ഇത് കൊള്ളാല്ലോ...! നാഗ ചൈതന്യയുടേയും ശോഭിത ധുലിപാലയുടെ ചിത്രങ്ങൾക്ക് കമന്റുമായി ഇന്ദ്രജിത്ത്
- Published by:Ashli
- news18-malayalam
Last Updated:
ഇന്ദ്രജിത്ത് സുകുമാരന്‍റെ കമന്റിന് നിങ്ങളൊരു പാമ്പിനെയാണ് പിന്തുണയ്ക്കുന്നത് രണ്ടാം വിവാഹത്തിന് ഇത്ര പ്രോത്സാഹനമാണോ എന്നൊക്കെ പോകുന്നു കമ്മന്റുകള്‍
advertisement
1/9

സിനിമാ താരങ്ങളായ നാഗ ചൈതന്യയും ശോഭിത ധുലിപാലയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. കുറച്ച് നാളുകളായി ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണെന്ന തരത്തിൽ വാർത്തകള്‍ പരന്നിരുന്നു.
advertisement
2/9
കഴിഞ്ഞ ദിവസത്തോടെ ഈ ഗോസിപ്പുകൾക്കാണ് വിരാമമായിരിക്കുന്നത്. ഹെെദരാബാദിലെ നാഗചൈതന്യയുടെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്.
advertisement
3/9
നടന്റെ പിതാവ് നാഗാർജുന അക്കിനേനിയാണ് താരങ്ങളുടെ വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി എക്സ് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്.
advertisement
4/9
സമാന്തയെ പിരിഞ്ഞ് ശോഭിതയെ വിവാഹം കഴിക്കാനൊരുങ്ങുന്ന നാഗചൈതന്യയുടെ തീരുമാനത്തിൽ ഒരുപറ്റം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.
advertisement
5/9
ഇരുതാരങ്ങളുടേയും വിവാഹനിശ്ചയ ചിത്രങ്ങൾക്ക് താഴെ വളരെ മോശമായി വിധത്തിലാണ് ആളുകളുടെ കമ്മന്റുകൾ വന്നു നിറയുന്നത്. ഇങ്ങനെ തരംതാഴരുത്, നി മുന്നോട്ട് സന്തോഷത്തോടെ ജീവിക്കില്ല,
advertisement
6/9
സമാന്തയുടെ സ്ഥാനത്ത് ശോഭിതയെ കാണാനാകില്ല, നിങ്ങൾക്ക് ഒരിക്കലും സമാന്തയാകാൻ കഴിയില്ല, നാഗചൈതന്യയുടെ കുടുംബം ശോഭിത തകർത്തു എന്നിങ്ങനെ നെഗറ്റീവ് കമ്മന്റുകള്‍ എത്തുകയാണ്.
advertisement
7/9
അതേസമയം ഈ വിവാഹ വാർത്തയെ പോസിറ്റീവ് ആയി സമീപിക്കുന്നവരും ഉണ്ട്. വളരെ നല്ല തീരുമാനമെന്ന താരത്തിൽ പലരും ആശംസകളും അറിയിക്കുന്നു.
advertisement
8/9
കഴിഞ്ഞ ദിവസം ശോഭിത തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ അതിന് താഴെ കമന്റുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ ഇന്ദ്രജിത്ത് സുകുമാരന്‍.
advertisement
9/9
ഫോട്ടോകൾക്ക് ഒരു ലൗ ഇമോജിയാണ് താരം നൽകിയത്. നടന്റെ ഈ കമന്റിനും പലരും എത്തുന്നുണ്ട്. അനാവശ്യ പ്രോത്സാഹനം, നിങ്ങളൊരു പാമ്പിനെയാണ് പിന്തുണയ്ക്കുന്നത് എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ.
മലയാളം വാർത്തകൾ/Photogallery/Buzz/
ഇത് കൊള്ളാല്ലോ...! നാഗ ചൈതന്യയുടേയും ശോഭിത ധുലിപാലയുടെ ചിത്രങ്ങൾക്ക് കമന്റുമായി ഇന്ദ്രജിത്ത്