TRENDING:

Gopika Anil | ഷാരൂഖ് ഖാൻ ഭർത്താവിന്റെ പേരെന്തെന്ന് ചോദിച്ചാൽ ഗോപിക അനിൽ എന്ത് പറയും; ഭാര്യയുടെ ഡയലോഗിന് ജി.പിയുടെ പ്രതികരണം

Last Updated:
ഭാര്യ ഗോപികയ്ക്ക് വളരെയേറെ പ്രോത്സാഹനം നൽകുന്ന ഭർത്താവാണ് ഗോവിന്ദ് പത്മസൂര്യ എന്ന് ഇതോടെ വ്യക്തം
advertisement
1/7
ഷാരൂഖ് ഖാൻ ഭർത്താവിന്റെ പേരെന്തെന്ന് ചോദിച്ചാൽ ഗോപിക അനിൽ എന്ത് പറയും; ഭാര്യയുടെ ഡയലോഗിന് ജി.പിയുടെ പ്രതികരണം
വളരെ കുറച്ചു നാളുകൾ മാത്രമേ ആയുള്ളൂ നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെയും അഭിനേത്രിയായ ഗോപികാ അനിലിന്റേയും വിവാഹം കഴിഞ്ഞിട്ട്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നടന്ന താലികെട്ടൽ ചടങ്ങിലായിരുന്നു ഇവരുടെ ലളിത വിവാഹം. ഇരുവരും ജനപ്രിയ താരങ്ങൾ എന്നതാണ് ആരാധകർക്ക് ആഘോഷത്തിന് വഴിയൊരുക്കിയത്. ബാലതാരമായി വന്ന് സീരിയൽ നായികയായി വളർന്നയാളാണ് ഗോപിക
advertisement
2/7
'സാന്ത്വനം' എന്ന പരമ്പരയുടെ നെടുംതൂണായി മാറിയ കഥാപാത്രമാണ് ഗോപികയുടേത്. താരത്തിന്റെ വിവാഹം കഴിഞ്ഞ് അധികദിവസം തികയും മുൻപേ സീരിയൽ അവസാനിച്ചു എന്നത് തീർത്തും യാദൃശ്ചികം. ഗോപികയും ഗോവിന്ദ് പത്മസൂര്യയും വിവാഹാഘോഷങ്ങൾ കഴിഞ്ഞതിന്റെ തിരക്കൊഴിഞ്ഞ ആശ്വാസത്തിലുമാണ് (തുടർന്ന് വായിക്കുക)
advertisement
3/7
വിവാഹ നിശ്ചയം കഴിഞ്ഞപ്പോഴേ ജി.പി. എന്ന ഗോവിന്ദ് പത്മസൂര്യ ബോളിവുഡ് പ്രവേശം നടത്തിയതിന്റെ വിശേഷം പങ്കിട്ടിരുന്നു. 'ദി മെന്റർ' എന്ന് പേരുള്ള ചിത്രത്തിലെ നായകനാണ് ജി.പി. സോഷ്യൽ മീഡിയയിലും ജി.പി. ഈ വിശേഷം പങ്കിട്ടു
advertisement
4/7
ഗോപിക ഇനിയും മലയാള സിനിമയിൽ സജീവമായില്ല എങ്കിലും, കുഞ്ഞുനാളിൽ അനുജത്തി കീർത്തനയ്‌ക്കൊപ്പം അഭിനയിച്ച ചിത്രമായ ബാലേട്ടനിലെ ബാലതാരമായി ഇന്നും ഓർക്കപ്പെടുന്നുണ്ട്. കീർത്തന കുറച്ചുകാലം കൂടി ബാലതാരമായി സിനിമാ, സീരിയൽ രംഗത്ത് നിറഞ്ഞു നിന്നു
advertisement
5/7
ഇവരുടെ വിവാഹവേളയിൽ ഗോപികയുടെ ചില സീരിയൽ ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അതിലൊന്നാണ് വിളമ്പാൻ നിൽക്കുന്ന ജയസൂര്യയോടും ദുൽഖറിനോടും ചോറ് ചിതറിവീഴാതെ വിളമ്പണം എന്ന് പറയുന്ന വാചകം
advertisement
6/7
ഇന്നിപ്പോൾ ട്രോളാൻ ആളെ ആവശ്യമില്ല. ഭർത്താവ് ഗോവിന്ദ് പത്മസൂര്യ തന്നെ ഒരു ഡയലോഗ് എടുത്തിട്ടുണ്ട്. 'ഞാൻ ഹിന്ദി സിനിമയിൽ അഭിനയിച്ചു എന്ന് വിചാരിക്കുക. ഞാൻ ഷാരൂഖ് ഖാന്റെ നായികയായി എന്ന് വിചാരിക്കുക. അപ്പൊ ഷാരൂഖ് ഖാൻ എന്റെ ഭർത്താവിന്റെ പേരെന്തെന്ന് ചോദിച്ചു എന്ന് വിചാരിക്കുക. അപ്പൊ ഞാൻ എങ്ങനെ ഷാരൂഖ് ഖാന്റെ മുഖം നോക്കി പറയും സി.പി. രാജൻ എന്ന്'. ഇത് ടി.വി. സീരിയലിലെ ഗോപികയുടെ ഡയലോഗാണ്
advertisement
7/7
മറ്റൊരാൾ പോസ്റ്റ് ചെയ്ത ഡയലോഗ്  വീഡിയോ ജി.പി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. 'ഗോവിന്ദ് പത്മസൂര്യ എന്ന പേരിനു ഗുമ്മുണ്ട്' എന്നാണ് ജി.പിയുടെ കമന്റ്
മലയാളം വാർത്തകൾ/Photogallery/Buzz/
Gopika Anil | ഷാരൂഖ് ഖാൻ ഭർത്താവിന്റെ പേരെന്തെന്ന് ചോദിച്ചാൽ ഗോപിക അനിൽ എന്ത് പറയും; ഭാര്യയുടെ ഡയലോഗിന് ജി.പിയുടെ പ്രതികരണം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories