക്കാലമായി മുൻഭർത്താവായ സാം ബോംബെയിൽ ബന്ധം പിരിഞ്ഞ് ജീവിക്കുകയായിരുന്നു പൂനം പാണ്ഡെ
advertisement
1/9

ബോളിവുഡിന്റെ ഗ്ലാമർ താരങ്ങളിൽ ഒരാളാണ് നടി പൂനം പാണ്ഡെ (Poonam Pandey). പോരെങ്കിൽ, സ്വന്തം ജീവിതം വിവാദങ്ങളുടെ നടുക്കടലിൽ സ്വയം കൊണ്ടെത്തിച്ച അഭിനേത്രിയും. ഇവർ വീണ്ടും തലക്കെട്ടുകളിൽ ഇടം നേടിക്കഴിഞ്ഞു. ഇക്കുറി പൂനം വരുന്നത് ഒരു ഫോട്ടോ പോസ്റ്റുമായാണ്. ഇതിൽ ഇവർ നിറവയറുമായി നിൽക്കുന്ന കാഴ്ചയാണുള്ളത്. ഒരിക്കൽ വിവാഹം ചെയ്തുവെങ്കിലും, ഭർത്താവുമായുള്ള അസ്വാരസ്യങ്ങൾ മൂലം പൂനം പാണ്ഡെ ആ വിവാഹബന്ധത്തിൽ നിന്നും പുറത്തുകടന്നിരുന്നു. പൂനം കാൻസർ ബാധിച്ചു മരിച്ചു എന്ന വാർത്ത പോലും അവരുടെ ഹാൻഡിലിലൂടെ പുറത്തുവന്നിരുന്നു. ശേഷം താൻ കാൻസർ അവബോധത്തിനായി ചെയ്ത പരിപാടിയാണ് അതെന്ന് പറഞ്ഞ് രംഗത്തുവന്ന പൂനം കടുത്ത വിമർശനം ഏറ്റുവാങ്ങി
advertisement
2/9
കഴിഞ്ഞ ദിവസം ഗർഭവസ്ഥയിലുള്ള രണ്ടു ചിത്രങ്ങൾ പൂനം അവരുടെ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്‌തു. ഒന്നിൽ, അവർ ധരിച്ചിട്ടുള്ള ടി ഷർട്ട് ഉയർത്തി, നിറവയർ കാണുന്ന വിധമാണ്. മറ്റൊരു ചിത്രത്തിൽ ടി ഷർട്ട് താഴ്ത്തിയ ലുക്കിലേതും. ചിത്രത്തോടൊപ്പമുള്ള ക്യാപ്‌ഷനിൽ ഇമോജികളാണുള്ളത്. അതിലൊന്ന് ഒരു ഗർഭിണിയുടേതാണ്, മറ്റൊന്ന് കുപ്പിപ്പാലിന്റെതും, വേറൊന്ന് ശിശുവിന്റെ ഇമോജിയും. സ്വന്തം മരണവാർത്ത വരെ അടിച്ചിറക്കിയ പൂനം പാണ്ഡെയുടെ ഈ നിൽപ്പ് വിശ്വസിക്കണോ വേണ്ടയോ എന്ന ചിന്തയിലാണ് സോഷ്യൽ മീഡിയയും ആരാധകരും (തുടർന്ന് വായിക്കുക)
advertisement
3/9
നടി ഇപ്പോൾ ആരെയാണ് ഡേറ്റ് ചെയ്യുന്നതെന്നോ, ആരെയെങ്കിലും വിവാഹം ചെയ്‌തോ എന്നുമുള്ള വിവരങ്ങൾ ലഭ്യമല്ല. എന്നിരുന്നാലും, പൂനം പാണ്ഡെയുടെ നിറവയർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്ന് പിടിക്കുന്നുണ്ട്. പലരും പൂനത്തിനു ആശംസ അറിയിക്കുമ്പോൾ, മറ്റുചിലർ ഇതൊരു ഏപ്രിൽ ഫൂൾ പ്രാങ്ക് ആണോ എന്ന് സംശയിക്കുന്നു. താൻ ഗർഭിണിയെന്ന് എവിടെയും പൂനം പ്രഖ്യാപിച്ചിട്ടില്ല. ഏതെങ്കിലും ഷൂട്ടിങ്ങിനായുള്ള പ്രോസ്തെറ്റിക് മേക്കപ്പാണോ ഇതെന്ന് ചോദിക്കുന്നവരുമുണ്ട്. കുഞ്ഞിന്റെ പിതാവ് ആരെന്ന കാര്യവും പൂനം എവിടെയും വ്യക്തമാക്കിയിട്ടില്ല. സാം ബോംബെ ആയിരുന്നു ഇവരുടെ ഭർത്താവ്
advertisement
4/9
ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് പൂനം പാണ്ഡെ സാം ബോംബെയെ വിവാഹം ചെയ്തത്. 2019ൽ ആദ്യം കണ്ടുമുട്ടിയ അവർ, ഡേറ്റിംഗ് ആരംഭിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയും, പൊതുവിടങ്ങളിലെ സാന്നിധ്യത്തിലൂടെയും പൂനവും സാമും ശ്രദ്ധ പിടിച്ചുപറ്റി. സംവിധായകനും പരസ്യചിത്ര നിർമാതാവുമായ സാം പൂനവുമായി പ്രൊഫഷണൽ ബന്ധത്തിലുമായിരുന്നു
advertisement
5/9
2020 ജൂലൈ മാസത്തിൽ, പൂനം അവരുടെ വിവാഹനിശ്ചയ വാർത്ത ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. പ്രണയാർദ്രമായ ചിത്രങ്ങളിലൂടെ തങ്ങൾ ബന്ധം അടുത്ത തലത്തിലേക്ക് എത്തിക്കാൻ തയാറെന്ന് പൂനം പാണ്ഡെ അറിയിച്ചു. അതേവർഷം സെപ്റ്റംബർ മാസം ഒന്നാം തീയതി അവർ ഒരു സ്വകാര്യ ചടങ്ങിൽ വിവാഹിതരായി
advertisement
6/9
വിവാഹം കഴിഞ്ഞതും പൂനം പാണ്ഡെയുടെ ജീവിതത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. ഗോവയിലെ ഹണിമൂണിനിടെ പൂനം സാമിനെതിരെ ഒരു എഫ്.ഐ.ആർ. ഫയൽ ചെയ്‌തു. തന്നെ അപമാനിക്കുകയും, ഭീഷണിപ്പെടുത്തുകയും, ഉപദ്രവിക്കുകയും ചെയ്‌തു എന്ന് പൂനം. സാമിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും, പിന്നീട് വിട്ടയച്ചു
advertisement
7/9
ഈ സംഭവത്തിന് ശേഷം, പൂനം പാണ്ഡെ അവരുടെ പരാതി പിൻവലിച്ചു. സാമിന് ഒരവസരം കൂടി നൽകാൻ അവർ തീരുമാനിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചതായും ഇപ്പോൾ ഒന്നിച്ചാണുള്ളത് എന്നും പൂനം പറഞ്ഞു. ബന്ധം തുടർന്ന് പോയെങ്കിലും, പൂനവും സാമും തമ്മിലെ പ്രശ്നങ്ങളുടെ പേരിൽ അവർ വീണ്ടും വാർത്തകളിൽ ഇടം നേടുന്നത് തുടർന്നു
advertisement
8/9
എന്നാൽ, 2021ൽ സാം ബോംബെ തന്നെ ശാരീരികമായി ആക്രമിച്ചു എന്നാരോപിച്ച് പൂനം പാണ്ഡെ വീണ്ടും പരാതി നൽകി. സാമിനെതിരെ അവർ മറ്റൊരു പരാതിയുമായി രംഗത്തെത്തി. ഈ സംഭവത്തെ തുടർന്ന് പരിക്കേറ്റ പൂനം പാണ്ഡെ, ആശുപത്രിയിൽ ചികിത്സയിലായി. സാമിനെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇതോടു കൂടി ഈ ബന്ധത്തിന് അറുതിവരുത്താൻ പൂനം പാണ്ഡെ തീരുമാനിച്ചു
advertisement
9/9
പിൽക്കാലത്ത് സ്പോട്ട് ബോയ്ക്ക് നൽകിയ അഭിമുഖത്തിൽ, താൻ ഒരു തെറാപ്പിസ്റ്റിന്റെ കീഴിൽ സുഖംപ്രാപിച്ചു വരികയായിരുന്നു എന്ന് പൂനം വെളിപ്പെടുത്തി. ഭാവിയിൽ ഡേറ്റിംഗ് ചെയ്യാൻ പ്ലാനുണ്ടോ എന്ന ചോദ്യത്തിനും അവരുടെ പക്കൽ മറുപടിയുണ്ടായി. "ഒരിക്കലുമില്ല. ഒരുപക്ഷേ അഞ്ചു വർഷം കഴിഞ്ഞ് ഉണ്ടായേക്കാം. പക്ഷേ ഈ നിമിഷം ഞാൻ അതേക്കുറിച്ച് ചിന്തിക്കുന്നില്ല," എന്ന് പൂനം അന്ന് മറുപടി നൽകി
മലയാളം വാർത്തകൾ/Photogallery/Buzz/
ഫൂൾ ആക്കിയതാണോ കൊച്ചേ? സ്വന്തം മരണവാർത്ത അടിച്ചിറക്കിയ നടി പൂനം പാണ്ഡെ നിറവയറുമായി