ദാരികനിഗ്രഹം നടന്ന മണ്ണോ? തൃപ്പോരിട്ടക്കാവ് എന്ന പേരിന് പിന്നിലെ ആ അമ്പരപ്പിക്കുന്ന കഥ അറിയാം
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
പന്ത്രണ്ട് ഒറ്റക്കൽ തൂണുകളിൽ നിർമ്മിച്ച ആനക്കൊട്ടിലും, വൃശ്ചിക വിളക്കും, മീനഭരണി മഹോത്സവവും ഈ ഭദ്രകാളി ക്ഷേത്രത്തിൻ്റെ പ്രത്യേകതകളാണ്.
advertisement
1/5

എഴുന്നൂറ് വർഷത്തെ പഴക്കമുള്ള ഈ ക്ഷേത്രം തനിമയാർന്ന വാസ്തുവിദ്യയാൽ സമ്പന്നമാണ്. പന്ത്രണ്ട് ഒറ്റക്കൽ തൂണുകളിൽ നിർമ്മിച്ച ആനക്കൊട്ടിലും പൗരാണികമായ ചതുര ശ്രീകോവിലും നാലമ്പലവും ഈ ക്ഷേത്രത്തിൻ്റെ തച്ചുശാസ്ത്രപരമായ മേന്മയും പഴമയും വിളിച്ചോതുന്ന പ്രധാന ഘടകങ്ങളായി ഇന്നും സംരക്ഷിക്കപ്പെടുന്നു.
advertisement
2/5
കാളിയൂട്ടിൽ ഭദ്രകാളിയുടെയും ദാരികൻ്റെയും വേഷം കെട്ടിയ സഹോദരങ്ങൾ തമ്മിൽ യഥാർത്ഥത്തിൽ 'പോര്' (യുദ്ധം) നടക്കുകയും അനുജൻ വധിക്കപ്പെടുകയും ചെയ്തതിനാലാണ് ഈ കാവ് തൃപ്പോരിട്ടക്കാവ് എന്ന് വിളിക്കപ്പെട്ടത്. ഈ ദൗർഭാഗ്യകരമായ സംഭവത്തിന് ശേഷം പഴയ രീതിയിലുള്ള കാളിയൂട്ട് ചടങ്ങുകൾ ഇവിടെ നടത്താറില്ല.
advertisement
3/5
വൃശ്ചിക മാസത്തിൽ മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന വൃശ്ചിക വിളക്ക് ഈ ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്. കൊയ്ത്തുകാലവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ ഉപാസന നാടിൻ്റെ ഐശ്വര്യത്തിനും കാർഷിക അഭിവൃദ്ധിക്കും വേണ്ടിയുള്ള പ്രായശ്ചിത്ത കർമ്മമായും ഭക്തർ ഭക്തിപൂർവ്വം ആഘോഷിക്കുന്നു.
advertisement
4/5
മീനമാസത്തിലെ ഭരണി നാളിലാണ് പത്തു ദിവസം നീണ്ടുനിൽക്കുന്ന വാർഷിക ഉത്സവം നടക്കുന്നത്. രേവതി നാളിലെ പൊങ്കാലയും ഭരണി ദിവസത്തെ പ്രധാന ചടങ്ങായ ഉരുൾ നേർച്ചയും ആറാട്ടു ഘോഷയാത്രയും കാണാൻ നിരവധി ഭക്തർ എത്താറുണ്ട്. ആനയൂട്ടും മേളങ്ങളും ഇതിന് മാറ്റ് കൂട്ടുന്നു.
advertisement
5/5
അധർമ്മകാരികൾക്ക് ക്രോധസ്വരൂപിണിയായും ധർമ്മം പാലിക്കുന്നവർക്ക് സൗമ്യരൂപിണിയായ മാതാവായും ദേവി ഇവിടെ വാഴുന്നു. ലൗകികമായ ഐശ്വര്യത്തിനും മോക്ഷപ്രാപ്തിക്കും കാരണഭൂതയായ തൃപ്പോരിട്ടക്കാവിലമ്മ ആപത്തുകളിൽ ഭക്തർക്ക് അഭയമേകുന്ന പരമശക്തിയാണെന്ന് പ്രദേശവാസികൾ ഉറച്ചു വിശ്വസിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
ദാരികനിഗ്രഹം നടന്ന മണ്ണോ? തൃപ്പോരിട്ടക്കാവ് എന്ന പേരിന് പിന്നിലെ ആ അമ്പരപ്പിക്കുന്ന കഥ അറിയാം