TRENDING:

വധുവിന് നൽകിയ സ്വർണ്ണം തിരിച്ചേൽപ്പിച്ച് വരൻ; മാതൃകയായി സതീഷ് എന്ന യുവാവ്

Last Updated:
മാതൃകയായി വരൻ. ആലപ്പുഴയിലെ വിവാഹ വേദിയിൽ ട്വിസ്റ്റ്
advertisement
1/5
വധുവിന് നൽകിയ സ്വർണ്ണം തിരിച്ചേൽപ്പിച്ച് വരൻ; മാതൃകയായി സതീഷ് എന്ന യുവാവ്
സ്ത്രീധന സമ്പ്രദായത്തിനെതിരെ ഇതിലും ശക്തമായ സന്ദേശം കേരളം ഇതിനു മുൻപ് കേട്ടിരിക്കുമോ എന്ന് സംശയമാണ്. ആലപ്പുഴ ജില്ലയിൽ സതീഷ് സത്യന്റെയും ശ്രുതി രാജിന്റെയും വിവാഹ വേദിയിലാണ് വരൻ തന്റെ വധുവിന് നൽകിയ സ്വർണ്ണം വീട്ടുകാരെ തിരികെ ഏൽപ്പിച്ചത്. വധുവിന്റെ കുടുംബത്തിൽ നിന്ന് സ്വർണം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും അത് അവർക്ക് കൈമാറുകയും ചെയ്തു
advertisement
2/5
സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചുവെന്നാരോപിച്ച് നിരവധി യുവതികൾക്ക് ജീവൻ നഷ്‌ടപ്പെടുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാട്ടിൽ സതീഷ് ധീരമായ നിലപാടാണ് സ്വീകരിച്ചത് എന്നതാണ് ശ്രദ്ധേയം. സതീഷ് സത്യനും ശ്രുതി രാജും വ്യാഴാഴ്ച പനയിൽ ദേവി ക്ഷേത്രത്തിൽ വിവാഹിതരായി. ഇതിനു ശേഷമാണ് വിവാഹ വേദിയിലെ ട്വിസ്റ്റ് -ചിത്രം: ഗൂഗിൾ- (തുടർന്ന് വായിക്കുക)
advertisement
3/5
വിവാഹച്ചടങ്ങിനു തൊട്ടുപിന്നാലെ സതീഷും പിതാവ് സത്യനും വധു ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ എസ്എൻ‌ഡി‌പി ബ്രാഞ്ച് കമ്മിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മാതാപിതാക്കൾക്ക് തിരികെ നൽകി (ചിത്രം: ഗൂഗിൾ)
advertisement
4/5
നൂറനാട് പള്ളിക്കൽ സ്വദേശിയായ കെ. വി. സത്യന്റെയും ജി. സരസ്വതിയുടെയും മകനാണ് സതീഷ്. നൂരനാട് പനായിൽ സ്വദേശിയായ ആർ. രാജേന്ദ്രന്റെയും പി. ഷീലയുടെയും മകളാണ് ശ്രുതി രാജ്  (ചിത്രം: ഗൂഗിൾ)
advertisement
5/5
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടന്ന വിവാഹത്തിൽ വധുവിന്റെയും വരന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു (ചിത്രം: ഗൂഗിൾ)
മലയാളം വാർത്തകൾ/Photogallery/Buzz/
വധുവിന് നൽകിയ സ്വർണ്ണം തിരിച്ചേൽപ്പിച്ച് വരൻ; മാതൃകയായി സതീഷ് എന്ന യുവാവ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories