TRENDING:

Honey Rose | എന്തോ എങ്ങനെ, ഹണി റോസിനെ കാണാൻ ആരും വരില്ലെന്നോ! കുട്ടികൾ ഉൾപ്പെടുന്ന ഫാൻസ്‌ തടിച്ചുകൂടിയ ഉദ്‌ഘാടനം

Last Updated:
ഹണി റോസിനെ വിമർശിച്ചവരുടെ വായടപ്പിക്കുന്ന നിലയിലായി അവരെ കാത്തുനിന്ന ആരാധക വൃന്ദം
advertisement
1/5
Honey Rose | എന്തോ എങ്ങനെ, ഹണി റോസിനെ കാണാൻ ആരും വരില്ലെന്നോ! കുട്ടികൾ ഉൾപ്പെടുന്ന ഫാൻസ്‌ തടിച്ചുകൂടിയ ഉദ്‌ഘാടനം
വിവാദങ്ങൾക്കൊടുവിൽ നടി ഹണി റോസ് (Honey Rose) നടത്തിയ ആദ്യ ഉദ്‌ഘാടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. പാലക്കാട്ടെ ഇലക്ട്രോണിക് ഷോപ്പിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്‌ഘാടനത്തിനായാണ് ഹണി റോസ് അതിഥിയായെത്തിയത്. ഇളംനീല നിറത്തിലെ ഗൗൺ ധരിച്ച ഹണി റോസ്, തന്നെ വലയം ചെയ്ത ആരാധക വൃന്ദത്തിന്റെ നാടുവിലേക്കാണ് എത്തിച്ചേർന്നത്. ബോബി ചെമ്മണ്ണൂരിനെതിരെ അവഹേളന പരാതി നൽകിയതില്പിന്നെ ഹണി റോസ് പൊതുചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല. അതിനുശേഷം, ആദ്യമായാണ് താരം ഇത്തരമൊരു ചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. ഹണിയെ വിമർശിച്ചവരുടെ വായടപ്പിക്കുന്ന നിലയിലായി അവരെ കാത്തുനിന്ന ആരാധക വൃന്ദം 
advertisement
2/5
പുരുഷന്മാരാണ് ഹണിയുടെ പ്രധാന ആരാധകർ എന്ന നിലയിലാണ് വിമർശകർ എപ്പോഴും അവരെ കല്ലെറിയാൻ മുന്നോട്ടു വരിക. എന്നാൽ, ഇവിടെ ഹണി റോസിനെ കാണാൻ വന്നതിൽ കൂടുതലും വിദ്യാർത്ഥികളായിരുന്നു. അതും പെൺകുട്ടികൾ. യൂണിഫോമിൽ വന്നു നിന്ന അവരെ കണ്ടാൽ മനസിലാകും, ഹണി എന്ന താരത്തോടുള്ള സ്നേഹത്തിന്റെ പുറത്ത് മാത്രമാണ് അവർ ഇവിടെ എത്തിച്ചേർന്നത് എന്നും, താരത്തെ ഒരുനോക്കു കണ്ടതെന്നും. ഒറ്റനോട്ടത്തിൽ ഒരു മാലാഖ എന്നോണമാണ് ഹണി റോസിന്റെ വേഷവിധാനം (തുടർന്ന് വായിക്കുക)
advertisement
3/5
ബോബിക്കെതിരെ പരാതി നൽകിയതിൽ പിന്നെ ഹണി റോസിന്റെ പരിപാടികൾക്ക് ആരും വരില്ല, തനിയെ പോയാൽ മതി തുടങ്ങിയ നിലകളിലാണ് അവർ വിമർശനങ്ങൾ നേരിട്ടത്. എന്നാൽ, ഹണിയുടെ ഫാൻസിനോട് അങ്ങോട്ട് വരേണ്ട എന്നാർക്കും പറയാൻ സാധിക്കുകയുമില്ല. അതാണ് പാലക്കാട്ടെ ഈ പരിപാടിയിൽ കണ്ടതും. കുട്ടികളും മുതിർന്നവരുടെ നിരവധിപ്പേരാണ് താരത്തെ കാണാൻ എത്തിച്ചേർന്നത്. റോഡിൻറെ ഒരു വശത്തുള്ള കടയുടെ മുന്നിൽ സ്ഥലപരിമിതികൾ മറികടന്നാണ് ഹണി റോസും കൂട്ടരും അവിടെ ഒത്തുകൂടിയത്
advertisement
4/5
ഹണിക്ക് മുറിക്കാനായി ഒരു കേക്കും അവിടെ തയാറായിരുന്നു. അത് നുണയാൻ കൊച്ചുകുട്ടികൾ ഉൾപ്പെടെ പലരും ചുറ്റും കൂടി. പിന്നെ ഹണി റോസിനെ കണ്ടാൽ സെൽഫി എടുക്കാതെ പോകുന്നതെങ്ങനെ? ഫോൺ നീട്ടിയ എല്ലാവർക്കും ഹണി അവരുടെ കൂടെയൊരു പ്രിയ താരമായി പോസ് ചെയ്തു. ഹണി നൃത്തം ചെയ്യുക കൂടി വേണം എന്ന് പലരും ആഗ്രഹിച്ചിട്ടുണ്ടാകും. ലാലേട്ടനെ പോലെ തോളുചരിച്ച നൃത്തവും ഹണി റോസ് സ്റ്റേജിൽ അവതരിപ്പിച്ചു
advertisement
5/5
ഹണി റോസിന്റെ ഒപ്പം നിന്ന് സെൽഫി എടുക്കാൻ കൂടെക്കൂടിയ ആരാധകർ. നിലവിൽ ട്രെൻഡിങ് ആയുള്ള നിരവധി ഗാനങ്ങൾ ഹണി റോസിന് വേണ്ടി സ്റ്റെജിൽ പ്ളേ ചെയ്യപ്പെട്ടു. ഹണി ഉദ്‌ഘാടനം ചെയ്യുന്ന സമയം വരെ ചുറ്റും കൂടിയ കോളേജ് വിദ്യാർത്ഥിനികൾ കൗണ്ട്ഡൗൺ നടത്തിയിരുന്നു. ആ കൗണ്ട്ഡൗണിനിടെയാണ് ഹണി റോസ് എത്തിച്ചേർന്നതും. ഹണിയുടെ പുതിയ ഉദ്‌ഘാടനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Honey Rose | എന്തോ എങ്ങനെ, ഹണി റോസിനെ കാണാൻ ആരും വരില്ലെന്നോ! കുട്ടികൾ ഉൾപ്പെടുന്ന ഫാൻസ്‌ തടിച്ചുകൂടിയ ഉദ്‌ഘാടനം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories