TRENDING:

റിഹാന മുസ്ലീമാണോ? ഗൂഗിളിൽ പോപ് താരത്തിന്റെ മതം അന്വേഷിച്ച് ഇന്ത്യക്കാർ

Last Updated:
കർഷക സമരത്തെ പിന്തുണച്ചുള്ള ട്വീറ്റിന് പിന്നാലെ റിഹാനയുടെ മതം ഏതാണെന്നാണ്കു റേ പേർ ഗൂഗിളിൽ അന്വേഷിക്കുന്നത്
advertisement
1/8
റിഹാന മുസ്ലീമാണോ? ഗൂഗിളിൽ പോപ് താരത്തിന്റെ മതം അന്വേഷിച്ച് ഇന്ത്യക്കാർ
കർഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെ പോപ്പ് താരം റിഹാനയ്ക്ക് പുറകേയാണ് ഇന്ത്യക്കാർ. ട്വിറ്ററിലും റിഹാന ട്രെന്റിങ്ങാണ്. കർഷക സമരത്തിന് താരം പിന്തുണ നൽകിയതിന് നന്ദി പറഞ്ഞും അഭിനന്ദിച്ചും നിരവധി പേർ രംഗത്തു വന്നിട്ടുണ്ടെങ്കിലും വിമർശിക്കുന്നവരും കുറവല്ല.
advertisement
2/8
ബോളിവുഡ് താരം കങ്കണ റണൗട്ട് അടക്കമുള്ളവർ റിഹാനയെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ റിഹാനയുടെ ട്വീറ്റോടെ ഇന്ത്യയിൽ നടക്കുന്ന കർഷക സമരം ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുകയാണുണ്ടായിരിക്കുന്നത്. റിഹാനയ്ക്ക് പിന്നാലെ, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ്, മിയ ഖലീഫ തുടങ്ങിയവരും മറ്റ് നിരവധി പ്രമുഖ സെലിബ്രിറ്റികളും കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
advertisement
3/8
റിഹാനയുടെ ട്വീറ്റിന് പിന്നാലെ, #Farmersprotest യുഎസ് ട്വിറ്ററിലും ട്രെന്റിങ്ങായി തുടങ്ങി. ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന നാലാമത്തെ വ്യക്തിയാണ് റിഹാന. 101 മില്യൺ ആളുകളാണ് ട്വിറ്ററിൽ താരത്തെ ഫോളോ ചെയ്യുന്നത്.
advertisement
4/8
ഒറ്റ ട്വീറ്റിന് പിന്നാലെ ഇന്ത്യയിൽ ഗൂഗിൾ ട്രെന്റിലും റിഹാനയുടെ പേര് തന്നെയാണുള്ളത്. റിഹാനയെ കുറിച്ചുള്ള വിവരങ്ങളാണ് ഇന്ത്യക്കാർ ഗൂഗിളിൽ സെർച്ച് ചെയ്തുകൊണ്ടിരിക്കുന്നത്.
advertisement
5/8
ഏറ്റവും വിചിത്രമായ കാര്യമെന്തെന്നാൽ കർഷക സമരത്തെ പിന്തുണച്ചുള്ള ട്വീറ്റിന് പിന്നാലെ റിഹാനയുടെ മതം ഏതാണെന്നാണ് ഇന്ത്യക്കാരിൽ കുറേ പേർ ഗൂഗിളിൽ അന്വേഷിക്കുന്നത് എന്നതാണ്. റിഹാന മുസ്ലീമാണോ എന്നാണ് പലരും അന്വേഷിക്കുന്നത്. എന്തായാലും ഒരൊറ്റ് ട്വീറ്റിലൂടെ കർഷകസമരം ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്.
advertisement
6/8
കർഷക സമരത്തെ കുറിച്ചുള്ള സിഎൻഎൻ വാർത്തയ്ക്കൊപ്പം 'എന്തുകൊണ്ട് നമ്മൾ ഇതിനെ കുറിച്ച് സംസാരിക്കുന്നില്ലെന്നായിരുന്നു' റിഹാനയുടെ ട്വീറ്റ്. ഒപ്പം #FarmersProtest എന്ന ഹാഷ്ടാഗും ചേർത്തിരുന്നു.
advertisement
7/8
റിഹാനയുടെ കർഷക സമരത്തെ കുറിച്ചുള്ള ട്വീറ്റ് വൈറലായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഗ്രേറ്റയും പിന്തുണ അറിയിച്ച് എത്തയത്. ട്വീറ്റിനൊപ്പം കർഷക സമരത്തെ കുറിച്ചുള്ള സിഎൻഎൻ വാർത്തയും ഗ്രേറ്റ പങ്കുവെച്ചു. പിന്നാലെ മിയ ഖലീഫയും കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റുമായി എത്തി. ഇതോടെ റിഹാനയ്ക്ക് പിന്നാലെ ഗ്രെറ്റ തുൻബെർഗ്, മിയ ഖലീഫ എന്നീ പേരുകളും #Farmersprotest ട്വിറ്ററിൽ ട്രെന്റിങ്ങായി.
advertisement
8/8
അമേരിക്കയിൽ ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടതിന് പിന്നാലെ ഉയർന്ന ബ്ലാക്ക് ലിവ്സ് മാറ്റർ പ്രക്ഷോഭത്തിനും റിഹാന പിന്തുണച്ചിരുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബെയ്ഡനും കമല ഹാരിസിനുമായിരുന്നു റിഹാന പിന്തുണ നൽകിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
റിഹാന മുസ്ലീമാണോ? ഗൂഗിളിൽ പോപ് താരത്തിന്റെ മതം അന്വേഷിച്ച് ഇന്ത്യക്കാർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories