TRENDING:

'ദിൽസേ'യിലെ ആ വേഷം നഷ്ടമായത് എങ്ങനെ? കജോൾ പറയുന്നു

Last Updated:
ഷാരൂഖ് ഖാനും കജോളും അഭനയിച്ച 'കുച്ച് കുച്ച് ഹോതാ ഹേ' എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായനയ്ക്കിടെ നടന്ന രസകരമായ സംഭവമാണ് ടോക് ഷോയില്‍ കരൺ ജോഹർ വെളിപ്പെടുത്തിയത്
advertisement
1/8
'ദിൽസേ'യിലെ ആ വേഷം നഷ്ടമായത് എങ്ങനെ? കജോൾ പറയുന്നു
മുംബൈ: തെന്നിന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു മണി രത്നം സംവിധാനം ചെയ്ത ദിൽസേ. ഷാരുഖ് ഖാനൊപ്പം അഭിനയിച്ച മനീഷ കൊയ്‌രാളയും പ്രീതി സിന്റയും തകർത്തഭിനയിച്ച സിനിമ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
advertisement
2/8
എന്നാൽ ഈ സിനിമയിലെ പ്രധാന വേഷം ചെയ്യാൻ മണി രത്നം ആദ്യം ബന്ധപ്പെട്ടത് കജോളിനെയായിരുന്നു. ആ റോള്‍ കജോളിന് നഷ്ടപ്പെട്ടതങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ കരൺ ജോഹര്‍. 'കോഫി വിത്ത് കരൺ' സീസൺ 8 ടോക്ക് ഷോയുടെ പുതിയ എപ്പിസോലാണ് വെളിപ്പെടുത്തൽ.
advertisement
3/8
ഷോയിൽ അതിഥികളായി എത്തിയത് റാണി മുഖർജിയും കജോളുമാണ്. 'ദിൽ സേ' എന്ന ചിത്രത്തിലെ സുപ്രധാന വേഷം കാജോളിന് നഷ്ടപ്പെട്ട കാര്യം ഈ എപ്പിസോഡില്‍ ഷോ അവതാരകനായ കരണ്‍ ജോഹര്‍ വെളിപ്പെടുത്തുകയുണ്ടായി. വരുന്ന നവംബര്‍ 30നാണ് 'കോഫി വിത്ത് കരൺ' സീസൺ 8 ലെ റാണി മുഖര്‍ജി,കജോള്‍ എപ്പിസോഡ് പ്രക്ഷേപണം ചെയ്യുക.
advertisement
4/8
ഷാരൂഖ് ഖാനും കജോളും അഭനയിച്ച 'കുച്ച് കുച്ച് ഹോതാ ഹേ' എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായനയ്ക്കിടെ നടന്ന രസകരമായ സംഭവമാണ് ടോക് ഷോയില്‍ കരൺ ജോഹർ വെളിപ്പെടുത്തിയത്. മൂന്നൂപേരും സ്ക്രീപ്റ്റ് വായിക്കുന്നതിനിടെ സംവിധായകൻ മണിരത്‌നത്തിന്‍റെ ഫോൺ കോൾ കജോൾ തന്നെ ആരോ പറ്റിക്കാൻ വിളിക്കുന്നതാണെന്ന് കരുതി ഒഴിവാക്കിയെന്നാണ് കരണ്‍ വെളിപ്പെടുത്തിയത്.
advertisement
5/8
"ഞാൻ ഷാരൂഖ് ഖാനോടും കജോളിനോടും സിനിമയുടെ കഥ വിവരിക്കുകയാണ്. ഞങ്ങൾ അമൃത് അപ്പാർട്ട്‌മെന്റിലെ ഷാരൂഖ് ഖാന്റെ പഴയ വീട്ടിലായിരുന്നു അന്ന് ഇരുന്നത്. ഞങ്ങൾ ടെറസിനോട് ചേർന്നുള്ള ഷാരൂഖിന്‍റെ മുറിയിൽ ഇരിക്കുകയായിരുന്നു. കഥ കേട്ട് കജോള്‍ കരയുകയായിരുന്നു. ഷാരൂഖ് ഖാൻ കാജോളിനെ നോക്കുന്നുണ്ടായിരുന്നു. കഥ വിവരിക്കുമ്പോൾ ഞാനും കരയുകയായിരുന്നു. ഞങ്ങൾ രണ്ടുപേർക്കും ഭ്രാന്താണെന്ന് ഷാരൂഖ് കരുതി കാണും''
advertisement
6/8
ഈ സമയമാണ് കജോളിന് ഒരു ഫോണ്‍ കോള്‍ വന്നത്. "ആരാ" എന്ന് കജോള്‍ ചോദിച്ചു. ഞാൻ മണിരത്‌നമാണ് സംസാരിക്കുന്നത് എന്ന് മറുഭാഗത്ത് നിന്നും മറുപടി. എന്നാല്‍ക ജോള്‍ അത് വിശ്വസിച്ചില്ല "ഞാൻ ടോം ക്രൂസ്" എന്ന് പറഞ്ഞ് ഫോൺ വെച്ചു. ശരിക്കും അത് മണിരത്നം ആയിരുന്നു ദിൽ സേ എന്ന ചിത്രത്തിലേക്ക് കാജോളിനെ വിളിക്കാനായിരുന്നു അത്. എന്നാല്‍ തന്നെ ആരോ പ്രങ്ക് ചെയ്യുന്നു എന്നാണ് കജോള്‍ കരുതിയത്" - കരണ്‍ ജോഹര്‍ പറയുന്നു.
advertisement
7/8
[caption id="attachment_640694" align="alignnone" width="1200"] ഈ മാസം ആദ്യമാണ് 'കോഫി വിത്ത് കരൺ' ടോക് ഷോയുടെ പുതിയ സീസണ്‍ ആരംഭിച്ചത്. ബോളിവുഡ് സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം അടക്കം വിഷയമാകുന്ന ഷോ എല്ലാ വ്യാഴാഴ്ചയും പുതിയ എപ്പിസോഡുകൾ അവതരിപ്പിക്കും.</dd> <dd>[/caption]
advertisement
8/8
അജയ് ദേവ്ഗൺ, രോഹിത് ഷെട്ടി, കിയാര അദ്വാനി, വിക്കി കൗശൽ, വരുൺ ധവാൻ, സിദ്ധാർത്ഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരുൾപ്പെടെ പ്രമുഖ താരങ്ങൾ ഈ സീസണിൽ അതിഥികളായി എത്തുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ദിൽസേ'യിലെ ആ വേഷം നഷ്ടമായത് എങ്ങനെ? കജോൾ പറയുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories