അഹാനയുടെ വീട്ടിലേക്ക് വമ്പൻ സന്തോഷം വീണ്ടും; ഇക്കുറി നേട്ടം തേടിയെത്തിയത് അനുജത്തി ഇഷാനിയെ
- Published by:user_57
- news18-malayalam
Last Updated:
ഒന്നിന് പിറകെ ഒന്നായി അഹാനയുടെ വീട്ടിലേക്ക് സന്തോഷത്തിന്റെ കടന്നുവരവ്
advertisement
1/8

ഒന്നിനൊന്ന് മിടുക്കികളായ കുട്ടികൾ, അതും പെൺകുട്ടികൾ നാല് പേർ, ഒരുവീട്ടിൽ തന്നെ വളർന്നുവന്നു എന്ന ക്രെഡിറ്റ് അവകാശപ്പെടാൻ നടൻ കൃഷ്ണകുമാറിന് സാധിക്കും. അഹാദിഷികമാർ എന്ന പേരിൽ അവർ അവരെ അഭിസംബോധന ചെയ്തു തുടങ്ങി. ഇവർക്ക് നേട്ടങ്ങളുടെ പട്ടിക വളരെയുണ്ട്. സിനിമയിൽ അഭിനയിക്കുന്ന തിരക്കിൽ അല്ല അവർ നാലുപേരും എന്നതും ശ്രദ്ധേയം
advertisement
2/8
അഹാന, ദിയ, ഇഷാനി, ഹൻസികമാർക്ക് എപ്പോഴും എന്തെങ്കിലും പറയാനോ പോസ്റ്റ് ചെയ്യാനോ ഉള്ള ഒരിടമാണ് അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ. അഹാന കഴിഞ്ഞാൽ, സിനിമയിൽ ഒരു കഥാപാത്രം ചെയ്തത് ഇഷാനിയാണ്. മമ്മൂട്ടി ചിത്രം 'വൺ' ഇഷാനിയുടെ കന്നിചിത്രമാണ് (തുടർന്ന് വായിക്കുക)
advertisement
3/8
ഇഷാനിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം ചിത്രമാണിത്. കയ്യിൽ ഒരുകെട്ട് റോസാ പൂക്കളുമായി മയങ്ങുന്ന ഇഷാനിയാണ് ചിത്രത്തിൽ. അരികിൽ ചുവപ്പു നിറമുള്ള ഒരു കേക്ക് നിങ്ങൾ ശ്രദ്ധിച്ചുവോ? അതിൽ ഒളിഞ്ഞിരിപ്പുണ്ട് ആ സന്തോഷം
advertisement
4/8
ഇൻസ്റ്റഗ്രാമിൽ വൺ മില്യൺ ഫോളോവേഴ്‌സിനെ ഇഷാനി സ്വന്തമാക്കിയതാണ് ആ സന്തോഷവാർത്തമാനം. സഹോദരിമാരിൽ മറ്റു രണ്ടുപേരും ഈ നേട്ടം നേരത്തെ കൈവരിച്ചുകഴിഞ്ഞു
advertisement
5/8
നാലുപേരിൽ അഹാനയ്ക്കാണ് ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ളത്. 2.8M ഫോളോവേഴ്സാണ് അഹാനയ്ക്കുള്ളത്. തിരിച്ച് 1,335 പേരെ അഹാനയും ഫോളോ ചെയ്യുന്നു. അടുത്തിടെ യൂട്യൂബിൽ 10 മില്യൺ ഫോളോവേഴ്‌സിനെ അഹാന സ്വന്തമാക്കിയിരുന്നു
advertisement
6/8
അഭിനയലോകത്തേക്കാൾ, ബിസിനസിനോട് താല്പ്പര്യം കൂടി ഒരു സംരംഭകയായി മാറിയ ദിയ കൃഷ്ണയാണ് മറ്റൊരാൾ. ഇൻസ്റ്റഗ്രാം സെലിബ്രിറ്റി എന്ന നിലയിൽ ദിയക്ക് ഏറെ ആരാധകരുണ്ട്
advertisement
7/8
ഹൻസുബീ എന്ന പേരിലാണ് ഇളയ കുട്ടിയായ ഹൻസികയുടെ പ്രൊഫൈൽ. കഴിഞ്ഞ അധ്യയനവർഷം വരെയും സ്കൂൾ വിദ്യാർത്ഥിനിയായ ഹൻസിക പഠനവും സോഷ്യൽ മീഡിയ ഇമേജും ഒരുപോലെ കൊണ്ടുപോയ ആളാണ്. ഹന്സികയാകും ഇനി അടുത്ത വൺ മില്യൺ നേട്ടം കൈവരിക്കേണ്ടയാൾ
advertisement
8/8
നന്നേ മെലിഞ്ഞിരുന്ന ഇഷാനി റിവേഴ്‌സ് ഗിയറിൽ നടത്തിയ മേക്കോവർ ചർച്ചയായിട്ടുണ്ട്. ചിട്ടയായ ക്രമത്തിലൂടെ ആരോഗ്യകരമായ ശരീരവണ്ണം കൈവരിച്ചാണ് ഇഷാനി ശ്രദ്ധനേടിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
അഹാനയുടെ വീട്ടിലേക്ക് വമ്പൻ സന്തോഷം വീണ്ടും; ഇക്കുറി നേട്ടം തേടിയെത്തിയത് അനുജത്തി ഇഷാനിയെ